മോര്‍ട്ട്ഗേജുകള്‍ക്ക് 20 വര്‍ഷത്തേയ്ക്ക് ഫിക്സഡ് പലിശനിരക്ക് വാഗ്ദാനം ചെയ്ത് ഫിനാന്‍സ് അയര്‍ലണ്ട്;വിപണിയെ ഇളക്കി മറിക്കുന്ന തീരുമാനമെന്ന് വിദഗ്ധര്‍
നോണ്‍ ബാങ്ക് സ്ഥാപനമായ ഫിനാന്‍സ് അയര്‍ലണ്ട്.നിലവില്‍ ഐറിഷ് വിപണിയില്‍ ലഭ്യമായതിന്റെ പരമാവധി ഇരട്ടി കാലാവധിയില്‍ ഒരേ നിരക്ക് ഓഫര്‍ ചെയ്യുന്ന ഈ പദ്ധതി അയര്‍ലണ്ടിന്റെ ഭവനവിപണിയെ മാറ്റി മറിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഈ സ്കീമിലൂടെ ചില വായ്പക്കാര്‍ക്ക് അവരുടെ വായ്പയുടെ മുഴുവന്‍ സമയത്തും ഒരേ നിരക്ക് നിലനിര്‍ത്താന്‍ കഴിഞ്ഞേക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.ഒരു പിഴയും ഈടാക്കാതെ തന്നെ നിശ്ചിത നിരക്കിന്റെ കാലയളവില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ മോര്‍ട്ട്ഗേജ് ഒരു പുതിയ പ്രോപ്പര്‍ട്ടിയിലേക്ക് മാറ്റാന്‍ കഴിയുമെന്ന് ഫിനാന്‍സ് അയര്‍ലണ്ട് അറിയിച്ചു.പ്രോപ്പര്‍ട്ടി മൂല്യത്തിലേയ്ക്ക് വായ്പ അടയ്ക്കുന്നതിനാല്‍ നിശ്ചിത നിരക്ക് കുറയുമെന്നും കമ്പനി വ്യക്തമാക്കി.
രണ്ട് ദശാബ്ദക്കാലമായി സ്ഥിര ഭവനവായ്പയുടെ നിരക്ക് ഒരു വായ്പയ്ക്ക് 2.6% മുതല്‍ മൂല്യ(എല്‍ടിവി)ത്തിന്റെ 60% ല്‍ കുറവോ തുല്യമോ ആണ്. 90% ത്തില്‍ കുറവോ തുല്യമോ ആയ ഒരു എല്ടിവിക്ക് 2.99% വരെയും നിരക്കുണ്ട്.2018ല്‍ ബില്ലി കെയ്ന്‍ തുടങ്ങിയ കമ്പനി 10, 15 വര്‍ഷത്തെ മോര്‍ട്ട്ഗേജ് ഉല്‍പ്പന്നങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.റസിഡന്‍ഷ്യല്‍ മോര്ട്ട്ഗേജുകള്ക്കൊപ്പം വാണിജ്യ മോര്‍ട്ട്ഗേജുകള്‍, ഓട്ടോ ഫിനാന്‍സ്, എസ്എംഇ, അഗ്രി ഫിനാന്‍സ്, ലീസിംഗ് എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നു.
കഴിഞ്ഞ 30 വര്‍ഷത്തിനിടയിലെ ഐറിഷ് മോര്‍ട്ട്ഗേജ് മാര്‍ക്കറ്റുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട പുതുമകളില്‍ ഒന്നാണിതെന്ന് ഫിനാന്‍സ് അയര്‍ലണ്ടിന്റെ ചീഫ് എക്സിക്യൂട്ടീവ് ബില്ലി കെയ്ന്‍ അവകാശപ്പെട്ടു.ഫണ്ടിംഗ് പങ്കാളികളായ എം & ജി ഇന്‍വെസ്റ്റ്മെന്റുമായി ചേര്‍ന്നാണ് ഈ മോര്‍ട്ട്ഗേജ് സ്കീം വികസിപ്പിച്ചിരിക്കുന്നത്.2018ല്‍ ബില്ലി കെയ്ന്‍ തുടങ്ങിയ ഫിനാന്‍സ് അയര്‍ലണ്ട് 30% അയര്‍ലന്‍ഡ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ ഉടമസ്ഥതയിലാണ്. 160 പേരാണ് കമ്പനിയില്‍ ജോലി ചെയ്യുന്നത്.
സ്കീം ബൂസ്റ്റര്‍ ഡോസെന്ന് വിദഗ്ധര്‍
പുതിയതും നിലവിലുള്ളതുമായ മോര്‍ട്ട്ഗേജ് ഉടമകള്‍ക്ക് സ്വാഗതാര്‍ഹമായ പ്രഖ്യാപനമാണെന്ന് അസോസിയേഷന് ഓഫ് ഐറിഷ് മോര്‍ട്ട്ഗേജ് അഡൈ്വസേഴ്സ് ചെയര്‍പേഴ്സണ്‍ ട്രെവര്‍ ഗ്രാന്റ് പറഞ്ഞു.
ഫിനാന്‍സ് അയര്‍ലണ്ട് തീരുമാനം ഐറിഷ് മോര്‍ട്ട്ഗേജ് മാര്‍ക്കറ്റിനെ പിടിച്ചുകുലുക്കുമെന്ന് മൈ മോര്‍ട്ട്ഗേജസ്.ഇയിലെ ക്രെഡിറ്റ് ഹെഡ് ജോയി ഷീഹാന് പറഞ്ഞു.കെബിസിയും അള്‍സ്റ്റര്‍ ബാങ്കും വിപണിയില്‍ നിന്ന് പുറത്തുകടക്കുന്ന ഈ വേളയിലെ ഫിനാന്‍സ് അയര്‍ലണ്ട് നീക്കം ഒരു ബൂസ്റ്റര്‍ ഷോട്ടായി മാറുമെന്ന് ബ്രോക്കേഴ്സ് അയര്‍ലന്‍ഡ് പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h
Comments are closed.