head1
head3

മോര്‍ട്ട് ഗേജെടുക്കുന്നവരുടെ എണ്ണത്തില്‍ ചരിത്രം കുറിച്ച് അയര്‍ലണ്ട്

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ വീടുകള്‍ വാങ്ങാന്‍ മോര്‍ട്ട്ഗേജെടുക്കുന്നവരുടെ എണ്ണം ഗണ്യമായി കൂടുന്നു. കഴിഞ്ഞ മാസം 5,000-ത്തിലധികം മോര്‍ട്ട്ഗേജ് അപേക്ഷകള്‍ക്കാണ് അനുമതി ലഭിച്ചതെന്ന് ബാങ്കിംഗ് ആന്‍ഡ് പേയ്മെന്റ്സ് ഫെഡറേഷന്റെ (ബി.പി.എഫ്.ഐ.) കണക്കുകള്‍ വെളിപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ ലഭിച്ചതിനേക്കാള്‍ 1,600 കൂടുതല്‍ മോര്‍ട്ട്ഗേജുകള്‍ക്കാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്.

ജൂലൈയില്‍ 1.283 ബില്യണ്‍ യൂറോയുടെ വായ്പകളാണ് അംഗീകരിച്ചത്. ഇതില്‍ 55 ശതമാനവും ഫസ്റ്റ് ടൈം വാങ്ങലുകാരാണ്. മോവര്‍ പര്‍ച്ചെയ്സേഴ്സ് 382 മില്യണ്‍ യൂറോയുമാണ്. 2011ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിതെന്ന് കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ജൂലൈ വരെയുള്ള വര്‍ഷത്തില്‍, 13.17 ബില്യണ്‍ യൂറോയുടെ മൂല്യമുള്ള 53,511 മോര്‍ട്ട്ഗേജുകളാണ് അംഗീകരിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ അംഗീകരിച്ചത് 9.2 ബില്യണ്‍ യൂറോയുടെ 40,090 മോര്‍ട്ട്ഗേജുകളാണ്.

എന്നിരുന്നാലും ജൂണ്‍ മാസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വായ്പകളുടെ മൊത്തം എണ്ണത്തില്‍ കഴിഞ്ഞ മാസം 3.3% കുറഞ്ഞതായും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 50% കൂടുതലാണിതെന്നും റിപ്പോര്‍ട്ട് പറയുന്നു.

മോര്‍ട്ട്ഗേജെടുക്കുന്ന ഫസ്റ്റ് ടൈം ബയേഴ്സിന്റെ എണ്ണത്തില്‍ വലിയ വര്‍ധനയാണുള്ളതെന്ന്
ബി.പി.എഫ്.ഐ മേധാവി ബ്രയാന്‍ ഹെയ്സ് പറഞ്ഞു. ഭവനവായ്പകള്‍ക്ക് അംഗീകരിച്ച ശരാശരി തുകകളും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ മാസത്തെ ശരാശരി അംഗീകാര തുക 255,000 യൂറോയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇത് 16,000 യൂറോയായിരുന്നുവെന്നും ബ്രയാന്‍ ഹെയ്സ് പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/K0HUGpDraol5nj03tElHBl

Comments are closed.