ഡബ്ലിൻ :അയര്‍ലണ്ടില്‍ രൂക്ഷമാവുന്ന ഹോം കെയറര്‍മാരുടെ ദൗര്‍ലഭ്യം പരിഹരിക്കുന്നതിന്റെ ഭാഗമായി യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്നുള്ള ഹോം കെയര്‍മാര്‍ക്ക് അടുത്ത വര്‍ഷം 1,000 ജനറല്‍ എംപ്ലോയ്മെന്റ് പെര്‍മിറ്റുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ഹോം കെയര്‍മാരെയും നഴ്‌സിംഗ് ഹോം ഹെല്‍ത്ത് അസിസ്റ്റന്റുമാരെയും കുറിച്ചുള്ള സ്ട്രാറ്റജിക് വര്‍ക്ക്‌ഫോഴ്‌സ് അഡൈ്വസറി ഗ്രൂപ്പിന്റെ റിപ്പോര്‍ട്ടിന്റെ പ്രകാശന വേളയില്‍ മാനസികാരോഗ്യത്തിനും പ്രായമായവര്‍ക്കും സംസ്ഥാന മന്ത്രി മേരി ബട്ട്‌ലറും ബിസിനസ്, എംപ്ലോയ്‌മെന്റ്, റീട്ടെയില്‍ സഹമന്ത്രി ഡാമിയന്‍ ഇംഗ്ലീഷുമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
സര്‍ക്കാര്‍ ധനസഹായത്തോടെയുള്ള ഹോം കെയറിന് അംഗീകാരം ലഭിച്ച 6,000 പേര്‍ക്ക് പോലും ആവശ്യമായ കെയറര്‍മാരുടെ കുറവ് പരിഹരിയ്ക്കാന്‍ ആയിരംപേരുടെ റിക്രൂട്ട്‌മെന്റ് കൊണ്ട് സാധിക്കില്ലെന്ന് ആരോഗ്യ വകുപ്പ് കരുതുന്നു.
വര്‍ക്ക് പെര്‍മിറ്റുകള്‍ ലഭിക്കുന്നവര്‍ക്ക് പ്രതിവര്‍ഷം കുറഞ്ഞത് €27,000 മാസ ശമ്പളവും ഒരു പ്രവൃത്തി ദിവസത്തില്‍ നാല് മണിക്കൂര്‍ തുടര്‍ച്ചയായ ഷിഫ്റ്റ് ദൈര്‍ഘ്യവും ഉള്ള മുഴുവന്‍ സമയ തസ്തികകളും വാഗ്ദാനം ചെയ്യാന്‍ തൊഴില്‍ ഉടമകള്‍ നിര്‍ബന്ധിതരാകും .
‘ഇത് അയര്‍ലണ്ടിലേക്ക് വരുന്ന കെയര്‍ തൊഴിലാളികള്‍ക്ക് നല്ല നിലവാരമുള്ള തൊഴില്‍ ഉറപ്പാക്കും, അതേ സമയം നമ്മുടെ ദേശീയ റിക്രൂട്ട്മെന്റ് പ്രതിസന്ധി ലഘൂകരിക്കും,’ മിസ് ബട്ട്ലര്‍ പറഞ്ഞു.
ഗ്രൂപ്പിന്റെ ശുപാര്‍ശകളെ അംഗീകരിച്ചതായും അവ പൂര്‍ണ്ണമായി നടപ്പിലാക്കാന്‍ മുന്‍ഗണന നല്‍കുന്നതായും മന്ത്രിമാര്‍ പറഞ്ഞു.
”ഹോം സപ്പോര്‍ട്ടിലും പ്രായമായവര്‍ക്കുള്ള ദീര്‍ഘകാല റെസിഡന്‍ഷ്യല്‍ കെയറിലും പ്രവര്‍ത്തിക്കുന്ന എല്ലാ കെയര്‍ വര്‍ക്കര്‍മാര്‍ക്കും ന്യായമായ ശമ്പളവും വ്യവസ്ഥകളും ലഭിക്കുകയും അവരുടെ കരിയറില്‍ പുരോഗതി നേടാനുള്ള അവസരവും ഉണ്ടായിരിക്കുകയും വേണം.
ഹോം സപ്പോര്‍ട്ട് വര്‍ക്കര്‍മാര്‍ക്കും ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ക്കും രാജ്യത്ത് നിലവിലുള്ള ലീവിംഗ് കോസ്റ്റ് (നിലവില്‍ €12.90) നല്‍കാനും ഹോം സപ്പോര്‍ട്ട് തൊഴിലാളികള്‍ക്ക് യാത്ര ചെയ്യുന്ന മുഴുവന്‍ സമയത്തിനും പേയ്‌മെന്റ് ലഭിക്കാനും തൊഴിലുടമകള്‍ തയ്യാറാവേണ്ടി വരും
പുതിയ നടപടികള്‍ വഴി അയര്‍ലണ്ടിലെ കെയറര്‍മാരുടെ കുറവ് സര്‍ക്കാര്‍ അടിയന്തിരമായി പരിഹരിക്കുമെന്ന് മന്ത്രി ഇംഗ്ലീഷ് പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.