നോര്‍ത്തേണ്‍ അയര്‍ലണ്ട് രാജ്യത്തെ മുതിര്‍ന്നവര്‍ക്കെല്ലാം 100 പൗണ്ടിന്റെ വൗച്ചര്‍ നല്‍കുന്നു
പദ്ധതി കോവിഡ് പ്രതിസന്ധിയിലാക്കിയ ബിസിനസുകളെ സഹായിക്കാന്‍
ബെല്‍ഫാസ്റ്റ് : കോവിഡ് പ്രതിസന്ധിയിലാക്കിയ ബിസിനസ് സ്ഥാപനങ്ങളെ സഹായിക്കുന്നതിന് നോര്‍ത്തേണ്‍ അയര്‍ലണ്ട് രാജ്യത്തെ മുതിര്‍ന്നവര്‍ക്കെല്ലാം 100 പൗണ്ടിന്റെ ഷോപ്പിംഗ് വൗച്ചര്‍ നല്‍കുന്ന പദ്ധതി നടപ്പാക്കുന്നു. ഹൈ സ്ട്രീറ്റ് വൗച്ചര്‍ സ്‌കീം പ്രകാരമാണ് 100 പൗണ്ടിന്റെ പ്രീ-പെയ്ഡ് കാര്‍ഡുകള്‍ ലഭ്യമാക്കുക.
ഇതിനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 25 വരെ പ്രവര്‍ത്തിക്കും. 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും കാര്‍ഡിന് അപേക്ഷിക്കാം.
ബെല്‍ഫാസ്റ്റിലെ ഓര്‍മിയോ റോഡ് സന്ദര്‍ശിക്കവെ സ്റ്റോര്‍മോണ്ട് ധനകാര്യ മന്ത്രി ഗോര്‍ഡന്‍ ലിയോണ്‍സാണ് ഈ പ്രഖ്യാപനം നടത്തിയത്. കോവിഡ് ദുരിതത്തിലാക്കിയ ബിസിനസ് മേഖലയെ സജീവമാക്കുന്നതിനാണ് 145 മില്യണ്‍ (170 മില്യണ്‍) പൗണ്ടിന്റെ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ നാലിന് ആദ്യ ഘട്ട കാര്‍ഡുകള്‍ വിതരണം ചെയ്യും. ഒക്ടോബര്‍ 11 മുതല്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആക്സസ് ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ഫോണ്‍ സേവനവും ലഭിക്കും. നവംബര്‍ 30 വരെ കാര്‍ഡുകള്‍ ഉപയോഗിക്കാം. അപേക്ഷകര്‍ എന്‍.ഐ ഡയറക്റ്റ് വെബ്സൈറ്റ് വഴി അപേക്ഷിക്കുന്നതിന് പേര്, വിലാസം, പ്രായം, ലിംഗഭേദം, വൈകല്യ നില, നാഷണല്‍ ഇന്‍ഷുറന്‍സ് നമ്പര്‍, ഇമെയില്‍ വിലാസം, ടെലിഫോണ്‍ നമ്പര്‍ എന്നിവ നല്‍കേണ്ടതുണ്ട്. ഹൈ സ്ട്രീറ്റ് വൗച്ചര്‍ സ്‌കീമിനെ ബെല്‍ഫാസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് അടക്കമുള്ള സംഘടനകള്‍ സ്വാഗതം ചെയ്തു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE
Comments are closed.