ഡബ്ലിന്‍ : തൊഴിലെടുക്കുന്നവരില്‍, തൊഴില്‍പരമായ ഭാവി സംബന്ധിച്ച ആശങ്കകളുണ്ടെന്ന് വിദഗ്ധ ഗ്രൂപ്പുകളുടെ റിപ്പോര്‍ട്ട്.നല്ലൊരു ശതമാനം ജീവനക്കാരും വരും വര്‍ഷങ്ങളില്‍ അവരുടെ ജോലി നഷ്ടപ്പെടുമോയെന്ന് ഭയപ്പെടുന്നവരാണെന്ന് പ്രൊഫഷണല്‍ സര്‍വീസ് ഗ്രൂപ്പായ പിഡബ്ല്യുസിയുടെ പുതിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.ചില്ലറവ്യാപാര മേഖലയിലേതുള്‍പ്പടെ വരുംകാലത്തെ സാങ്കേതിക മാറ്റത്തിനൊപ്പം പോകാനാകുമോയെന്നതാണ് ഇവരെ അലട്ടുന്ന ചോദ്യം.അയര്‍ലണ്ടിലെ തൊഴിലാളികളെ മാത്രം ഉള്‍പ്പെടുത്തി തയ്യാറാക്കിയ സര്‍വ്വേ റിപ്പോര്ട്ടല്ലെങ്കിലും ഇവിടെയും ഇത്തരത്തിലുള്ള ആശങ്കകള്‍ പ്രസക്തമല്ലേയെന്ന യുക്തിയാണ് ഈ റിപ്പോര്ട്ടുയര്ത്തുന്നത്.
അഞ്ചില്‍ രണ്ട് ജീവനക്കാരും ഇത്തരം ആശങ്കള്‍ ഉള്ളില്‍ക്കൊണ്ടു നടക്കുന്നവരാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അവരുടെ ജോലികള്‍ ‘കാലഹരണപ്പെടുമെന്നവിശ്വസമാണ് ഇവര്‍ക്കുള്ളത്.19 രാജ്യങ്ങളിലായി 32,500 തൊഴിലാളികളിലാണ് ഇതു സംബന്ധിച്ച സര്‍വേ നടത്തിയത്. സര്‍വേ നടത്തിയ രാജ്യങ്ങളില്‍ യുകെ, ഓസ്ട്രേലിയ, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി, ഇന്ത്യ, ജപ്പാന്, പോളണ്ട്, സ്പെയിന്, ദക്ഷിണാഫ്രിക്കന്‍, അമേരിക്ക എന്നിവ ഉള്‍പ്പെട്ടിരുന്നു, എന്നാല്‍ അയര്‍ലണ്ടിനെ ഉള്‍പ്പെടുത്തിയിരുന്നില്ല.
യന്ത്രവല്‍ക്കരണവും ഓട്ടോമേഷനും വര്‍ദ്ധിക്കുന്നത് വിവിധ മേഖലകളില്‍ നിരവധി തൊഴിലാളികളുടെ ‘കഞ്ഞിയില്‍ മണ്ണിടു’മെന്ന് അവര്‍ കരുതുന്നു.സര്‍വേയില്‍ പങ്കെടുത്ത പകുതിയോളം പേരും പരമ്പരാഗത തൊഴിലിന് ഭാവിയില്ലെന്നും വിശ്വസിക്കുന്നവരാണ്.
ലോക്ക് ഡൗണിന്റെ നീണ്ട കാലയളവില്‍ ഡിജിറ്റല്‍ കഴിവുകള്‍ മെച്ചപ്പെട്ടുവെന്ന് കരുതുന്നവരാണ് 40 ശതമാനം തൊഴിലാളികളും.പരിശീലനവും നൈപുണ്യവികസനവും തുടര്‍ന്നും സ്വീകരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഓട്ടോമൈസേഷന്റെ ആളുകള്‍ ആശങ്കാകുലരാണെങ്കിലും,ജോലിസ്ഥലത്ത് പുതിയ സാങ്കേതികവിദ്യകളുമായി പൊരുത്തപ്പെടാന്‍ കഴിയുമെന്ന വിശ്വാസമുള്ളവരാണ് 80%വും. സര്‍വേയില്‍ അപ്-സ്കില്ലിംഗ് അവസരങ്ങളില്‍ അസമത്വം നിലനില്‍ക്കുന്നതായി സര്‍വെയില്‍ കണ്ടെത്തി.സര്‍വേയില്‍ പങ്കെടുത്തവരില്‍ പകുതി പേരും ജോലിയില്‍ വിവേചനം നേരിട്ടതായി പറയുന്നു. ഇത് കരിയര്‍ പുരോഗതി നഷ്ടപ്പെടുത്താന്‍ കാരണമായമെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.ഏകദേശം 13 ശതമാനം പേര് വംശീയതയുടെ ഫലമായി അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്ന് വിശ്വസിക്കുന്നവരാണ്.
തൊഴിലുടമ ഡിജിറ്റല്‍ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിന് ധാരാളം അവസരങ്ങള്‍ നല്‍കുന്നുവെന്നാണ് ബിരുദാനന്തര ബിരുദമുള്ള 46 ശതമാനം ആളുകള്‍ പറയുന്നത്. സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് ജോലിസ്ഥലത്ത് ചേര്‍ന്ന 28 ശതമാനം ആളുകള്‍ മാത്രമാണ് ഇങ്ങനെ പറയുന്നത്.റീട്ടെയില്‍ , ട്രാന്‍സ്പോര്‍ട്ട് വ്യവസായങ്ങളാണ് സാങ്കേതികവിദ്യയില്‍ നിന്ന് തകരാറുണ്ടാകാന്‍ കൂടുതല്‍ സാധ്യതയുള്ളതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/GJThCk6XX6dBBr95X11Mwz
Comments are closed.