ഡബ്ലിന്‍ : ബ്രക്സിറ്റനന്തരം ബ്രിട്ടനില്‍ നിന്നുള്ള ഇറക്കുമതി വന്‍തോതില്‍ ഇടിഞ്ഞതായി സി .എസ് .ഒയുടെ വെളിപ്പെടുത്തല്‍.കഴിഞ്ഞ വര്‍ഷവുമായി തട്ടിച്ചു നോക്കുമ്പോള്‍ ഈ ജനുവരിയില്‍ ഇറക്കുമതിയില്‍ 65% കുറവാണ് ഉണ്ടായതെന്ന് സി.എസ്.ഒ റിപ്പോര്‍ട്ട് പറയുന്നു. ബ്രിട്ടനില്‍ നിന്നുള്ള ഇറക്കുമതി 1403 മില്യണ്‍ യൂറോയില്‍ നിന്ന് 497 മില്യണ്‍ യൂറോയിലേയ്ക്ക് ചുരുങ്ങിയതായി കണക്കുകള്‍ വെളിപ്പെടുത്തുന്നു.ആകെ ഇറക്കുമതിയുടെ ഒമ്പത് ശതമാനം മാത്രമാണിത്. ബ്രിട്ടനിലേയ്ക്കുള്ള കയറ്റുമതിയിലും 14%കുറവുണ്ടായി.946 മില്യണ്‍ യൂറോയുടെ കയറ്റുമതിയാണ് നടന്നത്.
കസ്റ്റംസ് ആവശ്യകതകളാണ് ഇറക്കുമതിയ്ക്ക് ദോഷകരമായതെന്ന് സി എസ് ഒ പറയുന്നു.ബ്രക്സിറ്റ് മുന്നില്‍ക്കണ്ട് കഴിഞ്ഞ വര്‍ഷം അന്ത്യ പാദത്തിലുണ്ടായ സ്റ്റോക്ക് പൈലിംഗും മറ്റ് രാജ്യങ്ങളില്‍ നിന്നും ബദല്‍ ഉല്പ്പന്നങ്ങളെത്തിയതും കോവിഡ് പ്രത്യാഘാതങ്ങളുമൊക്കെ ഇറക്കുമതിയെ ദോഷകരമായി ബാധിച്ച മറ്റ് ഘടകങ്ങളാണ്.
സീസണല്‍ ഗുഡ്സിന്റെ ഇറക്കമുതിയില് 907 മില്യണ്‍ യൂറോയുടെ കുറവുണ്ടായി.ഭക്ഷണ വസ്തുക്കളുടെയും വളര്‍ത്തുമൃഗങ്ങളുടെയും ഇറക്കുമതി 75%വും പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങളുടേത് 71%വും കുറഞ്ഞു. കെമിക്കല്‍സ്, മെഷിനറികള്‍, ട്രാന്‍സ്പോര്‍ട്ട് എക്യുപ്മെന്റ്സ് എന്നിവയുടെ ഇറക്കുമതിയില്‍ പകുതിയോളം കുറവുണ്ടായി.സീസണലായി വേണ്ടിയിട്ടുള്ള വസ്തുക്കളുടെ കയറ്റുമതിയുടെ മൂല്യം 188 മില്യണ്‍ (1%) യൂറോയായി വര്‍ധിച്ചു. 21% വര്‍ധനയാണ് ഇത്തരത്തിലുണ്ടായത്.1.096 യൂറോയുടെ വര്‍ധനവുണ്ടായതോടെ ജനുവരിയില്‍ 6.418 ബില്യണ്‍ യൂറോയുടെ വ്യാപാര മിച്ചത്തിനും ഇത് കാരണമായി.
ജനുവരിയില്‍ യൂറോപ്യന്‍ യൂണിയനിലേക്കുള്ള കയറ്റുമതി ആകെ കയറ്റുമതിയുടെ 34%മാണ്.ഇയു രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതിയില്‍ ആകെ 23% വരെ കുറഞ്ഞു.
അയര്‍ലന്‍ഡിന്റെ നോണ്‍ യൂറോപ്യന്‍ യൂണിയന് കയറ്റുമതി കേന്ദ്രങ്ങളില്‍ ഒന്നാം സ്ഥാനത്ത് (37%)യുഎസാണ്.
അയര്‍ലണ്ടിന് ആവശ്യമുള്ള ഇറക്കുമതി യുഎസ് (13%),സ്വിറ്റ്സര്‍ലന്റ് 12%,ചൈന 8% എന്നി നോണ്‍ ഇ.യു രാജ്യങ്ങളില്‍ നിന്നുള്ളതും കൂടിയാണ്..
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/JFxiQTtNtYA4HJkPRglgNl
Comments are closed.