ഡബ്ലിന്‍ : കോവിഡ് നിയന്ത്രണങ്ങളുടെ പിടിയില്‍ നിന്നും സമ്പദ് വ്യവസ്ഥ മോചിതമായെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. സമ്പദ് വ്യവസ്ഥ ശക്തമായി തിരിച്ചുവരികയാണെന്ന് പ്രധാനമന്ത്രി പറയുന്നു. ബാറുകളും ലൈവ് ഇവന്റുകളും വിവാഹങ്ങളുമെല്ലാം അനുവദിച്ചതോടെയാണ് ഇത് സാധ്യമായത്. ഇന്‍ഡോര്‍ പരിപാടികളും 60% ആളുകളെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കാം. ഔട്ട്ഡോര്‍ കൂടിച്ചേരലുകളുടെ പരിധിയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അടുത്ത ഏഴ് ആഴ്ചകളില്‍ ഘട്ടം ഘട്ടമായി റീഓപ്പണിംഗ് തുടരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
സെപ്തംബര്‍ 20 -ഉം ഒക്ടോബര്‍ 20 -മൊക്കെ അയര്‍ലണ്ടിന്റെ യാത്രയിലെ അടുത്ത സുപ്രധാന നാഴികക്കല്ലായിരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. റീഓപ്പണിംഗിന്റെ ഭാഗമായി അവശേഷിക്കുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് സമ്പദ് വ്യവസ്ഥയെ ശക്തമാക്കുന്നതിനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോവിഡ് കേസുകളുടെ അഞ്ച് ദിവസത്തെ മൂവിംഗ് ആവറേജ് കഴിഞ്ഞ ആഴ്ചയില്‍ 18% കുറഞ്ഞതായും പ്രധാനമന്ത്രി പറഞ്ഞു
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE
Comments are closed.