ഡബ്ലിന്‍:ജൂനിയര്‍ സര്‍ട്ടിഫിക്കറ്റ് ഫല പ്രഖ്യാപനം വൈകുന്നതിനെതിരെ വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും അതൃപ്തി നിറയുന്നു. റിസള്‍ട്ട് നീളുമ്പോഴും ഇനിയും ഫലപ്രഖ്യാപന തീയതിയുടെ കാര്യത്തില്‍ പോലും തീരുമാനമായിട്ടില്ല.ഇക്കാര്യത്തില്‍ ജൂനിയര്‍ സൈക്കിള്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥികളും അവരുടെ കുടുംബങ്ങളും റിസള്‍ട്ട് വൈകുന്നതില്‍ വളരെ ആശങ്കയിലാണ്.
സ്റ്റേറ്റ് പരീക്ഷാ കമ്മീഷന്‍ (എസ് ഇ സി)ആകട്ടെ ലീവിംഗ് സര്‍ട്ടിഫിക്കറ്റ് റിസള്‍ട്ടിലും അപ്പീലുകളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടുപോവുകയാണ്.ലീവിംഗ് സര്‍ട്ടില്‍ അപ്പീല്‍ നല്‍കുന്നതിനുള്ള അവസാന തീയതി സെപ്തംബര്‍ 12 ആയിരുന്നു. അതു കഴിഞ്ഞ രണ്ടാഴ്ച പിന്നിടുമ്പോഴും ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.ഒക്ടോബര്‍ ആദ്യ വാരത്തില്‍( 4 ന് ) റിസള്‍ട്ട് പ്രഖ്യാപിക്കും എന്നാണ് സൂചനകള്‍.
സാധാരണയായി ജൂനിയര്‍ സെര്‍ട്ട് റിസള്‍ട്ട് സെപ്റ്റംബര്‍ പകുതിയോടെ റിസള്‍ട്ട് വരാറുള്ളതാണ്. എന്നാല്‍ സെപ്്തംബര്‍ തീര്‍ന്നിട്ടും ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. മാത്രമല്ല, ഇക്കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയും ചെയ്യുന്നു.മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി നടന്ന ജൂനിയര്‍ സൈക്കിള്‍ പരീക്ഷയുടെ ഫലമാണ് ലീവിംഗ് സെര്‍്ട്ടില്‍ കുടുങ്ങിയത്.2019നെ അപേക്ഷിച്ച് ജൂനിയര്‍ സൈക്കിള്‍ പരീക്ഷാര്‍ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായിരുന്നു. അന്നെഴുതിയതിനേക്കാള്‍ 7,000 പരീക്ഷാര്‍ഥികളാണ് ഈ വര്‍ഷമുണ്ടായിരുന്നത്.
ലീവിംഗ് സര്‍ട്ടിഫിക്കറ്റ് റിസള്‍ട്ട് വൈകിയതാണ് പ്രശ്നമായത്. ലീവിംഗ് സെര്‍ട്ട് രണ്ടാം സിറ്റിംഗ് ജൂലൈയില്‍ നടന്നതും ഈ വര്‍ഷത്തെ റിസള്‍ട്ട് കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ മോശമാകുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുള്ള നടപടികളുമെല്ലാമാണ് ലീവിംഗ് സെര്‍ട്ട് ഫലപ്രഖ്യാപനം നീട്ടിയത്.പേപ്പര്‍ എക്സാമിനര്‍മാരുടെ കുറവും റിസള്‍ട്ടിനെ ബാധിച്ചു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.