head1
head3

കോവിഡ് കാല സാമ്പത്തിക വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാന്‍ ജി 7 യോഗം ഇന്ന്,മന്ത്രി പാസ്‌കല്‍ ഡോണോ പങ്കെടുക്കും

ഡബ്ലിന്‍ : കോവിഡ് പ്രതിസന്ധി കാലത്ത് ലോകം നേരിടുന്ന പ്രധാന സാമ്പത്തിക വെല്ലുവിളികളെക്കുറിച്ച് ഇന്ന് ജി 7 യോഗം ചര്‍ച്ച ചെയ്യും. പാന്‍ഡെമിക് ആരംഭിച്ചതിനുശേഷം ജി 7 രാജ്യങ്ങളുടെ ആദ്യ വ്യക്തിഗത യോഗമാണ് ഇന്ന് ലണ്ടനില്‍ നടക്കുന്നത്.

യൂറോഗ്രൂപ്പിന്റെ പ്രസിഡന്റ് (യൂറോസോണ്‍ ധനകാര്യമന്ത്രിമാരുടെ അധ്യക്ഷന്‍) എന്ന നിലയില്‍ രണ്ട് ദിവസമായി നടക്കുന്ന യോഗത്തില്‍ ധനമന്ത്രി പാസ്‌കല്‍ ഡോണോ പങ്കെടുക്കും.പ്രധാന സാമ്പത്തിക വെല്ലുവിളികളെ നേരിടുന്നതിന് ഏകോപിത സമീപനം വേണമെന്ന് പാസ്‌കല്‍ ഡോണോ പറഞ്ഞു. കാലാവസ്ഥയും പ്രകൃതിയും ആരോഗ്യ പ്രതിസന്ധിയുമെല്ലാമുള്‍ക്കൊള്ളുന്ന ആഗോള ധനകാര്യ വെല്ലുവിളികളില്‍ താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളെ പിന്തുണയ്ക്കാന്‍ മന്ത്രിമാര്‍ തയ്യാറാകണമെന്ന് പാസ്‌കല്‍ ഡോണോ പറഞ്ഞു.

അടുത്ത വാരാന്ത്യത്തില്‍(June 11-13) കോണ്‍വാളില്‍ നടക്കുന്ന നേതാക്കളുടെ ഉച്ചകോടിക്ക് മുന്നോടിയായാണ് യുഎസ്, ജപ്പാന്‍, ഫ്രാന്‍സ്, കാനഡ, ജര്‍മ്മനി, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍ ലണ്ടനിലെ ലാന്‍കാസ്റ്റര്‍ ഹൗസില്‍ നടക്കുന്ന ഈ രണ്ട് ദിവസത്തെ യോഗത്തില്‍ പങ്കെടുക്കുന്നത്.
ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

Comments are closed.