കോര്‍ക്ക് : കോര്‍ക്കിലെ ചാള്‍വില്ലിന് സമീപം ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു.
എന്‍ 20 ലെ രത്നോഗ്ഗിന്‍ നോര്‍ത്തില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.ഒരുകാറും മോട്ടോര്‍ ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
കാറിന്റെ ഡ്രൈവറായ എഴുപത് വയസുകാരന്‍ ,,20 വയസുള്ള മോട്ടോര്‍ ബൈക്ക് യാത്രക്കാരന്‍ എന്നിവരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.ഇരുവരും അപകടസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
ഫോറന്‍സിക് വിദഗ്ദർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
അപകടത്തെ തുടര്‍ന്ന് കോര്‍ക്ക് ലിമെറിക്ക് റോഡായ എന്‍ 20 യിലെ ഗതാഗതം ഉപവഴികള്‍ മുഖേനെ വഴിതിരിച്ചുവിടുന്നുണ്ട്.
അപകടത്തിന് ആരെങ്കിലും ദൃക്‌സാക്ഷികളായി ഉണ്ടെങ്കില്‍ ബന്ധപ്പെടാന്‍ ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു .
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/Befc4hJDKZnLWEJvFbKmZK
Comments are closed.