വെക്സ്ഫോര്‍ഡ് : ഇന്ത്യന്‍ കമ്പനികള്‍ക്ക് അനുയോജ്യമായ കൗണ്ടിയായി മാറുകയാണോ വെക്സ്ഫോര്‍ഡ്.? യൂറോ പോര്‍ട്ട് തുറക്കുന്ന ബിസിനസ് സാധ്യതകളും വര്‍ധിച്ച ഇന്ത്യക്കാരുടെ സാന്നിധ്യവും കൗണ്ടി വെക്സ്ഫോര്‍ഡ് ചേംബറും മറ്റ് ഉദ്യോഗസ്ഥരും നല്‍കുന്ന പിന്തുണയുമെല്ലാം ഈ ലൊക്കേഷനെ ഇന്ത്യന്‍ കമ്പനികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
അയര്‍ലണ്ടില്‍ നിലവില്‍ 45,000ത്തിലധികം ഇന്ത്യക്കാരാണുള്ളത്. അവരില്‍ നല്ലൊരു ശതമാനവും ഐസിടി, ഹെല്‍ത്ത് കെയര്‍, എഞ്ചിനീയറിംഗ്, ഫിനാന്‍ഷ്യല്‍ തുടങ്ങിയ പ്രധാന മേഖലകളില്‍ ജോലി ചെയ്യുന്നവരാണ്. വെക്സ്ഫോര്‍ഡിലും ഒട്ടേറെ ഇന്ത്യക്കാരുണ്ട്.
പ്രതീക്ഷയേറ്റി ഇന്ത്യന്‍ അംബാസഡറുടെ സന്ദര്‍ശനം
അടുത്തിടെ കൗണ്ടി വെക്സ്ഫോര്‍ഡ് ചേംബറിന്റെ ഓഫീസുകളില്‍ അയര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസഡര്‍ സന്ദീപ് കുമാര്‍ സന്ദര്‍ശനം നടത്തിയിരുന്നു. നിലവിലെ വെല്ലുവിളികളെ മറികടക്കുക,സാമ്പത്തിക അവസരങ്ങള്‍ ലഭ്യമാക്കുക, ഇന്ത്യയും വെക്സ്ഫോര്‍ഡിലെ പ്രാദേശിക ഭരണ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നിവയായിരുന്നു സന്ദര്‍ശന ലക്ഷ്യം. യൂറോപ്പിലെ പ്രധാന ഭൂപ്രദേശത്തേക്ക് നേരിട്ട് പ്രവേശനം നല്‍കുന്ന റോസ്ലെയര്‍ യൂറോപോര്‍ട്ട് ഇവിടുത്തെ വലിയ ആകര്‍ഷണമാണ്. റോസ്ലെയറിലും അംബാസഡര്‍ സന്ദര്‍ശനം നടത്തി.
വെക്‌സ്‌ഫോര്‍ഡ് നല്‍കുന്ന വാഗ്ദാനങ്ങളില്‍ അംബാസഡര്‍ മതിപ്പറിയിച്ചതായി കൗണ്ടി വെക്‌സ്‌ഫോര്‍ഡ് ചേംബര്‍ ചേംബര്‍ ഡെപ്യൂട്ടി സിഇഒ എമ്മ ഡന്‍ഫി പറഞ്ഞു. യൂറോപ്യന്‍ ബേയ്സ് ആഗ്രഹിക്കുന്ന ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് വിശ്വസിച്ച് നിക്ഷേപം നടത്താവുന്ന അസാധാരണ ബിസിനസ് ലൊക്കേഷനാണ് വെക്സ്ഫോര്‍ഡെന്ന് സന്ദീപ്കുമാര്‍ പറഞ്ഞു.യൂറോപ്യന്‍ അടിത്തറ തേടുന്ന ബിസിനസ് ഹബ് എന്ന നിലയില്‍ വെക്‌സ്‌ഫോര്‍ഡിന് ധാരാളം അനുകൂല സാഹചര്യങ്ങള്‍ ഉണ്ടെന്ന് അംബാസിഡറും വിലയിരുത്തി.
ഇറക്കുമതിയും കയറ്റുമതിയും പ്രോത്സാഹിപ്പിക്കുന്നതും ഇന്ത്യയിലേക്ക് വിപണി വ്യാപിപ്പിക്കുന്നതിലൂടെ വെക്സ്ഫോര്‍ഡ് കമ്പനികള്‍ക്ക് ലഭിക്കുന്ന നേട്ടങ്ങളെക്കുറിച്ചും ചേംബര്‍ അംബാസഡറുമായി ചര്‍ച്ച നടത്തി.
.നിലവില്‍ ഡബ്ലിനിലുള്ള ഇന്ത്യന്‍ കമ്പനികളുടെ മേധാവികളുമായി വെക്സ് ഫോര്‍ഡ് ചേമ്പറിന് ചര്‍ച്ചകള്‍ക്ക് അവസരം ഉണ്ടാക്കുമെന്നും അംബാസിഡര്‍ ഉറപ്പുനല്‍കി.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/K0HUGpDraol5nj03tElHBl
Comments are closed.