യൂറോപ്യന്‍ യൂണിയന്റെ നികുതി സുതാര്യതാ നിയമങ്ങള്‍ അയര്‍ലണ്ടിന് ഗുണകരമാകില്ലെന്ന് സര്‍ക്കാര്‍ വിലയിരുത്തല്‍
ഡബ്ലിന്‍ : യൂറോപ്യന്‍ യൂണിയന്റെ നികുതി സുതാര്യതാ നിയമങ്ങള്‍ അയര്‍ലണ്ടിന് ഗുണകരമാകില്ലെന്ന് സര്‍ക്കാര്‍ വിലയിരുത്തല്‍. ബഹുരാഷ്ട്ര കമ്പനികള്‍ ഓരോ ഇയു രാജ്യത്തെയും നികുതി റിപ്പോര്‍ട്ട് ചെയ്യുന്നത് അയര്‍ലണ്ടിന്റെ മത്സരശേഷിക്ക് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നാണ് എന്റര്‍പ്രൈസ്, ട്രേഡ്, എംപ്ലോയ്മെന്റ് വകുപ്പിന്റെ നിലപാട്. നികുതി സംബന്ധിച്ച കണ്ട്രി ബൈ കണ്ട്രി റിപ്പോര്‍ട്ടിംഗിനെക്കുറിച്ചുള്ള പൊതു നയ ചര്‍ച്ച ഫെബ്രുവരി 25ന് ഇന്‍ഫോര്‍മല്‍ കോംപിറ്റിറ്റീവ്നെസ് കൗണ്‍സിലില്‍ നടന്നിരുന്നു. റോബര്‍ട്ട് ട്രോയ് ഈ കൗണ്‍സില്‍ യോഗത്തില്‍ അയര്‍ലണ്ടിന്റെ നിലപാട് വ്യക്തമാക്കിയിരുന്നതായി ഡിപ്പാര്‍ട്ട്മെന്റ് വക്താവ് സ്ഥിരീകരിച്ചു.
കോര്പ്പറേഷന് ടാക്സ്ഇളവ് ചെയ്തും,മറ്റു നിരവധി ഇളവുകള്‍ നല്‍കിയും,അയര്‍ലണ്ട് ഒട്ടേറെ ബിസിനസ് കമ്പനികളെ ആകര്‍ഷിക്കുന്നുണ്ട്.പുതിയ നിര്‍ദേശങ്ങള്‍ ഇവയ്ക്കൊക്കെവിനയാകും.
നിര്‍ദ്ദിഷ്ട കുതി സുതാര്യതാ നിയമങ്ങള്‍ അയര്‍ലണ്ടില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും.നേരിട്ടുള്ള വിദേശ നിക്ഷേപത്തെയും യൂറോപ്യന്‍ യൂണിയന് അകത്തും പുറത്തും നിന്നുള്ള നിക്ഷേപത്തെയും ബാധിക്കുമെന്നും വകുപ്പ് വ്യക്തമാക്കി.യൂറോപ്യന്‍ യൂണിയനകത്തും പുറത്തുമുള്ള എഫ് ഡി ഐയെ (നേരിട്ടുള്ള നേരിട്ടുള്ള നിക്ഷേപം) ആകര്‍ഷിക്കാനുള്ള അയര്‍ലണ്ടിന്റെ മത്സരശേഷിക്കും കഴിവിനും ഈ നിര്‍ദ്ദേശം ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു.
സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിനായി ഓരോ അംഗരാജ്യത്തെയും നികുതി പേയ്മെന്റുകളും പ്രവര്‍ത്തനങ്ങളും റിപ്പോര്‍ട്ട് ചെയ്യാന്‍ ബഹുരാഷ്ട്ര കമ്പനികളെ നിര്‍ബന്ധിതരാക്കുന്നതാണ് പുതിയ നിയമം.ഇതു സംബന്ധിച്ച പൊതുചര്‍ച്ചയില്‍ നികുതി മാറ്റങ്ങളെ എതിര്‍ക്കണമെന്ന് സ്റ്റേറ്റ് മന്ത്രി റോബര്‍ട്ട് ട്രോയിയോട് ശക്തമായി ശുപാര്‍ശ ചെയ്തിരിക്കുകയാണ് സര്‍ക്കാര്‍.യുഎസും ജപ്പാനും ഉള്‍പ്പെടെയുള്ള രാജ്യങ്ങളും നികുതി വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനെ എതിര്‍ക്കുന്നുണ്ട്.
അയര്‍ലണ്ടിലെ യൂറോപ്യന്‍ യൂണിയന് കമ്മീഷണര്‍ മൈറേഡ് മക്ഗിനസ് പിന്തുണയ്ക്കുന്ന ഈ ഈ നികുതി മാറ്റത്തിനെതിരെ സ്റ്റേറ്റ് മന്ത്രി റോബര്‍ട്ട് ട്രോയ് സംസാരിക്കുന്നത് ഗുരുതരമായ സ്ഥിതിയുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.അയര്‍ലണ്ടില്‍ നിന്നുള്ള കമ്മീഷണര്‍ നിര്‍ദ്ദേശത്തെ അനുകൂലിക്കുകയും അയര്‍ലണ്ട് പ്രതിപക്ഷമായി ഇടപെടുകയും ചെയ്യുന്ന സ്ഥിതിയാണുണ്ടാവുക.
2016 മുതല്‍ ഇക്കാര്യം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. എന്നാല്‍ യൂറോപ്യന്‍ യൂണിയനിലെ 18 അംഗ രാജ്യങ്ങള്‍ ഇതിനെ പിന്തുണച്ചതോടെയാണ് ഈ നിര്‍ദ്ദേശം വീണ്ടും ചര്‍ച്ചയാകുന്നത്. അയര്‍ലണ്ടിനെ കൂടാതെ മറ്റ് ആറ് അംഗരാജ്യങ്ങള്കൂടി ഈ നിയമത്തെ എതിര്‍ക്കുന്നുണ്ട്. മന്ത്രി ട്രോയിയുടെ ഇടപെടല്‍ ഫലം കണ്ടില്ലെങ്കിലും തത്വത്തില്‍ പ്രതിപക്ഷമെന്ന നിലയില്‍ എതിര്‍പ്പും ഇത്തരം ഇടപെടലുകളും ശക്തമായി തുടരണമെന്നാണ് അയര്‍ലണ്ട് ആഗ്രഹിക്കുന്നത്.
നികുതി സംബന്ധിച്ച കാര്യങ്ങളില്‍ അതത് രാജ്യങ്ങള്‍ക്ക് പരമാധികാരം നല്‍കണമെന്ന നിലപാടാണ് അയര്‍ലണ്ടിനുള്ളത്. ഓരോ രാജ്യത്തെയും ധനകാര്യമന്ത്രിമാര്‍ക്കും സര്‍ക്കാരിനും ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയണം. അതിനെ സ്വാധീനിക്കുന്നതിനുള്ള ബാഹ്യ ഇടപെടലുകളുണ്ടാകാന്‍ പാടില്ല. ഇതേ കാരണം കൊണ്ടു തന്നെ ആഗോള ടാക്സ് നിയമത്തിനോടുള്ള വിയോജിപ്പും അയര്‍ലണ്ട് ഈയിടെ അറിയിച്ചിരുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/GJThCk6XX6dBBr95X11Mwz
Comments are closed.