head1
head3

കോപ്പര്‍ തിളങ്ങുന്നു; പൊള്ളുന്ന വിലയില്‍ ടണ്ണിന് 9965 ഡോളര്‍; ദശാബ്ദത്തിലെ ഏറ്റവും കൂടിയ വില!

ഡബ്ലിന്‍: ലോക വിപണിയില്‍ കോപ്പറിന്റെ വില ഉയരുന്നു. ഉയര്‍ന്ന ചൈനീസ് ഡിമാന്‍ഡും ഇലക്ട്രിക് വാഹനങ്ങളുടെ കൂടിയ നിര്‍മ്മാണവുമാണ് കോപ്പറിന്റെ വിലക്കുതിപ്പിന് കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ ദശകത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് കോപ്പര്‍ എത്തിയത്. ഒരു ടണ്ണിന് 10,000 ഡോളറിനടുത്താണ് കോപ്പര്‍ വില (9,965 ഡോളര്‍).

ലോകത്തിലെ ഏറ്റവും വലിയ കോപ്പര്‍ ഉല്‍പ്പാദക രാജ്യമായ ചിലിയിലെ 2011-ലെ പണിമുടക്കിന് ശേഷം ആദ്യമായാണ് ലണ്ടന്‍ മെറ്റല്‍ എക്സ്ചേഞ്ചില്‍ കോപ്പര്‍ ഒരു ടണ്ണിന് ഈ വില രേഖപ്പെടുത്തിയത്. കഴിഞ്ഞ മാര്‍ച്ചില്‍ ടണ്ണിന് 4,371 ഡോളറായി ഇടിഞ്ഞ വിലയാണ് ഇപ്പോള്‍ ഇരട്ടിയിലധികമായത്. എന്നിരുന്നാലും 2011 ഫെബ്രുവരിയില്‍ നേടിയ ടണ്ണിന് 10,190 ഡോളര്‍ എന്ന സര്‍വകാല റെക്കോര്‍ഡില്‍ ഇതുവരെ വിലയെത്തിയിട്ടില്ല.

പ്രമുഖ കോപ്പര്‍ ഉപഭോക്താവായ ചൈന സാമ്പത്തിക വ്യവസ്ഥയെ വീണ്ടെടുത്തതോടെ അവിടെ ലോഹത്തിനായുള്ള ആവശ്യവും കുത്തനെ ഉയര്‍ന്നു. കോപ്പര്‍ വയറിംഗിനുള്ള ആവശ്യം വര്‍ദ്ധിക്കുന്നതാണ് വില വര്‍ധനവിന് കാരണമാകുന്നത്. ഇലക്ട്രിക്കല്‍ വാഹനങ്ങളിലേയ്ക്ക് ലോകം മാറുന്നതോടെ അതിന്റെ നിര്‍മ്മിതിയില്‍ കോപ്പറിനുള്ള പ്രാധാന്യവും വിലയും വര്‍ധിക്കുകയാണ്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

Comments are closed.