എയര്‍ ലിംഗസ് റീജിയണല്‍ എയര്‍ക്രാഫ്ട് സര്‍വീസുകള്‍ ഏറ്റെടുക്കുന്നതിന് എമറാള്‍ഡ് എയര്‍ലൈന്‍സ് ഒരുങ്ങുന്നു.
ഡബ്ലിന്‍ : എയര്‍ ലിംഗസ് റീജിയണല്‍ എയര്‍ക്രാഫ്ട് സര്‍വീസുകള്‍ ഏറ്റെടുക്കുന്നതിന് എമറാള്‍ഡ് എയര്‍ലൈന്‍സ് തയ്യാറെടുക്കുന്നു. ഒക്ടോബറോടെ വീണ്ടും സര്‍വീസ് ആരംഭിച്ചേക്കുമെന്നാണ് എമറാള്‍ഡ് എയര്‍ലൈന്‍സിന്റെ കോനര്‍ മക്കാര്‍ത്തിയുടെ വെളിപ്പെടുത്തല്‍. കോനര്‍ മക്കാര്‍ത്തിയും നിരവധി സ്വകാര്യ നിക്ഷേപകരും ഒത്തുചേര്‍ന്ന് റീജിയണല്‍ സര്‍വീസ് നടത്തുന്നതിന് കഴിഞ്ഞ നവംബറില്‍ എയര്‍ ലിംഗസുമായി ധാരണയായിരുന്നു. അന്തിമ കരാറുകള്‍ ഉടന്‍ ഒപ്പുവെക്കുമെന്നാണ് കരുതുന്നത്.
ഡബ്ലിന്‍ കേന്ദ്രമായ സ്റ്റോബാര്‍ട്ട് എയര്‍ ആണ് നിലവില്‍ എയര്‍ ലിംഗസ് റീജിയണല്‍ സര്‍വീസ് ഓപ്പറേറ്റ് ചെയ്യുന്നത്. ഇവരുമായുള്ള കരാര്‍ 2022 അവസാനിക്കാനിരിക്കുകയാണ്.അതിനിടെ കഴിഞ്ഞ മാസം സ്റ്റോബാര്‍ട്ട് എയര്‍ തകര്‍ന്നു. ഇതേ തുടര്‍ന്ന് യുകെ ഗ്രൂപ്പായ എസ്‌കന്റെ ഉടമസ്ഥതയിലുള്ള സ്റ്റോബാര്‍ട്ട് എയര്‍ ഐറിഷ് യൂണിറ്റ് വില്‍ക്കാന്‍ ശ്രമിക്കുകയാണ്.
അതിനാല്‍ ഏഴുമാസത്തേക്ക് ഇടക്കാല ഓപ്പറേറ്ററെ കണ്ടെത്തുന്നതിനുള്ള സര്‍ക്കാര്‍ ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് (എഒസി) ഇല്ലാത്തതിനാല്‍ എമറാള്‍ഡ് എയര്‍ലൈന്‍സിന് ഏഴ് മാസത്തെ കരാറിനായി മത്സരിക്കാന്‍ കഴിഞ്ഞില്ല. സെപ്റ്റംബറോടെ എ.ഒ.സിയും ഐറിഷ് ഓപ്പറേറ്റിംഗ് ലൈസന്‍സും നേടുന്നതിനുള്ള എല്ലാ നിബന്ധനകളും എമറാള്‍ഡ് പാലിക്കുമെന്ന് മക്കാര്‍ത്തി പറഞ്ഞു.
നാലുവര്‍ഷത്തെ കരാര്‍ നേടുന്നതിനായി ടെന്‍ഡര്‍ നല്‍കുമെന്നും ഇദ്ദേഹം വ്യക്തമാക്കി.പിഎസ്ഒ റൂട്ടുകളുടെ ദീര്‍ഘകാല കരാറിനായുള്ള മത്സരം ഈ വര്‍ഷാവസാനം നടക്കും.
തയ്യാറെടുപ്പുമായി എമറാള്‍ഡ്...
എമറാള്‍ഡിന്റെ രണ്ട് ടര്‍ബോപ്രോപ്പ് വിമാനങ്ങള്‍ യുകെയിലെ എക്സീറ്റര്‍ എയ്‌റോസ്‌പെയ്‌സില്‍ സേവനത്തിന് തയ്യാറെടുക്കുകയാണ്.മക്കാര്‍ത്തിയുടെ ഡബ്ലിന്‍ എയ്‌റോസ്‌പെയ്‌സിന്റെ ഉടമസ്ഥതയിലുള്ള ഈ കമ്പനി.ആറ് പൈലറ്റുമാരെയും ഒരു ഡസന്‍ ക്യാബിന്‍ ക്രൂവിനെയും ഇതിനകം നിയമിച്ചിട്ടുണ്ട്.
2018 മുതല്‍ 2019 വരെ സ്റ്റോബാര്‍ട്ട് എയറിന്റെ നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാനായിരുന്നു മക്കാര്‍ത്തി. ഡബ്ലിന്‍ മുതല്‍ ഡോണഗേല്‍, കെറി വരെയുള്ള പബ്ലിക് സര്‍വീസ് ഒബ്ലിഗേഷന്‍ (പിഎസ്ഒ) റൂട്ടുകളും നടത്തിയിരുന്നു.
അടുത്ത വര്‍ഷം അവസാനത്തോടെ എമറാള്‍ഡിന് 14 വിമാനങ്ങളും 400 ഓളം സ്റ്റാഫുകളും ഉണ്ടായിരിക്കുമെന്ന് മക്കാര്‍ത്തി പറഞ്ഞു. ഡബ്ലിന്‍ വിമാനത്താവളത്തിലെ പ്രവര്‍ത്തനത്തിനായി ഇതിനകം 40 ഓളം സ്റ്റാഫ് അംഗങ്ങളെ നിയമിച്ചിട്ടുണ്ട്. ഓഫീസും സജ്ജീകരിച്ചു കഴിഞ്ഞു.എമറാള്‍ഡ് എയര്‍ലൈന്‍സ് ഡബ്ലിന്‍, കോര്‍ക്ക്, ബെല്‍ഫാസ്റ്റ് വിമാനത്താവളങ്ങളുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും മക്കാര്‍ത്തി പറഞ്ഞു.
അയര്‍ലണ്ടിന്റെ കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നാണ് എയര്‍ ലിംഗസ് പ്രതിസന്ധിയിലായത്.കഴിഞ്ഞ വര്‍ഷം എയര്‍ലൈനിന് 563 മില്യണ്‍ യൂറോയുടെ നഷ്ടമാണുണ്ടായത്. 2021 ന്റെ ആദ്യ പാദത്തില്‍ മാത്രം 103 മില്യണ്‍ യൂറോയാണ് നഷ്ടം.തുടര്‍ച്ചയായ നിയന്ത്രണങ്ങള്‍ കാരണം സമ്മര്‍ ബിസിനസ്സ് പ്രയോജനപ്പെടുത്താന്‍ കഴിയില്ലെന്ന് എയര്‍ ലിംഗസ് ചീഫ് എക്സിക്യൂട്ടീവ് ലിന്‍ എംബ്ലെട്ടണ്‍ കഴിഞ്ഞ മാസം ഒയ്റിയാച്ചാസ് കമ്മിറ്റിയില്‍ വെളിപ്പെടുത്തിയിരുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/K0HUGpDraol5nj03tElHBl
Comments are closed.