head1
head3

അയര്‍ലണ്ടിലെ 400,000 ക്രെഡിറ്റ് യൂണിയന്‍ അംഗങ്ങള്‍ക്ക് ഇലക്ട്രോണിക് ബാങ്കിംഗിനും ഡെബിറ്റ് കാര്‍ഡിനും അവസരമൊരുങ്ങുന്നു

ഡബ്ലിന്‍ : അയര്‍ലണ്ടിലെ 400,000 ക്രെഡിറ്റ് യൂണിയന്‍ അംഗങ്ങള്‍ക്ക് ഇലക്ട്രോണിക് ബാങ്കിംഗും ഡെബിറ്റ് കാര്‍ഡും സ്വന്തമാകുന്നു. മൈ സിയു വിലൂടെ ക്രെഡിറ്റ് യൂണിയനുകള്‍ക്ക് ദൈനംദിന ബാങ്കിംഗ് കൈകാര്യം ചെയ്യാന്‍ അവസരമൊരുങ്ങിയതോടെയാണിത് സാധ്യമായത്. ബാങ്കുകളേക്കാള്‍ കുറഞ്ഞ ചാര്‍ജ് ഈടാക്കിയാകും ബാങ്കിംഗ് സേവനങ്ങള്‍ അംഗങ്ങള്‍ക്ക് ലഭ്യമാക്കുക. പുതിയ മൈ സിയു അക്കൗണ്ടെടുക്കുന്ന ക്രെഡിറ്റ് യൂണിയനുകള്‍ പ്രതിമാസം നാല് യൂറോയാണ് അംഗങ്ങളില്‍ നിന്നും ഫീസ് ഈടാക്കുക. ബാങ്കുകള്‍ ഈടാക്കുന്നതിനേക്കാള്‍ കുറവാണിത്.

കറന്റ് അക്കൗണ്ടുകളും ക്രെഡിറ്റ് യൂണിയന്‍ അംഗങ്ങള്‍ക്ക് ലഭ്യമാകും. 16 ക്രെഡിറ്റ് യൂണിയനുകള്‍ ഒത്തുചേര്‍ന്നതോടെയാണ് ഈ പുതിയ സംവിധാനം യാഥാര്‍ഥ്യമായത്. രാജ്യത്തിന്റെ ബാങ്കിംഗ് പ്രവര്‍ത്തനങ്ങളില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നാനുതകുന്നതാണ് ഈ തീരുമാനമെന്നാണ് വലയിരുത്തപ്പെടുന്നത്.

അള്‍സ്റ്റര്‍ ബാങ്കും കെബിസി ബാങ്കും അടച്ചുപൂട്ടുന്ന സാഹചര്യത്തില്‍ ആയിരക്കണക്കിനാളുകള്‍ പുതിയ ബാങ്കിംഗ് സംവിധാനം തേടുകയാണ്. ഈ പശ്ചാത്തലത്തിലാണ് ക്രെഡിറ്റ് യൂണിയനുകള്‍ ദൈനംദിന ബാങ്ക് സേവനങ്ങള്‍ പ്രസക്തമാകുന്നത്.

ലോകമെമ്പാടും ഉപയോഗിക്കാം…

ഐറിഷ് ലീഗ് ഓഫ് ക്രെഡിറ്റ് യൂണിയനുകളുടെ പിന്തുണയിലാണ് ഡെബിറ്റ് കാര്‍ഡും കറന്റ് അക്കൗണ്ട് കാര്‍ഡും അംഗങ്ങള്‍ക്ക് ലഭിക്കുന്നത്. മാസ്റ്റര്‍കാര്‍ഡ് നെറ്റ്വര്‍ക്കിന്റെ ഭാഗമാണ് ഡെബിറ്റ് കാര്‍ഡ്. അതിനാല്‍ ഇത് ലോകമെമ്പാടും ഉപയോഗിക്കാന്‍ കഴിയും. ലോകമെമ്പാടുമുള്ള അക്കൗണ്ടുകള്‍ ആക്സസ് ചെയ്യാനും കഴിയും. കറന്റ് അക്കൗണ്ടിനായി സൈന്‍ അപ്പ് ചെയ്യുന്നവര്‍ക്ക് ഓവര്‍ ഡ്രാഫ്റ്റ് സൗകര്യവും ലഭിക്കും.

48 ക്രെഡിറ്റ് യൂണിയനുകള്‍ ഒത്തുചേര്‍ന്ന് 1.5 മില്യണ്‍ അംഗങ്ങള്‍ക്ക് കറന്റ് അക്കൗണ്ടും ഡെബിറ്റ് കാര്‍ഡും CurrentAccount.ie ബ്രാന്‍ഡ് വഴി ഓഫര്‍ ചെയ്തിരുന്നു. മാസ്റ്റര്‍കാര്‍ഡ് ഓഫറും ഇവര്‍ക്കുണ്ട്. ആപ്പിള്‍ പേ, ഗൂഗിള്‍ പേ, ഫിറ്റ്ബിറ്റ് പേ എന്നിവയ്ക്കൊപ്പം കോണ്‍ടാക്റ്റ്ലെസ് പേയ്‌മെന്റുകളും സാധ്യമാകും.

അയര്‍ലണ്ടിന്റെ ക്രെഡിറ്റ് യൂണിയനുകളുടെ ഭാവിയെ സംബന്ധിച്ച സുപ്രധാന നീക്കമാണ് പുതിയ മൈ സിയു ഡെബിറ്റ് കാര്‍ഡ് ഓഫര്‍ എന്ന് ഐറിഷ് ലീഗ് ഓഫ് ക്രെഡിറ്റ് യൂണിയന്‍ പ്രസിഡന്റ് ഹെലീന്‍ മക്മാനസ് പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

Comments are closed.