ഫാമിലി റഫറണ്ടം
കുടുംബത്തെ ഭരണഘടന എങ്ങനെ നിര്‍വചിക്കണമെന്നതാണ് ഒരു വിഷയം.’കെയറിനെ എങ്ങനെ അംഗീകരിക്കണമെന്നതാണ് മറ്റൊന്ന്.പ്രത്യേകം വോട്ടെടുപ്പാണ് നടക്കുന്നതെങ്കിലും പരസ്പരം ബന്ധപ്പെട്ടതാണ് രണ്ട് വിഷയങ്ങളും.കുടുംബത്തെ ബന്ധിപ്പിക്കുന്നതിന് വിവാഹം ആവശ്യ ഘടകമല്ല എന്നാണ് ഫാമിലി റഫറണ്ടത്തിന്റെ പൊരുള്‍.
നിലവിലെ, ഭരണഘടന കുടുംബത്തെ വിവാഹവുമായി മാത്രമാണ് ബന്ധിപ്പിക്കുന്നത്.എന്നാല്‍ ഈ റഫറണ്ടത്തിലെ യെസ് വോട്ട് വിവാഹത്തിനപ്പുറത്തേയ്ക്കും കുടുംബത്തെ വിപുലീകരിക്കും.എന്നിരുന്നാലും വിവാഹത്തിന്റെ അര്‍ഥം ഒരു വിധത്തിലും മാറില്ല. സമൂഹത്തിന്റെ അടിസ്ഥാന യൂണിറ്റ് ഗ്രൂപ്പായി കുടുംബത്തെ കണക്കാക്കും.വിവാഹത്തെ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധയോടെ സംരക്ഷിക്കും.എന്നാല്‍ കുടുംബത്തിന്റെ നിര്‍വചനം മാറ്റും.വിവാഹത്തിലോ മറ്റ് ദൃഢമായ ബന്ധങ്ങളിലോ(ഡ്യൂറബിള്‍ റിലേഷന്‍സ് ഷിപ്പ്) കുടുംബം രൂപപ്പെടാമെന്ന നിര്‍വ്വചനം റഫറണ്ടം കൊണ്ടുവരും
എന്നാല്‍ ഡ്യൂറബിള്‍ റിലേഷന്‍സ് ഷിപ്പ് എന്ന പദത്തെ റഫറണ്ടം നിര്‍വചിച്ചിട്ടില്ല.വ്യത്യസ്ത തരത്തിലുള്ള പ്രതിബദ്ധതയോടെ തുടരുന്ന വിവാഹേതര ബന്ധങ്ങള്‍ എന്നാണ് ഇതിനെ സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിവക്ഷിക്കുന്നത്.റഫറണ്ടം പാസായാല്‍, ഇത്തരം കുടുംബങ്ങള്‍ക്കെല്ലാം വിവാഹത്തെ അടിസ്ഥാനമാക്കിയുള്ള കുടുംബങ്ങള്‍ക്ക് തത്തുല്യമായ ഭരണഘടനാപരമായ അവകാശങ്ങള്‍ ലഭിക്കും.
ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയിലെത്തിയാല്‍ ആ ബന്ധത്തെക്കുറിച്ച് നിലവിലുള്ള നിയമങ്ങള്‍ പരിഗണിച്ച് ജഡ്ജിക്ക് തീരുമാനമെടുക്കാം.എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പുതിയ നിയമനിര്‍മ്മാണമൊന്നും റഫറണ്ടം നിര്‍ദ്ദേശിച്ചിട്ടില്ല.എന്നാല്‍ മുമ്പ് നടന്ന ഗര്‍ഭഛിദ്രം പോലെയുള്ള (എട്ടാം ഭേദഗതി) റഫറണ്ടത്തില്‍ പുതിയ നിയമങ്ങള്‍ മുന്‍കൂട്ടി പ്രസിദ്ധീകരിച്ചിരുന്നു.എന്നിട്ടും പിന്നീടും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയിരുന്നു.
