ഡബ്ലിന്‍ : സര്‍ക്കാരിന്റെ ഇന്‍ഡോര്‍ ഹോസ്പിറ്റാലിറ്റി റീ ഓപ്പണിംഗ് പ്ലാന്‍ സംബന്ധിച്ച തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തിലുണ്ടാകും. ബാറുകളിലും റസ്റ്റോറന്റുകളിലും എത്തരത്തിലുള്ള ഹോസ്പിറ്റാലിറ്റിയാകും അനുവദിക്കുകയെന്നത് സംബന്ധിച്ച തീരുമാനമാണ് ക്യാബിനറ്റ് കൈക്കൊള്ളുക.ഇതുസംബന്ധിച്ച് മന്ത്രിമാരും മുതിര്‍ന്ന ഉദ്യോദഗസ്ഥരും ഹോസ്പിറ്റാലിറ്റി വ്യവസായത്തിന്റെ പ്രതിനിധികളുമായി വിവിധതലങ്ങളില്ചര്ച്ചകള് നടത്തിയിരുന്നു.അടുത്ത ആഴ്ച മുതല്‍ ബാറുകളും റസ്റ്റോറന്റുകളും തുറക്കാന്‍ അനുവദിക്കുന്നത് ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നിയമനിര്‍മ്മാണവുമായി മുന്നോട്ടുപോകുന്നത്.
വാക്സിനേഷനെടുത്തവര്ക്കെല്ലാം സ്വാഗതം
വാക്സിനേഷനെടുത്തവര്ക്കെല്ലാം ബാറുകളിലും റസ്റ്റോറന്റുകളിലും പ്രവേശനം അനുവദിക്കാനുള്ള നിയമനിര്‍മ്മാണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വാക്സിനെടുത്ത നോര്‍ത്തേണ്‍ അയര്‍ലണ്ട്, ബ്രിട്ടന്, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും ഇന്‍ഡോര്‍ ഡൈനിംഗ് അനുവദിക്കും.1947ലെ പൊതുജനാരോഗ്യ നിയമത്തിലാണ് ഇതുസംബന്ധിച്ച ഭദഗതി വരുത്തുക. ഡെയ്ലും സീനഡും പാസ്സാക്കുന്ന ബില്‍ വെള്ളിയാഴ്ചയോടെ പ്രസിഡന്റ് ഒപ്പിട്ടേക്കുമെന്നാണ് കരുതുന്നത്.അതോടെ പുതിയ സംവിധാനം പ്രവര്‍ത്തനക്ഷമമാകും.ജൂലൈ 23ന് മുമ്പ് എന്തായാലും ബില്‍ പ്രാബല്യത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാല്‍ ബില്‍ ഭരണഘടനാ വിരുദ്ധമാണോയെന്നതു സംബന്ധിച്ച സംശയം പല കോണുകളും ഉന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് പ്രസിഡന്റിന് തോന്നിയാല്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റുമായി ആലോചിച്ച് ബില്‍ സുപ്രീം കോടതിയിലേക്ക് റഫര്‍ ചെയ്യും.അങ്ങനെ വന്നാല്‍ ഒരു പക്ഷേ ബില്ലിന് അനുമതി ലഭിക്കുന്നത് അല്‍പ്പം വൈകിയേക്കാമെന്നും കരുതുന്നുണ്ട്.
കുട്ടികള്‍ക്ക് മാതാപിതാക്കള്‍ക്കൊപ്പം പ്രവേശനം
നിലവിലെ ബില്‍ അനുസരിച്ച് കോവിഡ് മുക്തി നേടിയവര്‍ക്ക് ബാറുകളിലും റസ്റ്റോറന്റുകളിലും പ്രവേശനം ലഭിക്കും.18 വയസ്സിന് താഴെയുള്ളവര്‍ക്ക് വാക്സിനെടുത്ത മാതാപിതാക്കള്‍ക്കോ കുത്തിവെയ്പ്പെടുത്ത മറ്റൊരാള്ക്കൊപ്പമോ ഇന്‍ഡോര്‍ ഡൈനിംഗ് അനുവദിക്കും.ഇതിന് വാക്സിനെടുത്തതിന്റെ തെളിവ് ഹാജരാക്കേണ്ടി വരും.ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ക്വു ആര് കോഡ് ഉപയോഗിച്ച് വാക്സിനേഷന് സ്റ്റാറ്റസ് പരിശോധിക്കാന്‍ കഴിയും. .പേപ്പര്‍ രൂപത്തിലും വാക്സിന് സര്‍ട്ടിഫിക്കറ്റ് ലഭ്യമാകും.
സമ്മറിലും ശരത്കാലത്തും ഹോസ്പിറ്റാലിറ്റി അനുവദിക്കുന്നതിന് ആന്റിജന്‍ പരിശോധന അനുവദിക്കുന്നതും നിയമനിര്മ്മാണത്തിലുണ്ടാകുമെന്നാണ് കരുതുന്നത്.
സ്വാഗതം ചെയ്ത് റസ്റ്റോറന്റുടമകള്‍
ഇന്‍ഡോര്‍ ഹോസ്പിറ്റാലിറ്റി അനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങളെ റസ്റ്റോറന്റ്സ് അസോസിയേഷന് ഓഫ് അയര്‍ലന്‍ഡ് സ്വാഗതം ചെയ്തു.180,000 ജീവനക്കാര്‍ക്ക് ജോലിയില്‍ തിരികെയെത്താന്‍ ഇതിലൂടെ സാധിക്കുമെന്ന് അസോസിയേഷന് ചീഫ് എക്സിക്യൂട്ടീവ് അഡ്രിയാന്‍ കമ്മിന്‍സ് പറഞ്ഞു.
നിരാശയറിയിച്ച് സിന്ഫെയ്ന്
അതിനിടെ, ഈ നിയമനിര്‍മ്മാണത്തില്‍ നിന്നും പ്രതിപക്ഷത്തെ അകറ്റിനിര്‍ത്തിയെന്ന് സിന്ഫെയ്ന് ആരോപിച്ചു.ഈ സര്‍ക്കാര്‍ നടപടികള്‍ നിരാശാ ജനകമാണെന്നും പാര്‍ട്ടി ടിഡി പിയേഴ്സ് ഡോഹെര്‍ട്ടി പറഞ്ഞു.ഇന്‍ഡോര്‍ ഹോസ്പിറ്റാലിറ്റിയില്‍ ആന്റിജന്‍ പരിശോധന ഉള്‍പ്പെടുത്താത്തതിനെയും ഇദ്ദേഹം വിമര്‍ശിച്ചു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/K0HUGpDraol5nj03tElHBl
Comments are closed.