ഡബ്ലിന്‍ : ഇന്നലെ കടന്നു പോയത് ഈ വര്‍ഷത്തിലെ ഏറ്റവും ചൂടേറിയ ദിനമെന്ന് മെറ്റ് ഏറാന്‍.ഡബ്ലിനിലെ ഫീനിക്സ് പാര്‍ക്കിലാണ് ഉച്ചയ്ക്ക് ശേഷം രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനില 26.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്.
വരണ്ടതും ഈര്‍പ്പമുള്ളതുമായ അന്തരീക്ഷത്തിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും താപനില 25 ഡിഗ്രി സെല്‍ഷ്യസ് കടന്നു.അന്തരീക്ഷമാകെ കനത്ത മേഘമുണ്ടായിരുന്നു.എന്നിരുന്നാലും കാലാവസ്ഥ വരണ്ടതും ചൂടുള്ളതുമായി തുടര്‍ന്നു.
കിഴക്കന്‍ തീരത്തും മിഡ് ലാന്റിലും നല്ല സൂര്യസാന്നിധ്യമുണ്ടായിരുന്നു.അള്‍ട്രാ വയലറ്റ് സാന്നിധ്യത്തെക്കുറിച്ച് കാലാവസ്ഥാ നിരീക്ഷകര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു.
ഇന്ന് മഴയ്ക്ക് സാധ്യത
ഇന്ന് അന്തരീക്ഷം പൊതുവെ മേഘാവൃതമായിരിക്കുമെന്ന് മെറ്റ് ഏറാന്‍ പറഞ്ഞു. കിഴക്ക് ഭാഗത്ത് വ്യാപകമായ ചാറ്റല്‍ മഴയ്ക്ക് സാധ്യതയുണ്ട്.പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ഭാഗങ്ങളില്‍ തെളിഞ്ഞ സൂര്യപ്രകാശമുള്ള അന്തരീക്ഷമായിരിക്കും.
താപനില 16 മുതല്‍ 21 ഡിഗ്രി വരെ ഉയരാനിടയുണ്ട്. വടക്ക്, വടക്ക് പടിഞ്ഞാറന്‍ തീരങ്ങളില്‍, വടക്കന്‍ കാറ്റും നേരിയ തണുപ്പുമുണ്ടാകും.അന്തരീക്ഷ താപനില 21 ഡിഗ്രിയില്‍ എത്തുമെന്നും മെറ്റ് ഏറാന്‍ പറഞ്ഞു. ചൂടുള്ള കാലാവസ്ഥ ആഴ്ചയിലുടനീളം തുടരുമെന്നും നിരീക്ഷകര്‍ പറയുന്നു.
രാജ്യത്തുടനീളം പരക്കെ നേരിയ തോതിലാണെങ്കിലും മഴ തുടരും. ചില ഭാഗങ്ങളില്‍ ആഴ്ച അവസാനത്തോടെ മഴ അല്‍പ്പം ശക്തമാകുമെന്ന് മെറ്റ് ഏറാന്‍ നിരീക്ഷിക്കുന്നു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.