കെയര്‍ റഫറണ്ടത്തെക്കുറിച്ച്
കെയര്‍ റഫറണ്ടത്തിലും നിലവിലെ ഭരണഘടനയിലെന്ന പോലെ സ്ത്രീകള്‍ക്കും വീട്ടിനുള്ളിലെ അവരുടെ ജീവിതത്തിനും പ്രത്യേക വിഭാഗമുണ്ട്.രണ്ട് വാചകങ്ങളിലാണ് അത് എടുത്തുപറയുന്നത്. എന്നാല്‍ കെയര്‍ എന്ന വാക്ക് പ്രത്യേകം പരാമര്‍ശിച്ചിട്ടില്ല. പൊതുനന്മയെ സഹായിക്കുന്നതായതിനാല്‍ വീട്ടിനുള്ളിലെ ജീവിതം സമൂഹത്തിന് നല്ലതാണെന്ന് റഫറണ്ടം പറയുന്നു.
വീട്ടിലെ കര്‍ത്തവ്യം അവഗണിക്കുന്ന ഒരു ജോലിയും ചെയ്യാന്‍ സ്ത്രീകള്‍ നിര്‍ബന്ധിതരാകരുത്. അതിന് ഭരണകൂടത്തിന്റെ ശ്രദ്ധയുണ്ടാകണമെന്ന് ഭരണഘടന കൂട്ടിച്ചേര്‍ക്കുന്നു.
വീടിന് പുറത്ത് ജോലി ചെയ്യുന്നതിന് സ്ത്രീകള്‍ക്ക് തടസ്സമില്ല,വീട്ടില്‍ മാത്രം ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്ത്രീയെ അങ്ങനെ ചെയ്യുന്നതില്‍ നിന്നും തടസ്സപ്പെടുത്തുന്നുമില്ല.നോ വോട്ട് വന്നില്ലെങ്കില്‍ ഈ രണ്ട് വാചകങ്ങളും ഭരണഘടനയില്‍ നിലനില്‍ക്കും. യെസ് പറഞ്ഞാല്‍ അവ ഭരണഘടനയില്‍ നിന്നും നീക്കും. പകരം പുതിയ വാചകം എഴുതിച്ചേര്‍ക്കും, അതിങ്ങനെയാവും :
‘കുടുംബാംഗങ്ങള്‍ പരസ്പരം കെയര്‍ നല്‍കുന്നതിനെ സമൂഹം പിന്തുണക്കുന്നുവെന്നും അതില്ലാതെ പൊതുനന്മ നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ തിരിച്ചറിയുന്നു.അതിനാല്‍ ഭരണഘടന ആദ്യമായി കെയറിനെ പരാമര്‍ശിക്കുന്നു. കുടുംബാംഗങ്ങള്‍ പരസ്പരം കെയര്‍ നല്‍കുന്നുണ്ടെന്നും അങ്ങനെയെങ്കില്‍ ഭരണകൂടം അതിനെ പിന്തുണയ്ക്കാന്‍ ശ്രമിക്കണം’.പ്രത്യേക കേസുകളില്‍ ചില ഘട്ടങ്ങളില്‍ കെയറിന് വേണ്ടത്ര പിന്തുണ നല്‍കാന്‍ സര്‍ക്കാര്‍ പരിശ്രമിച്ചിട്ടുണ്ടോയെന്ന് തീരുമാനിക്കാന്‍ കോടതികളോട് ആവശ്യപ്പെടാനുമാകും.
ഭേദഗതിയിലുള്‍പ്പെട്ട സ്ട്രൈവ് എന്ന വാക്കിന് നിയമപരമായ പ്രത്യേക നിര്‍വചനമൊന്നുമില്ലെന്നും ‘ ‘പരിശ്രമം എന്നതാണ് ഇത് വ്യക്തമാക്കുന്നതെന്നും ഇലക്ടറല്‍ കമ്മീഷന്‍ അധ്യക്ഷ ജസ്റ്റിസ് മേരി ബേക്കര്‍ പറഞ്ഞു.
സര്‍ക്കാരിനെ വിശ്വസിക്കാമോ ?
