ഡബ്ലിന്‍ : ലോക്കല്‍ തിരഞ്ഞെടുപ്പിന്റെ വോട്ടുകള്‍ രാവിലെ ഒമ്പതിന് എണ്ണിത്തുടങ്ങും. ഞായറാഴ്ച രാവിലെ യൂറോപ്യന്‍ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും ആരംഭിക്കും.ലിമെറിക്കിലെ മേയര്‍ക്കുള്ള വോട്ടുകള്‍ തിങ്കളാഴ്ചയ്ക്ക് ശേഷമേ എണ്ണുകയുള്ളു.
എക്സിറ്റ് പോളുകളൊന്നും കാര്യമായി ഗുണം ചെയ്യില്ലെന്നതാണ് അനുഭവം.2019ലെ എക്‌സിറ്റ് പോളുകളില്‍ രാജ്യത്തെ ഇലക്ഷനില്‍ ഹരിത വിപ്ലവം എന്നായിരുന്നു വിലയിരുത്തിയിരുന്നത്. എന്നാല്‍ അതനുസരിച്ചുള്ള നേട്ടം ഗ്രീന്‍ പാര്‍ട്ടിക്കുണ്ടായില്ല.ഇക്കുറി സിന്‍ഫെയ്ന് അനുകൂലമാണ് എക്സിറ്റ് പോളുകള്‍.
യൂറോപ്യന്‍ തിരഞ്ഞെടുപ്പില്‍ മൂന്ന് മണ്ഡലങ്ങളിലായി 14 സീറ്റുകളിലേയ്ക്ക് 73 സ്ഥാനാര്‍ത്ഥികളാണ് മല്‍സരിച്ചത്. 949 ലോക്കല്‍ കൗണ്‍സിലര്‍മാരെയും വോട്ടെണ്ണലിലൂടെ കണ്ടെത്തണം.
ആദ്യം തരം തിരിക്കും…പിന്നെ എണ്ണിത്തുടങ്ങും
ആദ്യം യൂറോപ്യന്‍, ലോക്കല്‍ ബാലറ്റുകള്‍ തരംതിരിച്ച് അവ മൂന്ന് കൗണ്ടിംഗ് സെന്ററുകളിലേക്ക് മാറ്റുകയാണ് ചെയ്യുക.തുടര്‍ന്ന് എല്ലാ ബാലറ്റുകളും മിക്‌സ് ചെയ്യും. തുടര്‍ന്ന് ഫസ്റ്റ് പ്രിഫറന്‍സ് അനുസരിച്ച് അടുക്കുന്നു. അസാധു വോട്ടുകള്‍ ഒഴിവാക്കും.
തുടര്‍ന്ന് സാധുവായ വോട്ടുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ഓരോ സ്ഥാനാര്‍ത്ഥിക്കും വിജയിക്കാന്‍ ലഭിക്കേണ്ട ഏറ്റവും കുറഞ്ഞ വോട്ടുകളുടെ എണ്ണം (ക്വാട്ട) കണക്കാക്കുന്നു.
ക്വാട്ടയേക്കാള്‍ കൂടുതല്‍ വോട്ട് ലഭിക്കുന്നവര്‍ തിരഞ്ഞെടുക്കപ്പെടും. മിച്ച വോട്ടുകള്‍ വോട്ടര്‍മാരുടെ പ്രിഫറന്‍സ് അനുസരിച്ച് ആനുപാതികമായി മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കും.
ആദ്യ വോട്ടെണ്ണലില്‍ ആരും വിജയിച്ചില്ലെങ്കില്‍ ഏറ്റവും കുറഞ്ഞ വോട്ടുകള്‍ നേടിയ സ്ഥാനാര്‍ത്ഥിയെ ഒഴിവാക്കി അവരുടെ വോട്ടുകള്‍ റീ ഡിസ്ട്രിബ്യൂട്ട് ചെയ്യും.ക്വാട്ടയെത്തുന്നതുവരെ വോട്ടെണ്ണല്‍ തുടരും.ഓരോ നിയോജക മണ്ഡലത്തിലും ഓരോ റിട്ടേണിംഗ് ഓഫീസറുണ്ടാകും.
.ഡബ്ലിന്‍ (4 സീറ്റുകള്‍),മിഡ്‌ലാന്‍ഡ്‌സ് നോര്‍ത്ത് വെസ്റ്റ് (5 സീറ്റുകള്‍),സൗത്ത് (5 സീറ്റുകള്‍) എന്നിങ്ങനെയാണ് യൂറോപ്യന്‍ പാര്‍ലമെന്റിലേക്കുള്ള 14 സീറ്റുകള്‍.
