head3
head1

പി യു പി ടാക്‌സ്  ഇരുട്ടടിയാകുമ്പോള്‍…..പങ്കാളിയുടെ ടാക്സ് ക്രഡിറ്റ് കൂടി കൈയ്യേറാന്‍  റവന്യു

ഡബ്ലിന്‍ : കോവിഡ് കാലത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച പിയുപി ആശ്വാസമാണ്. എന്നാല്‍ അത് ‘പാര’യാകുമോയെന്ന ആശങ്കയാണ് ഇപ്പോഴുയരുന്നത്. പിയുപിയ്ക്ക് നികുതിയേര്‍പ്പെടുത്തിയപ്പോള്‍ ഞെട്ടിയ ഗുണഭോക്താക്കള്‍ സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം കേട്ട് തരിച്ചിരിക്കുകയാണ്.

അഞ്ചാം ലെവല്‍ ലോക്ക് ഡൗണില്‍ അയര്‍ലണ്ടിലെ 5,00,000 ത്തോളം ആളുകള്‍ക്കാണ് നിലവില്‍ പാന്‍ഡെമിക് തൊഴിലില്ലായ്മ പേയ്മെന്റ് ലഭിക്കുന്നത്.എന്നാല്‍ 2021 ല്‍ പിയുപിയില്‍ ഉണ്ടായിരുന്നവരും ജോലിയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരും ഈ വര്‍ഷം നികുതി തിരികെ നല്‍കേണ്ടിവരുമെന്നാണ് പുതിയ വാര്‍ത്ത.ടാക്സടയ്ക്കുന്നതില്‍ നാലു വര്‍ഷത്തെ കാലയളവ് ലഭിക്കും.

എന്നാല്‍ നിങ്ങള്‍ പിയുപി 2021ലാണ്  ക്ലെയിം ചെയ്യുന്നതെങ്കില്‍, ഈ വര്‍ഷം ജോലിയിലേക്ക് മടങ്ങുകയും ചെയ്യുമെങ്കില്‍ കുടുങ്ങിയത് തന്നെ. നിങ്ങള്‍ വീണ്ടും ജോലി തുടങ്ങുമ്പോള്‍ ടാക്സ് ക്രെഡിറ്റുകളും ടാക്സ് ബാന്‍ഡും ഭേദഗതി ചെയ്ത് നല്‍കും.പങ്കാളിയുമായി സംയുക്തമായി വിലയിരുത്തിയ നികുതിയാണ് പിയുപിയ്ക്കെങ്കിലാണ് കൂടുതല്‍ പ്രശ്നം.

പിയുപി നികുതി ഈടാക്കാനായി ജോലി ചെയ്യുന്ന വ്യക്തിയുടെ സ്വന്തമായ ക്രെഡിറ്റുകള്‍ ക്രമീകരിക്കും.തുക പോരാതെ വരികയാണെങ്കില്‍ പങ്കാളിയുടെ ടാക്സ് ക്രഡിറ്റും പോകും.പിയുപി നികുതിയ്ക്ക് ബാധ്യസ്ഥമാണ്, പക്ഷേ യുഎസ്സിയും പി.ആര്‍.എസ്‌ഐയും പേയ്‌മെന്റില്‍ എടുക്കുന്നില്ല.

2021 മുഴുവനും ആഴ്ചയില്‍ 350 യൂറോയുടെ പിയുപി പേയ്‌മെന്റ് ലഭിക്കുന്നയാള്‍ക്ക് ജോലിയിലേക്ക് മടങ്ങിയെത്തുമ്പോള്‍ ആഴ്ചയില്‍ 70 യൂറോ ടാക്സ്  ക്രെഡിറ്റില്‍ നഷ്ടപ്പെടും

350  യൂറോ ആഴ്ച തോറും പി യൂ പി വാങ്ങുന്ന ഒരാൾ 20  ശതമാനം ടാക്‌സായി  അടയ്‌ക്കേണ്ടി വരും.ആഴ്ചയിൽ  ഏകദേശം  70 യൂറോയാണ്  ടാക്സ് നിരക്ക്.

ഒരാൾക്കുള്ള /ഫാമിലിയ്ക്കുള്ള വാർഷിക  ടാക്സ്  ക്രഡിറ്റായ 3300  യൂറോയിൽ നിന്നും  52  ആഴ്ചകളിലായി 63   യൂറോ വീതം കുറയും.പിന്നീടും ബാക്കി വരുന്ന ആഴ്ച തോറുമുള്ള ഏകദേശം 7 യൂറോ ഈടാക്കാനായി   ആഴ്ചതോറും നൽകുന്ന പാൻഡെമിക് പേമെന്റിൽ നിന്നും  ഒന്നിച്ചോ,പല തവണയായോ  തിരിച്ചുപിടിയ്ക്കാനാണ് സർക്കാരിന്റെ   ഉദ്ദേശ്യം

ഇത്തരത്തില്‍ ലക്ഷക്കണക്കിന് പിയുപി ഗുണഭോക്താക്കള്‍ക്കാകെ ഇരുട്ടടിയാവുകയാണ്  പിയുപിയും ടാക്സും.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.