head1
head3

അയര്‍ലണ്ടില്‍ ബാങ്ക് ഹോളി ഡേകളുടെ എണ്ണം കൂട്ടണമെന്നാവശ്യപ്പെട്ടുന്ന പ്രതിപക്ഷ ബില്‍ സഭയിലെത്തുന്നു

ഡബ്ലിന്‍ : അയര്‍ലണ്ടിലെ ബാങ്ക് ഹോളി ഡേകളുടെ എണ്ണം കൂട്ടുമോ…? തീരുമാനം സര്‍ക്കാരാണ് എടുക്കേണ്ടതെങ്കിലും ഇത്തരത്തിലൊരു പ്രൊപ്പോസല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് (പിബിപി) കൊണ്ടുവരുന്ന പുതിയ ബില്ലിലാണ് മൂന്ന് ബാങ്ക് അവധിദിനങ്ങള്‍ കൂടി നിര്‍ദ്ദേശിക്കുന്നത്.ഓരോ വര്‍ഷത്തിലും ഫെബ്രുവരി ഒന്ന് , സെപ്തംബറിലെ അവസാന തിങ്കളാഴ്ച, നവംബറിലെ അവസാന തിങ്കളാഴ്ച എന്നിങ്ങനെ പുതിയ അവധി നിര്‍ദ്ദേശിക്കാമെന്നും ബില്‍ പറയുന്നു.

ആരോഗ്യ പ്രവര്‍ത്തകരും നഴ്‌സുമാരും ക്ലീനര്‍മാരും റീട്ടെയില്‍ ജീവനക്കാരും പൊതുഗതാഗത തൊഴിലാളികളുമെല്ലാമുള്‍പ്പെട്ട മുന്‍നിര ജീവനക്കാര്‍ക്ക് അവര്‍ നേരിടുന്ന ജോലിഭാരവും സമ്മര്‍ദ്ദവുമെല്ലാം പരിഗണിച്ച് കൂടുതല്‍ അവധികള്‍ നല്‍കണമെന്നാണ് പിബിപിയുടെ ബില്‍ ആവശ്യപ്പെടുന്നത്. ഇവരാണ് നമ്മളെ പകര്‍ച്ചവ്യാധിയില്‍ നിന്നും സുരക്ഷിതരാക്കിയതെന്ന് ബില്‍ പറയുന്നു.

അയര്‍ലണ്ടിലെ തൊഴിലാളികള്‍ക്ക് കൂടുതല്‍ ബാങ്ക് അവധിക്ക് അര്‍ഹതയുണ്ടെന്നും ഈ ബില്‍ എതിര്‍ക്കാതെ സര്‍ക്കാര്‍ പാസാക്കണമെന്നും പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റിന്റെ എംപ്ലോയ്മെന്റ്സ് റൈറ്റ്സ് വക്താവ് പോള്‍ മര്‍ഫി ടിഡി പറഞ്ഞു.

അവധിക്കാര്യത്തില്‍ അയര്‍ലണ്ട് പിന്നില്‍…

ബാങ്ക് ഹോളി ഡേകളുടെ കാര്യത്തില്‍ അയര്‍ലണ്ട് നിലവില്‍ വിവിധ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളെക്കാള്‍ പിന്നിലാണെന്ന് പിബിപി പറഞ്ഞു.ഫ്രാന്‍സില്‍ 30 ദിവസത്തെ അവധികളും 11 പെയ്ഡ് ഹോളി ഡേകളുമാണ് ഉള്ളത്. അതേ സമയം,അയര്‍ലണ്ടില്‍ 20 ദിവസത്തെ മിനിമം അവധികളും ഒന്‍പത് പെയ്ഡ് ഹോളി ഡേകളുമാണുള്ളത്.

അയര്‍ലണ്ടില്‍ പാന്‍ഡെമികിന്റെ തുടക്കം മുതല്‍ തൊഴിലാളികള്‍ പ്രതിമാസം 38 അധിക മണിക്കൂറുകള്‍ ജോലി ചെയ്യുന്നുണ്ടെന്ന് ലിങ്ക്ഡ്ഇന്‍ സര്‍വേ വെളിപ്പെടുത്തുന്നുണ്ടെന്ന് മര്‍ഫി പറഞ്ഞു. വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നതിന്റെ ഏറിയ സമ്മര്‍ദ്ദവുമുണ്ട്. അതിനാല്‍ കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികള്‍ക്ക് അധിക പൊതു അവധിദിനങ്ങള്‍ നല്‍കുന്നതില്‍ യാതോരു തെറ്റമില്ലെന്നും മര്‍ഫി പറഞ്ഞു.കോവിഡ് പകര്‍ച്ചവ്യാധി തൊഴിലാളികളെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് റിച്ചാര്‍ഡ് ബോയ്ഡ് ബാരറ്റ് ടിഡി പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/K0HUGpDraol5nj03tElHBl

Comments are closed.