ഐറിഷ് വിസ്‌കികള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ താരിഫ് രഹിത പ്രവേശനം തേടാനായി യൂറോപ്യന്‍ യൂണിയനുമേല്‍ സമ്മര്‍ദ്ദം
ഡബ്ലിന്‍ : ഇന്ത്യന്‍, തായ്ലന്റ് വിപണികളില്‍ ഐറിഷ് വിസ്‌കിയ്ക്ക് താരിഫ് രഹിത പ്രവേശനം നേടുന്നതിന് യൂറോപ്യന്‍ യൂണിയനുമേല്‍ സമ്മര്‍ദ്ദം ശ്കതമാക്കി അയര്‍ലണ്ട്.
ഐറിഷ് വിസ്‌കി നിര്‍മ്മാതാക്കള്‍. ഇരുരാജ്യങ്ങളുമായുള്ള വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിക്കാനിരിക്കെയാണ് ഇക്കൂട്ടര്‍ യൂറോപ്യന്‍ യൂണിയന്‍ വഴി സമ്മര്‍ദ്ദം ശക്തമാക്കിയത്.ഈ ഏഷ്യന്‍ രാജ്യങ്ങളുമായി കരാര്‍ ഉറപ്പിക്കുന്നതിന് യുകെ സര്‍ക്കാരിന്റെ സഹായവും ഇവര്‍ തേടുന്നുണ്ട്.ഇയു താരീഫ് മൂലം വിപണിയില്‍ തിരിച്ചടി നേരിടുമെന്ന ഭീതിയാണുള്ളതെന്ന് ഐറിഷ് വിസ്‌കി അസോസിയേഷന്‍ നേതാവ് വില്യം ലാവെല്ലെ പറഞ്ഞു.ഇക്കാര്യത്തില്‍ ഇളവുകള്‍ ലഭിക്കണമെന്നാണ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്.
യൂറോപ്യന്‍ യൂണിയനും ഇന്ത്യന്‍ നേതാക്കളും പ്രത്യേക വ്യാപാര, നിക്ഷേപ കരാറുകളെക്കുറിച്ച് മെയ് മാസത്തില്‍ ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ധാരണയിലെത്തിയിരുന്നു. എന്നാല്‍ ഇതുവരെയും അതിന് കഴിഞ്ഞില്ല.
ലോകത്തിലെ ഏറ്റവും വലിയ വിസ്‌കി വിപണിയാണ് ഇന്ത്യ. പ്രതിവര്‍ഷം 2.2 ബില്യണ്‍ ബോട്ടിലുകളാണ് രാജ്യത്ത് വില്‍ക്കുന്നത്. എന്നാല്‍ ഇറക്കുമതി ചെയ്യുന്ന വിസ്‌കിയ്ക്ക് മേല്‍ 150% താരിഫ് നിരക്കാണ് ഇന്ത്യ ഈടാക്കുന്നത്. അതിനാല്‍, ഇവിടെ വില്‍ക്കുന്നതില്‍ 97%വും ആഭ്യന്തര ബ്രാന്‍ഡുകളാണ്.
താരിഫ് സംബന്ധിച്ച ആശങ്ക അയര്‍ലണ്ടിലെ ക്ഷീരവ്യവസായ മേഖലയുടെ പ്രതിനിധികളും സര്‍ക്കാരിനെയും യൂറോപ്യന്‍ യൂണിയനെയും അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വ്യാപാര ഇടപാടുകളുടെ പശ്ചാത്തലത്തില്‍ ആവശ്യകതകള്‍ മനസ്സിലാക്കി സങ്കീര്‍ണ്ണമായ നിയമങ്ങള്‍ മാറ്റണമെന്ന ആവശ്യമാണ് യൂറോപ്യന്‍ യൂണിയനോട് വ്യവസായം ഉന്നയിക്കുന്നത്.അയര്‍ലണ്ടില്‍ നിന്നുള്ള ക്ഷീരോത്പന്നങ്ങള്‍ ഇന്ത്യന്‍ വിപണയില്‍ പ്രിയങ്കരമാണെങ്കിലും,ഉയര്‍ന്ന ടാക്‌സ് മൂലം വില കൂടുതല്‍ ആയതിനാല്‍ വിപണനത്തില്‍ തകര്‍ച്ച നേരിടുകയാണ്
വര്‍ഷാവസാനത്തോടെ ഇന്ത്യയുമായി സ്വന്തമായി വ്യാപാര ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് ഈയിടെ യുകെയും വ്യക്തമാക്കിയിരുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/K0HUGpDraol5nj03tElHBl
Comments are closed.