ഡബ്ലിന്‍ : കോവിഡ് പ്രതിസന്ധികള്‍ക്കെല്ലാമിടയിലും വന്‍ സാമ്പത്തിക വളര്‍ച്ചയിലേയ്ക്ക് അയര്‍ലണ്ട് കുതിക്കുകയാണ്. ജിഡിപിയുമായി തട്ടിച്ചുനോക്കുമ്പോള്‍, ഈ വര്‍ഷം സമ്പദ് വ്യവസ്ഥ 15.6% വളരുമെന്നാണ് ധനവകുപ്പിന്റെ നിഗമനം. സമ്മര്‍ ഇക്കണോമിക് സ്റ്റേറ്റ്‌മെന്റില്‍ പ്രവചിച്ച 8.8 ശതമാനത്തില്‍ നിന്നാണ് ഈ കുതിപ്പ് നേടിയിട്ടുള്ളത് എന്നതാണ് ശ്രദ്ധേയമാകുന്നത്.
ആഭ്യന്തര സമ്പദ് വ്യവസ്ഥയെ കൂടുതല്‍ ഫലപ്രദമായി പ്രതിഫലിപ്പിക്കുന്ന പരിഷ്‌കരിച്ച ആഭ്യന്തര ഡിമാന്‍ഡുമായി നോക്കുമ്പോള്‍, ഈ വര്‍ഷം വളര്‍ച്ച 5.25 ശതമാനവും 2022-ല്‍ 6.5 ശതമാനവും ആയിരിക്കുമെന്നും ധന വകുപ്പ് പ്രവചിക്കുന്നു. ഇതും ഇരട്ടിയാണ്.
2022-ലെ ബജറ്റിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഐറിഷ് ധനകാര്യ ഉപദേശക സമിതി ഈ പ്രവചനങ്ങളെ ശരിവെച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിലാണ് ബജറ്റ് അവതരിപ്പിക്കുക.
പ്രതീക്ഷ നല്‍കുന്ന പ്രവചനങ്ങള്‍
അടുത്ത മൂന്ന് വര്‍ഷങ്ങളില്‍ തൊഴിലില്ലായ്മ ഏകദേശം ഒരു ശതമാനം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2022-ല്‍ 7.2 ശതമാനമായും 2024-ല്‍ 5.3 ശതമാനമായും കുറയുമെന്നും ധനവകുപ്പ് പ്രത്യാശിക്കുന്നു. 2022 -ലെ മൂന്നാം പാദത്തോടെ പണപ്പെരുപ്പം 2 ശതമാനത്തില്‍ താഴെയാകും. എന്നിരുന്നാലും വര്‍ഷത്തിന്റെ അവസാന പാദത്തില്‍ 4 ശതമാനത്തിന് മുകളില്‍ ഇതുയരുമെന്നും പ്രവചനമുണ്ട്.
മൂലധനച്ചെലവ് വര്‍ദ്ധിപ്പിക്കുന്നതിന് പ്രത്യേകിച്ച് ഭവന നിര്‍മ്മാണത്തിലും കാലാവസ്ഥാ വ്യതിയാനത്തിലുമായി ബജറ്റ് കമ്മി ക്രമാനുഗതമായി കുറയ്ക്കാന്‍ ജൂലൈയില്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
കഴിഞ്ഞ ബജറ്റിലെ മുഴുവന്‍ തുകയും ചെലവഴിച്ചില്ലെന്ന് മന്ത്രി
കഴിഞ്ഞ വര്‍ഷം ബജറ്റില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നല്‍കിയ മുഴുവന്‍ തുകയും ചെലവഴിച്ചിട്ടില്ലെന്ന് പബ്ലിക് എക്സ്പെന്റിച്ചര്‍ മന്ത്രി മീഹോള്‍ മഗ്രാത്ത് വെളിപ്പെടുത്തി.
ഓഗസ്റ്റ് അവസാനം വരെ മൂലധന ചെലവില്‍ ഏകദേശം 1.7 ബില്യണ്‍ യൂറോയും കറന്റ് സ്പെന്റിംഗില്‍ 700 മില്യണ്‍ യൂറോയുടെയും കുറവ് വന്നിട്ടുണ്ടെന്ന് മക്ഗ്രാത്ത് പറഞ്ഞു. കോവിഡ് കാരണമാണ് ചില മൂലധന പദ്ധതികള്‍ വൈകിയതെന്നും അദ്ദേഹം വ്യക്തമാക്കി. സമ്മര്‍ ഇക്കണോമിക് സ്റ്റേറ്റ്മെന്റ് അടുത്ത വര്‍ഷത്തെ ബജറ്റില്‍ 88.2 ബില്യണ്‍ യൂറോയുടെ ചെലവുകളാണ് പ്രതീക്ഷിക്കുന്നത്. 4.7 ബില്യണ്‍ യൂറോയുടെ ബജറ്റ് ദിന പാക്കേജും കണക്കാക്കുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE
Comments are closed.