ഡബ്ലിന്‍ : ഐറിഷ് വിപണിയില്‍ ഉപയോഗിച്ച കാറുകളുടെ വില ഗണ്യമായി വര്‍ദ്ധിക്കുന്നു. സെക്കന്റ് ഹാന്‍ഡ് കാര്‍ സെയില്‍സ് ആപ്ലിക്കേഷനായ സ്വീപ്പ് റിപ്പോര്‍ട്ടിന്റെ സര്‍വ്വെയുടെ അടിസ്ഥാനത്തിലാണ് ഈ വെളിപ്പെടുത്തല്‍. ഒരു ബെല്‍വെതര്‍ ഫോക്സ് വാഗണ്‍ ഗോള്‍ഫ് ഹാച്ച്ബാക്കിന് 2020 ലെതിനേക്കാള്‍ ഈ വര്‍ഷം 9 ശതമാനം വില കൂടിയെന്ന് സര്‍വെ വ്യക്തമാക്കുന്നു.
സെക്കന്‍ഡ് ഹാന്‍ഡ് മോഡലിന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം ഒന്‍പത് ശതമാനം കൂടുതലാണ്. കഴിഞ്ഞ 12 മാസത്തിനിടെ പ്രതീക്ഷിച്ചത് 14 ശതമാനം വാര്‍ഷിക ഡിപ്രിസിയേഷനായിരുന്നു. എന്നാല്‍ ഒരു ശരാശരി ഗോള്‍ഫ് വെറും രണ്ട് ശതമാനം ഡിപ്രീസിയേഷനാണ് ഉണ്ടാക്കിയതെന്നും സര്‍വ്വെ റിപ്പോര്‍ട്ട് പറയുന്നു.ഈ സ്ഥാനത്താണ് 9% വിലവിര്‍ധവുണ്ടായതെന്ന് സര്‍വ്വെ പറയുന്നു.
ഒരു ഹ്യുണ്ടായ് ടക്‌സണ് 2020 മുതല്‍ പ്രതീക്ഷിക്കുന്ന വാര്‍ഷിക മൂല്യത്തകര്‍ച്ച 10 ശതമാനമാണ്. എന്നാല്‍ ഇപ്പോഴത് ഒരു ശതമാനം മാത്രമായി കുറഞ്ഞു. അതായത് അതിന്റെ വില മുന്‍കാലത്തെ അപേക്ഷിച്ച് ഒരു ശതമാനം ഉയര്‍ന്നു നില്‍ക്കുന്നു. ഈ ഒരു ശതമാനം വര്‍ദ്ധനവ് മൂന്ന് വര്‍ഷം വരെ പഴക്കമുള്ള ടൊയോട്ട കൊറോളയ്ക്കും എട്ട് വര്‍ഷം വരെ പഴക്കമുള്ള ഒരു ഗോള്‍ഫിനും ശരിയാണ്.ഈ വില വര്‍ധനവ് വാഹനമുടമയ്ക്ക് ഗുണകരമാണെങ്കിലും സാധാരണ വരുമാനമുള്ള കുടുംബങ്ങളെ ഇത് ദോഷകരമായി ബാധിക്കും.
വില കൂടാന്‍ കാരണങ്ങളേറെ...
കോവിഡ് -19 പാന്‍ഡെമിക്, ബ്രക്സിറ്റ്, പുതിയ വാഹനങ്ങളുടെ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുന്ന ആഗോള ചിപ്പ് ക്ഷാമം തുടങ്ങിയ നിരവധി ഘടകങ്ങളാല്‍ ഇപ്പോള്‍ ഐറിഷ് വാഹന വിപണി പ്രത്യേക ഘട്ടത്തിലാണെന്ന് സ്വീപ്പിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ കോനോര്‍ ഓ ബോയ്ല്‍ പറയുന്നു.
സ്വീപ്പിന്റെ ഡാറ്റ അനുസരിച്ച്, യുകെയില്‍ നിന്നുള്ള ഉപയോഗിച്ച കാറുകളുടെ ഇറക്കുമതി 2018ല്‍ ഒരു ലക്ഷത്തില്‍ എത്തിയിരുന്നു.ഇതില്‍ 39 ശതമാനം കുറവാണുണ്ടായത്. ബ്രക്സിറ്റിന് പിന്നാലെയുള്ള അധിക വാറ്റ്, ഇറക്കുമതി തീരുവ എന്നിവയുടെ വര്‍ധനയുമൊക്കെയാണ് ഇതിന് കാരണമായതെന്നാണ് കണക്കാക്കുന്നത്.
ലോക കാര്‍ വ്യവസായത്തില്‍ ഇപ്പോള്‍ കുഴപ്പമുണ്ടാക്കുന്ന അര്‍ദ്ധചാലക ചിപ്പുകളുടെ നിലവിലെ ആഗോള ക്ഷാമവും ഇതിനൊരു ഘടകമാണ്. ഫോര്‍ഡിന്റെ യുഎസ് ഫാക്ടറികളില്‍ എഫ് 150 പിക്കപ്പ്, മുസ്താങ് സ്പോര്‍ട്സ് കാര്‍ എന്നിവ പോലുള്ള ഉയര്‍ന്ന മോഡലുകള്‍ നിര്‍മ്മിക്കുന്നത് ഉള്‍പ്പെടെ ജൂണ്‍ വരെ നിര്‍ത്തിയിരിക്കുകയാണ്.അര്‍ദ്ധചാലക ചിപ്പ് ക്ഷാമം 2021 ല്‍ ആഗോള ഓട്ടോമോട്ടീവ് വ്യവസായത്തിന് 110 ബില്യണ്‍ യൂറോ വരുമാനത്തെ ബാധിക്കുമെന്ന് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ അലിക്സ്പാര്‍ട്ടേഴ്സ് അഭിപ്രായപ്പെട്ടു.
കോവിഡ് അന്താരാഷ്ട്ര യാത്രകളും ടൂറിസവും അടച്ചുപൂട്ടിയതും വാടക കാര്‍ മേഖലയില്‍ നിന്നും കൂടുതല്‍ കാറുകള്‍ വിപണിയിലെത്തുന്നതിന് കാരണമായി.ഉപയോഗിച്ച കാറുകളുടെ വില കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം ശരാശരി ആറ് ശതമാനം കൂടുതലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h
Comments are closed.