head3
head1

ടാക്സി ബുക്കിംഗിന് ടെക്നോളജി ചാര്‍ജ്ജ് ഉയര്‍ത്തി ഫ്രീ നൗവിന്റെ ”പുതുവല്‍സര സമ്മാനം”

ഡബ്ലിന്‍ : ഫ്രീ നൗ ടാക്‌സികള്‍ ബുക്ക് ചെയ്യുന്നതിനുള്ള നിരക്കുകള്‍ ഗണ്യമായി കൂട്ടി. രണ്ട് യൂറോ മുതല്‍ ‘ടെക്‌നോളജി ചാര്‍ജ്’ ഈടാക്കിയാണ് ‘ഫ്രീ നൗ’ഉപഭോക്താക്കള്‍ക്ക് പുതുവല്‍സര സമ്മാനം പ്രഖ്യാപിച്ചത്.വലിയ വാഹനങ്ങള്‍ക്കായിരിക്കും വര്‍ധന ബാധകമാവുകയെന്നാണ് കമ്പനിയുടെ ഭാഷ്യം. പുതുക്കിയ നിരക്ക് ജനുവരിയില്‍ പ്രാബല്യത്തില്‍ വരും. ഇതു സംബന്ധിച്ച നിബന്ധനകളും വ്യവസ്ഥകളും ഇ മെയിലിലൂടെ ഉപഭോക്താക്കളെ അറിയിച്ചിരിക്കുകയാണ് കമ്പനി.

ഫ്രീ നൗ ടാക്സി നിരക്ക് സ്റ്റാന്‍ഡേര്‍ഡ് ഫോര്‍-സീറ്റര്‍ കാറുകള്‍ക്ക് ടെക്നോളജി ചാര്‍ജ്ജ് ഒരു യൂറോയായി തുടരും. എന്നാല്‍ അഞ്ചോ അതിലധികമോ യാത്രക്കാര്‍ക്കുള്ള കാറുകള്‍ക്ക് മൂന്ന് യൂറോയും പ്രീമിയം വാഹനങ്ങള്‍ക്ക് അഞ്ച് യൂറോയായും ഇത് ഉയരും.

നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അംഗീകരിച്ച പുതിയ ടാക്സി നിരക്ക് പ്രകാരം ടാക്സി എടുക്കുന്നതിനുള്ള സ്റ്റാന്‍ഡേര്‍ഡ് ഇനിഷ്യല്‍ ചാര്‍ജ് 3.80യൂറോയില്‍ നിന്ന് 4.20യൂറോയായും ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും ‘പ്രീമിയം’ പീരിയഡിലും (രാത്രി 8 മണി മുതല്‍ രാവിലെ 8 മണി വരെ) 4.80യൂറോയുമാണ്.സെപ്തംബറിലാണ് ഈ വര്‍ധന പ്രാബല്യത്തില്‍ വന്നത്.പുതിയ വര്‍ധനവു കൂടി വരുന്നതോടെ വലിയ ടാക്സി ബുക്ക് ചെയ്യുന്ന ഒരാള്‍ക്ക് സാധാരണസമയത്ത് 9.20 യൂറോയും പ്രീമിയം ടൈമില്‍ 9.80 യൂറോയും നല്‍കേണ്ടി വരും.

ഇ-ബൈക്കുകള്‍, ഇ-സ്‌കൂട്ടറുകള്‍ തുടങ്ങിയ വാഹനങ്ങളുമായി ബന്ധപ്പെട്ട് ടെക്നോളജി ചാര്‍ജ് കൊണ്ടുവരുമെന്ന് കഴിഞ്ഞ ഓഗസ്റ്റിലാണ് കമ്പനി പ്രഖ്യാപിച്ചത്.നിലവില്‍ എല്ലാ വാഹനത്തിനും ഒരു യൂറോ എന്ന നിലയിലാണ് ഈ ചാര്‍ജ് ഈടാക്കുന്നത്.ജനുവരി 11 മുതല്‍ വലിയ വാഹനങ്ങള്‍ക്ക് ടെക്നോളജി ചാര്‍ജ്’ ഈടാക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/HjeNHMup1Z8Kb0G2aPv4Ni</

Comments are closed.