കൗണ്ടിംഗ് സെന്ററുകള്‍
ഡബ്ലിന്‍ – ദി ആര്‍ ഡി എസ്, സിമ്മൗണ്‍സ്‌കോര്‍ട്ട്, ബോള്‍സ്ബ്രിഡ്ജ്, ഡബ്ലിന്‍ 4.,മിഡ്‌ലാന്‍ഡ്സ് നോര്‍ത്ത് വെസ്റ്റ് – ടി എഫ് റോയല്‍, കാസില്‍ബാര്‍, മേയോ,സൗത്ത് – നെമോ റേഞ്ചേഴ്സ് ജി എ എ ക്ലബ്, സൗത്ത് ഡഗ്ലസ് റോഡ്, കോര്‍ക്ക് എന്നിവയാണ് കൗണ്ടിംഗ് സെന്ററുകള്‍
എം ഇ പി വോട്ടെണ്ണല്‍ നാളെ
ഞായറാഴ്ച രാവിലെ ഒമ്പതിന് എം ഇ പി വോട്ടെണ്ണല്‍ ആരംഭിക്കും. എന്നിരുന്നാലും, അന്തിമ ഫലപ്രഖ്യാപനത്തിന് ദിവസങ്ങളെടുക്കും.എല്ലാ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെയും വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവിടില്ല.ഞായറാഴ്ച ഉച്ചകഴിഞ്ഞോ വൈകിട്ടോ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമെങ്കിലും റിസള്‍ട്ട് മറ്റിടങ്ങളെ ബാധിക്കുമെന്നതിനാലാണ് ഫലപ്രഖ്യാപനം നടത്താത്തത്.
ഞായറാഴ്ച വൈകീട്ട് അഞ്ചേകാലോടെ യൂറോപ്യന്‍ പാര്‍ലമെന്റിലേയ്ക്കുള്ള ആദ്യ ഫലപ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്.2019 മെയ് 24ന് നടന്ന ഇലക്ഷന്റെ ഫലപ്രഖ്യാപനം പൂര്‍ണ്ണമായത് ജൂണ്‍ 5 വെള്ളിയാഴ്ചയായിരുന്നു.പിന്നീട് സിന്‍ ഫെയ്ന്‍ ഒരു മണ്ഡലത്തില്‍ റീ കൗണ്ടിംഗ് ആവശ്യപ്പെട്ടതോടെ വീണ്ടും ഇലക്ഷന്‍ നടപടികള്‍ നീണ്ടു.
ലോക്കല്‍ വോട്ടുകളെണ്ണുന്നത് എല്‍ ഇ എ കൗണ്ടിംഗ് സെന്ററുകളില്‍
ലോക്കല്‍ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ലളിതമാണ്. എന്നിരുന്നാലും സ്ഥാനാര്‍ത്ഥികളുടെ ബാഹുല്യം പ്രക്രിയകളെ സങ്കീര്‍ണ്ണമാക്കുന്നു.ഓരോ ലോക്കല്‍ അതോറിറ്റിക്കും സ്വന്തം കൗണ്ട് സെന്റര്‍ ഉണ്ട്..
ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍: ആര്‍ ഡി എസ്, മെയിന്‍ ഹാള്‍, ഷെല്‍ബണ്‍ ഹാള്‍, ബോള്‍സ്ബ്രിഡ്ജ്, ഡബ്ലിന്‍ 4
ഫിംഗല്‍ കൗണ്ടി കൗണ്‍സില്‍: നാഷണല്‍ ഷോ സെന്റര്‍, സ്റ്റോക്ക്ഹോള്‍ ലെയ്ന്‍, ക്ലോഗ്രാന്‍, ഡബ്ലിന്‍ (വാളുകള്‍ക്ക് സമീപം)
സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സില്‍: ഡബ്ലിന്‍ വെസ്റ്റണ്‍ എയര്‍പോര്‍ട്ട്, ബാക്ക്വെസ്റ്റണ്‍പാര്‍ക്ക്,
ഡണ്‍ലേരി റാത്ത്ഡൗണ്‍ കൗണ്ടി കൗണ്‍സില്‍: ബില്‍ഡിംഗ് 1 ചെറിവുഡ് ബിസിനസ് പാര്‍ക്ക്, ചെറിവുഡ്, ഡബ്ലിന്‍.
കോര്‍ക്കില്‍
കോര്‍ക്ക് സിറ്റിയില്‍, സിറ്റി ഹാളില്‍ വോട്ടെണ്ണല്‍ നടക്കും.
കോര്‍ക്ക് കൗണ്ടിയില്‍ കമ്മ്യൂണിറ്റി സെന്റര്‍ ക്ലോനാകില്‍റ്റി (വെസ്റ്റ് കോര്‍ക്ക് എല്‍ ഇ എ)
മാലോ യൂത്ത് സെന്റര്‍, മാലോ (നോര്‍ത്ത് കോര്‍ക്ക് എല്‍ ഇ എ)കാരിഗ്രോഹെയ്ന്‍ റോഡിലെ കൗണ്ടി ഹാളിലും (സൗത്ത് കോര്‍ക്ക് എല്‍ ഇ എ) ആയിരിക്കും വോട്ടെണ്ണല്‍ നടത്തപ്പെടുക.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.