ഭരണഘടനാ ഭേദഗതികളെ നന്മയുമായി അകറ്റുന്ന രീതിയാണ് ലിയോ വരദ്കറുടെ ഫിനഗേല്‍ നേതൃത്വം കൊടുക്കുന്ന മുന്നണിയും,പ്രതിപക്ഷവും പുലര്‍ത്തുന്നത്.ഇന്നലെ പാര്‍ലമെന്റ് കമ്മിറ്റി അംഗീകരിച്ച അസിസ്റ്റഡ് ഡെത്തിനുള്ള അനുമതി ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. മരണസംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് രാഷ്ട്രീയക്കാരുടെതെന്ന് പ്രൊ ലൈഫ് അടക്കമുള്ള സംഘടനകള്‍ പറയുന്നു.വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്നും ആയിരക്കണക്കിന് പേരുകൾ വെട്ടിമാറ്റിയെന്നും, പോളിങ് ബൂത്തിലും,കൗണ്ടിംഗ് ബൂത്തിലും സർക്കാർ ഉദ്യോഗസ്ഥരെ നിയമിക്കാതെ ,കരാറിന് ആൾക്കാരെ നിയോഗിച്ചിട്ടുണ്ടെന്നും നോ പക്ഷം ആരോപിക്കുമ്പോളും ,സർക്കാർ പക്ഷത്തിന് ,കടുത്ത എതിർപ്പാണ് ,പതിവില്ലാതെ ഉയരുന്നത്.
റഫറണ്ടം ,ജനവിരുദ്ധമാവുമ്പോള്‍
അയര്‍ലണ്ടിന്റെ ധാര്‍മ്മികത പരീക്ഷിക്കപെടുന്ന റഫറണ്ടങ്ങളാണ് വെള്ളിയാഴ്ച നടത്തപ്പെടുന്നത്.
മാര്‍ച്ച് എട്ടിന് (Friday) നടക്കാനിരിക്കുന്ന റഫറണ്ടത്തില്‍ രണ്ട് ബാലറ്റ് പേപ്പറുകളാണുള്ളത്. വിവാഹത്തിന് പുറത്തുള്ള ഏതൊരു ‘DURABLE RELATION’ആഗ്രഹിക്കുന്നവരെയും ,കുടുംബം എന്ന സംവിധാനത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി കുടുംബത്തിന്റെ നിര്‍വചനം ‘വിശാലമാക്കാന്‍ ‘ ( ആര്‍ട്ടിക്കിള്‍ 41.1.1 മാറ്റി ) വെള്ള നിറമുള്ള ബാലറ്റ് പേപ്പര്‍ , വഴിയുള്ള ചോദ്യത്തിലൂടെ സര്‍ക്കാര്‍ വോട്ടര്‍മാരോട് ആവശ്യപ്പെടുന്നു, ഡ്യുറബിള്‍ റിലേഷന്‍’എന്താണ് , എന്നതിന് കൃത്യമായ നിര്‍വചനം നല്കാതെയാണ് സര്‍ക്കാര്‍ ഈ ചോദ്യം വോട്ടര്‍മാരോട് ഉന്നയിക്കുന്നത്. ഭാവിയില്‍ സര്‍ക്കാരിന് താത്പര്യമുള്ളവര്‍ക്ക് വേണ്ടി ഭരണഘടനയെ ദുരുപയോഗിക്കാനുള്ള വിദഗ്ദമായി ഒളിച്ചോട്ടമാണ്,വിശദീകരണം നല്‍കാത്തത് വഴി സര്‍ക്കാരും രാഷ്ട്രീയപാര്‍ട്ടികളും നടത്തുന്നത്.
അബോര്‍ഷന്‍ റഫറണ്ടത്തിലൂടെ ഐറിഷ് ജനത കണ്ടതാണ് സര്‍ക്കാരിന്റെ ഇത്തരം നാടകങ്ങള്‍. ഇസ്രായേല്‍ ,പതിനായിരത്തോളം പലസ്തീന്‍ കുഞ്ഞുങ്ങളെ യുദ്ധം തുടങ്ങിയ ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ കൊലപ്പെടുത്തി എന്ന് ആരോപിച്ചു വ്യാകുലപ്പെടുന്ന വരദ്കറും ,മിഹോളും, മേരി ലൂവും ഓര്‍ക്കേണ്ട ഒരുകാര്യമുണ്ട്.അബോര്‍ഷന്‍ റഫറണ്ടത്തിന് ശേഷം അയര്‍ലണ്ട് നിര്‍ദയം കൊന്നു കളഞ്ഞത് അതിനേക്കാള്‍ അധികം കുഞ്ഞുങ്ങളെയാണ്. അന്നവര്‍ പറഞ്ഞത് അത്യാവശ്യഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കാനാണ് ആ ഭരണഘടനാ ഭേദഗതി എന്നതോര്‍ക്കണം
ഗ്രീന്‍ പേപ്പര്‍ ബാലറ്റ്, വഴിയുള്ള ചോദ്യത്തിലൂടെ ആര്‍ട്ടിക്കിള്‍ 41.2 നീക്കം ചെയ്യാന്‍ ശ്രമിക്കുന്നു.
