head1
head3

ഐറിഷ് സമ്പദ് വ്യവസ്ഥയുടെ വളർച്ച മന്ദഗതിയിൽ ,എങ്കിലും മുമ്പിൽ 

ഡബ്ലിന്‍ : ഐറിഷ് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച മന്ദഗതിയിലെന്ന് യൂറോപ്യന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. സമ്പദ് വ്യവസ്ഥയുടെ മുന്നേറ്റം ഈ വര്‍ഷം യൂറോ സോണിനേക്കാള്‍ കുറഞ്ഞ തോതിലാണെന്ന് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്റെ പുതിയ ശൈത്യകാല പ്രവചനം പറയുന്നു.ഈ വര്‍ഷം ഐറിഷ് ജിഡിപി 3.4 ശതമാനം വളര്‍ച്ച നേടുമെന്നാണ് റിപ്പോര്‍ട്ട് വിഭാവനം ചെയ്യുന്നത്.എന്നാല്‍ യൂറോസോണിന്റെയും യൂറോപ്യന്‍ യൂണിയന്റെയും വളര്‍ച്ച 3.8 ശതമാനം വരെയാണ്.

2020ല്‍ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് രക്ഷപ്പെട്ട ഐറിഷ് സമ്പദ്വ്യവസ്ഥ ഈ വര്‍ഷം വളര്‍ച്ചയുടെ പാതയിലാണ്. എന്നിരുന്നാലും മറ്റ് യൂറോ സോണിനേക്കാളും യൂറോപ്യന്‍ യൂണിയനേക്കാളും പിന്നിലാണെന്ന് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ പറയുന്നു.

എന്നിരുന്നാലും, കഴിഞ്ഞ വര്‍ഷം ജിഡിപി വളര്‍ച്ച നേടിയ ഏക യൂറോപ്യന്‍ യൂണിയന്‍ സമ്പദ്വ്യവസ്ഥ അയര്‍ലണ്ടാണെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടു.പാന്‍ഡെമിക് സമയത്തും ഫാര്‍മ ബഹുരാഷ്ട്ര കമ്പനികള്‍ കയറ്റുമതി ചെയ്തതിന്റെ ഭാഗമായാണ് അയര്‍ലണ്ട് ഈ വളര്‍ച്ച നേടിയത്.

വാക്‌സിനേഷനിലെ മന്ദഗതിയും ലോക്ക് ഡൗണും കാരണം അയര്‍ലണ്ടില്‍ തൊഴിലില്ലായ്മ കൂടുതല്‍ കാലം നിലനില്‍ക്കുമെന്ന് പല സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.എന്നിരുന്നാലും, നിയന്ത്രണങ്ങള്‍ നീക്കിയാല്‍ വീണ്ടെടുക്കല്‍ ഊര്‍ജ്ജിതമാക്കാന്‍ കഴിയുന്ന വലിയ അളവിലുള്ള സമ്പാദ്യവും അയര്‍ലണ്ടിനുണ്ടെന്നും യൂറോപ്യന്‍ യൂണിയന്‍ ചൂണ്ടിക്കാട്ടുന്നു.കഴിഞ്ഞ വര്‍ഷം ഇടിഞ്ഞതിന് ശേഷം യൂറോപ്യന്‍ യൂണിയന്‍ – ഐറിഷ് ഉത്പന്നങ്ങളുടെ  വില നിലവാരം   ഈ വര്‍ഷം ഉയര്‍ന്നതായും റിപ്പോര്‍ട്ട് പറയുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും   വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/DI6e4vSsv329e4CXtWXO8H

Comments are closed.