ഡബ്ലിന്‍ : വൈദ്യുതി ബില്ലുകളടയ്ക്കാത്ത ഉപയോക്താക്കള്‍ക്ക് വീണ്ടും ഇളവനുവദിച്ച് ഇലക്ട്രിക് അയര്‍ലണ്ട്. വിച്ഛേദിക്കല്‍ മൊറട്ടോറിയം ജൂണ്‍ അവസാനം വരെ നീട്ടിനല്‍കിയിരിക്കുകയാണ് ഇലക്ട്രിക് അയര്‍ലണ്ട്. ബില്ലുകള്‍ അടയ്ക്കാന്‍ കഴിയാത്ത റസിഡന്‍ഷ്യല്‍ ഉപഭോക്താക്കള്‍ക്കുള്ള സേവനം വെട്ടിക്കുറയ്ക്കില്ലെന്നും കമ്പനി അറിയിച്ചു.കഴിഞ്ഞ ഒക്ടോബറിലാണ് കമ്പനി മൊറട്ടോറിയം അവതരിപ്പിച്ചത്.
തുടര്‍ച്ചയായ ലെവല്‍ 5 നിയന്ത്രണങ്ങള്‍ മൂലം ചില ഉപയോക്താക്കള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് നന്നായി അറിയാമെന്ന് സിഇഒ പറഞ്ഞു.സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഉപഭോക്താക്കള്‍ അവരുടെ പേയ്‌മെന്റ് പ്ലാന്‍ ചര്‍ച്ച ചെയ്യുന്നതിന് ബന്ധപ്പെടണമെന്ന് ഇലക്ട്രിക് അയര്‍ലണ്ട് ആവശ്യപ്പെട്ടു.ഇത്തരം ഉപഭോക്താക്കളുടെ കാര്യത്തില്‍ ഇടപെടലുണ്ടാകുമെന്ന് കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മാര്‍ഗൂറൈറ്റ് സെയേഴ്സ് പറഞ്ഞു.
ഈ ഇളവുകള്‍ കോവിഡ് -19 നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതുവരെ ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുമെന്നും പ്രതീക്ഷിക്കുന്നതായി കമ്പനി പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/GJThCk6XX6dBBr95X11Mwz
Comments are closed.