‘സ്ത്രീയുടെ സ്ഥാനം വീട്ടിലാണ്’ എന്ന് ഭരണഘടനയില്‍ പറയുന്നുണ്ടെന്നും അതിനാല്‍ അത് തിരുത്തിയെഴുതണം എന്ന് വ്യാജ പ്രചാരണത്തിനിറങ്ങിയ വരദ്കര്‍ സംഘത്തെ തിരുത്താന്‍ സുപ്രീം കോടതി ജഡ്ജിയും ഇലക്ടറല്‍ കമ്മീഷന്‍ ചെയര്‍മാനുമായ മേരി ബേക്കര്‍ നേരിട്ട് രംഗത്തെത്തിയത് നമ്മള്‍ കണ്ടു. നുണകളും ,അയഥാര്‍ഥ്യങ്ങളും നിറച്ചുള്ള പ്രചാരണമാണ് യെസ് പക്ഷക്കാര്‍ നടത്തുന്നത്.
വീട്ടിലും വിശാലമായ സമൂഹത്തിലും കെയര്‍ നല്‍കുമെന്ന് ഭരണകൂടം പറയുമ്പോഴും,റഫറണ്ടത്തിലെ വേര്‍ഡിംഗില്‍ അത് വ്യക്തമാക്കുന്നില്ല.” shall strive to support such provision”എന്നുള്ള വേര്‍ഡിംഗ് , അവശത അനുഭവിക്കുന്നവരെ സഹായിക്കും എന്നുള്ള ഉറപ്പല്ല, പരിശ്രമിക്കും എന്ന അവ്യക്തമായ വാഗ്ദാനമാണ് നല്‍കുന്നത്. ഭരണകൂടം കെയര്‍ , ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടുകയാണിവിടെ എന്ന് കരുതേണ്ടി വരും.
രാജ്യത്തിന്റെ നല്ല ഭാവിയ്ക്കായി ആഗ്രഹിക്കുന്ന ആര്‍ക്കും ഇത്തവണത്തെ ഭരണഘടനാഭേദഗതിയെ അനുകൂലിക്കാന്‍ ആവില്ല.അവ്യക്തമായ നിര്‍ദേശങ്ങള്‍ക്ക് പകരം മികച്ച ഭേദഗതികള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്.
നിങ്ങള്‍ ഒരു വോട്ട് നല്‍കി സര്‍ക്കാരിനെ പിന്തുണച്ചാല്‍ ഈ രാജ്യത്തെ ഒരു ദുരിതത്തിലേക്ക് തള്ളിവിടാനാവും നിങ്ങള്‍ കൂട്ടുനില്‍ക്കുക എന്നോര്‍ക്കുക.
വോട്ടു ചെയ്യാതെയുമിരിക്കരുത്. ഭരണഘടനാ ഭേദഗതിയെ നിരാകരിക്കാനുള്ള വലിയ അവകാശമാണ് നിങ്ങള്‍ക്കുള്ളത്.വെള്ളിയാഴ്ച രാവിലെ 7 മുതല്‍ രാത്രി 10 വരെയുള്ള ഏതെങ്കിലും സമയത്ത് നിങ്ങള്‍ക്ക് പോളിങ് ബൂത്തിലെത്തി നോ എന്ന് ബാലറ്റ് പേപ്പറുകളില്‍ രേഖപ്പെടുത്തി ജനദ്രോഹകരവും,യാതൊരു ധാര്‍മ്മികതയില്ലാത്തതുമായ ഈ നിര്‍ദേശങ്ങളെ എതിര്‍ത്ത് തോല്‍പ്പിക്കുക…! Albert Einstein പറഞ്ഞത് നമുക്ക് ഓര്‍മ്മിക്കാം – ‘The world will not be destroyed by those who do evil, but by those who watch them without doing anything.’… നാം നിശ്ശബ്ദരാവരുത്…. നമുക്ക് ഉണര്‍ന്ന് പ്രവര്‍ത്തിക്കാം…!
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.