head1
head3

യൂറോപ്യന്‍ യൂണിയന്റെ ബ്രക്‌സിറ്റ് ഫണ്ടിന്റെ ഏറ്റവും വലിയ വിഹിതം അയര്‍ലണ്ടിന്

ഡബ്ലിന്‍ : യൂറോപ്യന്‍ യൂണിയന്റെ ബ്രക്‌സിറ്റ് ഫണ്ടിന്റെ ഏറ്റവും വലിയ ഉപഭോക്താവായി അയര്‍ലണ്ട്. നെതര്‍ലാന്‍ഡ്‌സ്, ഫ്രാന്‍സ്, ജര്‍മ്മനി, ബെല്‍ജിയം എന്നിവയാണ് അടുത്ത വലിയ ഗുണഭോക്താക്കള്‍.

ബ്രക്സിറ്റ് കെടുതികളും അനിശ്ചിതത്വവും കൂടുതല്‍ ‘സഹിക്കേണ്ടി’ വന്നതിന്റെ പേരിലാണ് താല്‍ക്കാലിക കരാറനുസരിച്ച് ഒരു   ബില്യണ്‍ യൂറോയുടെ ഫണ്ട് അയര്‍ലണ്ടിന് ലഭിക്കുന്നത്. യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് യുകെ പിന്മാറിയത് മൂലം നാശനഷ്ടമുണ്ടായ രാജ്യങ്ങളെയും മേഖലകളെയും ലക്ഷ്യം വച്ചുള്ള ബ്രക്‌സിറ്റ് അഡ്ജസ്റ്റ്മെന്റ് റിസര്‍വിന്റെ വകയായി (ബാര്‍) അയര്‍ലണ്ടിന് ഒരു ബില്യണ്‍ യൂറോയും ലഭിക്കും.

ഓരോ അംഗ രാജ്യത്തിനും ബാറില്‍ നിന്ന് എത്ര പണം നല്‍കണമെന്ന് കണക്കാക്കാന്‍ യുകെയുമായുള്ള വ്യാപാരത്തിന്റെ പ്രാധാന്യം, യുകെ എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോണിലെ മത്സ്യബന്ധനത്തിന്റെ പ്രാധാന്യം, യു കെ അതിര്‍ത്തികളില്‍ താമസിക്കുന്ന ജനസംഖ്യ എന്നിങ്ങനെ മൂന്ന് ഘടകങ്ങളാണ് യൂറോപ്യന്‍ യൂണിയന്‍ ഉപയോഗിച്ചത്.

ഈ കരാര്‍ സംബന്ധിച്ച നടപടികള്‍ അന്തിമമാക്കുന്നതിന് കൗണ്‍സിലിന്റെ പോര്‍ച്ചുഗീസ് പ്രസിഡന്‍സിയും യൂറോപ്യന്‍ പാര്‍ലമെന്റ് നെഗോഷ്യേറ്റര്‍മാരുടെയും അംഗീകാരം വേണം. ഇത് ഉടന്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.

യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സിലും യൂറോപ്യന്‍ പാര്‍ലമെന്റും ഉണ്ടാക്കിയ പ്രാഥമിക കരാറിനെ ധനമന്ത്രി പാസ്‌കല്‍ ഡോണോ സ്വാഗതം ചെയ്തു.ബ്രക്സിറ്റ് ആഘാതം കൈകാര്യം ചെയ്യുന്നതില്‍ അംഗരാജ്യങ്ങളെ സഹായിക്കുന്നതിന് ബാറിന് വലിയ പ്രാധാന്യമുണ്ടെന്ന് മന്ത്രി ഡോണോ പറഞ്ഞു.

പബ്ലിക് എക്സപെന്‍ഡച്ചര്‍ മന്ത്രി മീഹോള്‍ മഗ്രാത്തും കരാറിനെ സ്വാഗതം ചെയ്തു.അഞ്ച് പതിറ്റാണ്ടിലേറെ യൂറോപ്യന്‍ യൂണിയന്‍ അംഗമായി നിലകൊള്ളുന്ന അയര്‍ലണ്ടിന് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ലഭിച്ച പിന്തുണയുടെയും ഐക്യദാര്‍ഢ്യത്തിന്റെയും തെളിവാണ് ഈ വലിയ വിഹിതമെന്ന് മീഹോള്‍ മഗ്രാത്ത് പറഞ്ഞു.

തൊഴില്‍, ബിസിനസുകള്‍, ബ്രക്‌സിറ്റിനെ പ്രതികൂലമായി ബാധിക്കുന്ന പ്രാദേശിക കമ്മ്യൂണിറ്റികള്‍, മത്സ്യബന്ധന വ്യവസായ മേഖലയിലുള്ളവര്‍ എന്നിവര്‍ക്കെല്ലാം ഈ ഫണ്ടിന്റെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

Comments are closed.