ഡബ്ലിന്‍ : ഡബ്ലിനില്‍ ഗോള്‍വേ സിറ്റിയെ വെല്ലുന്ന പുതിയ നഗരം വരുന്നു. 80,000 കുടുംബങ്ങളും വീടുകളുമുള്‍പ്പെടുന്ന പുതു നഗരമാണ് വിഭാവനം ചെയ്യുന്നത്.സൗത്ത് ഡബ്ലിന്‍, ഡബ്ലിന്‍ സിറ്റി കൗണ്‍സിലുകളുടെ സംയുക്ത സംരംഭമായാണ് പുതിയ നഗരം രൂപം കൊള്ളുക.നാസ് റോഡ് ഏരിയയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളുടെ സമഗ്ര വികസനത്തിന് വഴി തുറക്കുന്നതാണ് സിറ്റി എഡ്ജ് പ്രപ്പോസല്‍.വ്യാവസായിക ഭൂമികളും ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിലുമെല്ലാം വീടുകളും കൂടുതല്‍ തൊഴിലിടങ്ങളുമെല്ലാം പദ്ധതിയില്‍ വിഭാവനം ചെയ്യുന്നു.അടുത്ത 40 വര്‍ഷത്തേക്കുള്ള വികസനമാണ് നഗര പദ്ധതിയില്‍ പ്ലാന്‍ ചെയ്യുന്നത്.
ഈ നഗരപദ്ധതി യാഥാര്‍ഥ്യമായാല്‍ സിറ്റി എഡ്ജ് യൂറോപ്പിലെ ഏറ്റവും വലിയ പുനരുജ്ജീവന പദ്ധതിയാകും ഇത്.വാക്കിന്‍സ് ടൗണിന്റെ പ്രാന്തപ്രദേശമായ ഇവിടം ഇതിനകം തന്നെ ബസ് കണക്റ്റുകളുടെ പരിഗണനയിലുള്ളതുമാണ്.ലുവാസ് റെഡ് ലൈനിലും ഹ്യൂസ്റ്റണ്‍ കമ്മ്യൂട്ടര്‍ ലൈനിലുമായി രണ്ട് പുതിയ റെയില്‍ ഹബുകള്‍ പദ്ധതിയിലുണ്ട്. ഡബ്ലിനിലെ മൊത്തം തൊഴിലാളികളുടെ നാല്% വരുന്ന 25,000 തൊഴിലാളികളുള്ള പ്രധാന തൊഴില്‍ മേഖല കൂടിയാണിത് .75,000 ജോലികള്‍ക്കുള്ള തൊഴിലിടവും ഇതില്‍ ഉള്‍പ്പെടും.ബോട്ട് ഗ്യാസ് പോലുള്ള രാസ വ്യവസായങ്ങളും ഇവിടെയുണ്ട്.ഇവയുടെ സമീപം റെസിഡന്‍ഷ്യല്‍ വികസനത്തിന് നിയന്ത്രണമുണ്ട്.
നഗര പദ്ധതി സംബന്ധിച്ച പൊതു കണ്‍സള്‍ട്ടേഷന്‍ ആരംഭിച്ചുകഴിഞ്ഞു.തുറമുഖവും വ്യാവസായിക മേഖലകളും റസിഡന്‍ഷ്യല്‍ കമ്മ്യൂണിറ്റികളായി പുനര്‍വികസിപ്പിച്ചിട്ടുള്ള ഡെന്‍മാര്‍ക്കിലെയും ഹോളണ്ടിലെയും ആസൂത്രകര്‍ അവരുടെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
നഗരത്തിലേയ്ക്കുള്ള ആദ്യ വീടുകള്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നിര്‍മ്മിക്കുമെന്നും സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലിന്റെ പ്ലാനിംഗ് ആന്റ് ട്രാന്‍സ്പോര്‍ട്ട് ഡയറക്ടര്‍ മിക്ക് മള്‍ഹെന്‍ പറഞ്ഞു.ഇതിനകം തന്നെ തിരക്കുനിറഞ്ഞ ഈ പ്രദേശം കൂടുതല്‍ ട്രാഫിക് കുരുക്കിലാകുമെന്നതാണ് വെല്ലുവിളിയെന്നും മുള്‍ഹെര്‍ന്‍ പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/LdLhE82ExfWGQlqDthwBdE
Comments are closed.