head1
head3

500 മില്യണ്‍ ലിങ്ക്ഡ് ഇന്‍ പ്രൊഫൈല്‍ ഡാറ്റകള്‍ ചോര്‍ത്തി ‘വില്‍പ്പനയ്ക്ക്’ വെച്ച് ഹാക്കിംഗ് ഫോറം 

ഡബ്ലിന്‍ : ഫേയ്സ് ബുക്ക് ഡാറ്റാ ചോര്‍ച്ചാ വിവാദം കെട്ടടങ്ങും മുമ്പേ മറ്റൊരു വമ്പന്‍ മറ്റൊരു സോഷ്യല്‍ മീഡിയാ വിവര ‘കച്ചവടം’ കൂടി പുറത്തുവന്നു. ഈ പുതിയ ഇടപാടില്‍, 500 മില്യണ്‍ ലിങ്ക്ഡ്ഇന്‍ ഉപയോക്താക്കളുടെ ഡാറ്റയാണ് ‘വില്‍പനയ്ക്ക് വച്ചിരിക്കുന്നതെന്നാണ് ‘ റിപ്പോര്‍ട്ട്.

ഒരു ഡാറ്റാ ലംഘനമല്ലെന്ന് ലിങ്ക്ഡ് ഇന്‍ പറയുമ്പോഴും ലക്ഷക്കണക്കിന് ആളുകളുടെ വിവരങ്ങള്‍ മറ്റ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാകുന്നുണ്ടെന്നും ലിങ്ക്ഡ്ഇന്‍ സമ്മതിക്കുന്നു. ഏകദേശം 500 മില്യണ്‍ ലിങ്ക്ഡ്ഇന്‍ പ്രൊഫൈലുകളില്‍ നിന്ന് ചുരണ്ടിയ ഡാറ്റയാണ് ഹാക്കിംഗ് ഫോറം വില്‍പ്പനയ്ക്കായി വച്ചിരിക്കുന്നതെന്നാണ് വിവരം.സൈബര്‍ ന്യൂസാണ് ഈ സംഭവം ആദ്യം പുറത്തുവിട്ടത്.

ലിങ്ക്ഡ്ഇന്‍ ഐഡികള്‍, മുഴുവന്‍ പേരുകള്‍, ഇമെയില്‍ വിലാസങ്ങള്‍, ഫോണ്‍ നമ്പറുകള്‍, ലിംഗം, ലിങ്ക്ഡ്ഇന്‍ പ്രൊഫൈലുകളിലേക്കുള്ള മറ്റ് ലിങ്കുകള്‍, മറ്റ് സോഷ്യല്‍ മീഡിയ പ്രൊഫൈലുകളിലേക്കുള്ള ലിങ്കുകള്‍ എന്നിവ ചോര്‍ച്ചയില്‍ ഉള്‍പ്പെടുന്നുവെന്ന് സൈബര്‍ ന്യൂസ് പറയുന്നു. പ്രൊഫഷണല്‍ ശീര്‍ഷകങ്ങളും ജോലിയുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളും പുറത്തായിട്ടുണ്ട്.ഈ ഡാറ്റ നാല് അക്ക തുകയ്ക്ക് വില്‍ക്കാന്‍ ഒരു ഹാക്കര്‍ ശ്രമിക്കുന്നുണ്ടെന്നും പ്രസിദ്ധീകരണം പറയുന്നു

യഥാര്‍ത്ഥത്തില്‍ നിരവധി വെബ്‌സൈറ്റുകളില്‍ നിന്നും കമ്പനികളില്‍ നിന്നുമുള്ള ഡാറ്റകളാണ് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നതെന്ന് ലിങ്ക്ഡ് ഇന്‍ പ്രസ്താവനയില്‍ പറഞ്ഞു. അത് ലിങ്ക്ഡ് ഇന്നില്‍ നിന്നും മാത്രമുള്ള ഡാറ്റകളല്ല ഉള്‍പ്പെട്ടിട്ടുള്ളത്. മറ്റ് പല പ്ലാറ്റ്ഫോമുകളില്‍ നിന്നുള്ളവയുണ്ടെന്നും സ്ഥാപനം കൂട്ടിച്ചേര്‍ക്കുന്നു.

സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് അവരുടെ പ്ലാറ്റ്ഫോമുകളില്‍ സ്‌ക്രാപ്പ് ചെയ്യുന്നത് തടയാന്‍ ലക്ഷ്യമിട്ടുള്ള ഉപകരണങ്ങളുണ്ട്. അതല്ലാതെ ക്രൗളേഴ്സ്, ബോട്ട്സ്, ബ്രൗസര്‍ പ്ലഗ്-ഇന്നുകള്‍ അല്ലെങ്കില്‍ പ്രവര്‍ത്തനം ഇല്ലാതാക്കുന്ന എക്സ്റ്റെന്‍ഷനുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള മൂന്നാം കക്ഷി സോഫ്ട് വെയര്‍ ഉപയോഗിക്കാന്‍ ഇത് അനുവദിക്കില്ലെന്ന് ലിങ്ക്ഡ്ഇന്‍ പറയുന്നു.

ആരെങ്കിലും ഡാറ്റ ചോര്‍ത്തി മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ അത് തടയാനുള്ള ഉത്തരവാദിത്തം ലിങ്ക്ഡ്ഇനിനുണ്ടെന്നും പ്രസ്താവന വ്യക്തമാക്കുന്നു.

മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമില്‍ ഏകദേശം 740 മില്യണ്‍ അംഗങ്ങളുണ്ടെന്ന് ലിങ്ക്ഡ്ഇന്റെ വെബ്‌സൈറ്റ് പറയുന്നു. 500 മില്യണ്‍ ഉപയോക്താക്കളെയാണ് ഈ കുംഭകോണം ബാധിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയാണെങ്കില്‍, കമ്പനിയുടെ മൂന്നില്‍ രണ്ട് യൂസര്‍ബേസിനെയും ഈ ചോര്‍ത്തല്‍ ബാധിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് ഡാറ്റ ചോര്‍ച്ചയെന്ന വാര്‍ത്തയ്ക്ക് തൊട്ടുപിന്നാലെയാണ് ഈ ഹാക്കിംഗ് സംഭവവും പുറത്തുവന്നിരിക്കുന്നത്.ഫേസ് ബുക്കിന്റെ 533 മില്യണ്‍ ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങളാണ് മുമ്പ് ചോര്‍ന്നത്. ഫോണ്‍ നമ്പറുകള്‍, ഫേസ്ബുക്ക് ഐഡികള്‍, പേരുകള്‍, ലൊക്കേഷനുകള്‍, ജനനത്തീയതികള്‍,ഇമെയില്‍ വിലാസങ്ങള്‍ എന്നിവയെല്ലാമാണ് ഹാക്കര്‍മാര്‍ തട്ടിയെടുത്തത്.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  https://chat.whatsapp.com/GJThCk6XX6dBBr95X11Mwz

Comments are closed.