ഡബ്ലിന്‍ : അയര്‍ലണ്ടില്‍ നികുതിയും ക്ഷേമവും സംബന്ധിച്ച പുതിയ കമ്മീഷന്‍ രൂപീകരിച്ചു.ഈ കമ്മീഷന്‍ അടുത്ത വര്‍ഷം റിപ്പോര്‍ട്ട് നല്‍കും.രാജ്യത്തിന്റെ നികുതികളും ഇടക്കാല-ദീര്‍ഘകാല ധനസഹായങ്ങളുള്‍പ്പടെയുള്ള പുനഃ സംഘടനാ കാര്യങ്ങളിലും റിപ്പോര്‍ട്ട് നല്‍കുകയെന്നതാണ് കമ്മീഷന്റെ ചുമതല.
വാര്‍ഷിക പ്രോപ്പര്‍ട്ടി ടാക്സും വാട്ടര്‍ ചാര്‍ജുകള്‍,വാട്ടര്‍ ചാര്‍ജ്, കാര്‍ബണ്‍ നികുതി, ആദായനികുതി സമ്പ്രദായത്തിന്റെ ലളിതവല്‍ക്കരണം എന്നിവ ഉള്‍പ്പെടെ നിരവധി ശുപാര്‍ശകള്‍ 2009ലെ മുന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. അവയില്‍ ചിലത് വലിയ വിവാദവുമായിരുന്നു.
കോവിഡ് പാന്‍ഡെമിക്കില്‍ നിന്നുള്ള വീഴ്ചയെ അഭിസംബോധന ചെയ്യുന്നതിനാകും ഇപ്പോഴത്തെ കമ്മീഷന്‍ മുന്‍ഗണന നല്‍കുകയെന്നാണ് കരുതുന്നത്. ദേശീയ കടത്തിന്റെ വര്‍ധന, പ്രായത്തിനനുസരിച്ച് ജനങ്ങള്‍ക്കുള്ള ധനസഹായം എന്നതുള്‍പ്പെടെയുള്ള വിഷയങ്ങളും കമ്മീഷന്‍ പരിഗണിച്ചേക്കും.കോര്‍പ്പറേഷന്‍ നികുതി സംബന്ധിച്ച ആഗോള മാറ്റങ്ങളുടെ അയര്‍ലണ്ടിലെ സ്വാധീനത്തെക്കുറിച്ചും കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കും.
ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്സ് നിയമ പ്രൊഫസറും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സിലെ നിയമവകുപ്പ് മേധാവിയുമായ ഡോ. നിയാം മോളോണിയാണ് പുതിയ കമ്മീഷന്റെ അധ്യക്ഷന്‍.വരും ആഴ്ചകളില്‍ കൂടുതല്‍ അംഗങ്ങളെ നിയമിക്കും.അടുത്ത വര്‍ഷം ജൂലൈ ഒന്നിനകം കമ്മീഷന്‍ ധനമന്ത്രിയ്ക്ക് റിപ്പോര്‍ട്ട് നല്‍കണം.
പുതിയ കമ്മീഷന്റെ പദ്ധതികള്‍ കഴിഞ്ഞ ഒക്ടോബറിലെ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. നികുതി, ക്ഷേമ പ്രശ്നങ്ങള്‍ ,കോവിഡ് -19 പാന്‍ഡെമിക്, ഡെമോഗ്രാഫിക്സ്, ഡിജിറ്റല്‍ തകരാറുകള്‍ ഓട്ടോമേഷന്‍ എന്നിവയുടെ ആഘാതം, ആരോഗ്യം, പാര്‍പ്പിടം, കാലാവസ്ഥ എന്നിവയിലെ സര്‍ക്കാര്‍ പ്രതിബദ്ധതകളുടെ ചെലവ് എന്നിവ കമ്മീഷന്‍ കണക്കിലെടുക്കേണ്ടതുണ്ട്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/GJThCk6XX6dBBr95X11Mwz
Comments are closed.