ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ആദ്യമണിക്കൂറുകള്‍ പിന്നിടുമ്പോള്‍ കുതിച്ച് മുന്നേറി ഇന്ത്യ സഖ്യം. 245 സീറ്റുകളില്‍ ഇന്ത്യസഖ്യം ലീഡ് ചെയ്യുമ്പോള്‍ 290 സീറ്റുകളിലാണ് എന്‍.ഡി.എ. മുന്നേറുന്നത്.
കേരളത്തില്‍ 14 സീറ്റുകളില്‍ യു.ഡി.എഫും രണ്ട് സീറ്റില്‍ ബി ജെ പി യും ഒരു സീറ്റില്‍ എല്‍.ഡി.എഫും ലീഡ് ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍ കോണ്‍ഗ്രസിന്റെ അജയ് റായിക്ക് പിന്നിലാണ്.
വയനാട് മണ്ഡലത്തിലും റായ് ബറേലിയിലും രാഹുല്‍ ഗാന്ധി ലീഡ് ചെയ്യുന്നു. ബി.ജെ.പി. കേരളത്തില്‍ ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്ന തിരുവനന്തപുരം, തൃശ്ശൂര്‍ മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുന്നത്.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.