head1
head3

അയര്‍ലണ്ടിലെ എല്ലാ തൊഴിലാളികള്‍ക്കും ശമ്പളത്തോട് കൂടിയുള്ള സിക്ക് ലീവ് :നിയമം ഉടന്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ എല്ലാ തൊഴിലാളികള്‍ക്കും ശമ്പളത്തോട് കൂടിയുള്ള സിക്ക് ലീവ് ലഭിക്കാനുള്ള അവകാശം നല്‍കികൊണ്ട് പുതിയ നിയമം.

നിലവില്‍ രാജ്യത്തെ പകുതിയോളം തൊഴിലാളികള്‍ക്ക് അത്തരം കവറേജ് ഇല്ലെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.നിലവില്‍ ജോലി കരാറില്‍ ശമ്പളത്തോട് കൂടിയുള്ള അവധി വ്യവസ്ഥ ചെയ്തിട്ടില്ലാത്ത എല്ലാ ജീവനക്കാര്‍ക്കും ,മിനിമം ‘പെയ്ഡ് സിക്ക് ലീവെങ്കിലും നല്‍കണമെന്നാണ് നിയമം വഴി നിര്‍ദേശിക്കുന്നത്.

എന്റര്‍പ്രൈസ്, ട്രേഡ്, എംപ്ലോയ്മെന്റ് മന്ത്രി ലിയോ വരദ്കര്‍ ബുധനാഴ്ച മന്ത്രിസഭയുടെ മുമ്പാകെ കൊണ്ടുവരുന്ന പുതിയ നിയമനിര്‍മ്മാണ നിര്‍ദേശങ്ങള്‍ പ്രകാരം അടുത്ത വര്‍ഷം മുതല്‍ എല്ലാ തൊഴിലാളികള്‍ക്കും കൂടുതല്‍ സിക്ക് ലീവ് ആനുകൂല്യങ്ങളും അവകാശങ്ങളും ലഭിക്കും.

2022 മുതല്‍ പ്രതിവര്‍ഷം നിശ്ചിത സിക്ക് ലീവുകള്‍(ശമ്പളത്തോടു കൂടി) എല്ലാ തൊഴിലാളികള്‍ക്കും നല്‍കാന്‍ നല്‍കാന്‍ തൊഴിലുടമകളോട് .സര്‍ക്കാര്‍ ആവശ്യപ്പെടും.നിയമം നടപ്പാക്കിയേക്കാവുന്നതിനുള്ള കാലതാമസം പരിഗണിച്ച് താത്കാലികമായ സംവിധാനം ആയിരിക്കുമിത്.

പുതിയ സിക്ക് ലീവ് വേതന പദ്ധതി , തൊഴില്‍ ഉടമകളെ ക്ലേശത്തിലാക്കാത്ത വിധം ന്യായവും, അധിക ചിലവ് വരാത്ത വിധവും ആയിരിക്കുമെന്ന് എന്റര്‍പ്രൈസ്, ട്രേഡ്, എംപ്ലോയ്മെന്റ് വകുപ്പ് മുമ്പ് വ്യക്തമാക്കിയിരുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

Comments are closed.