ഡബ്ലിന്‍ : അയര്‍ലണ്ടില്‍ നിര്‍മ്മാണ മേഖലയിലടക്കം വിവിധ മള്‍ട്ടിനാഷണല്‍ സ്ഥാപനങ്ങള്‍ നൂറുകണക്കിന് തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ചു.2,750 പുതിയ തസ്തികകളിലാണ് വിവിധ സ്ഥാപനങ്ങള്‍ റിക്രൂട്മെന്റ് നടത്തുന്നത്.ഇതില്‍ 400 പുതിയ ഒഴിവുകളും നിര്‍മ്മാണ മേഖലയിലാണ്.
ബോസ്റ്റണ്‍ സയന്റിഫിക് ക്ലോണ്‍മെലിലെ നിര്‍മ്മാണ പ്ലാന്റ് 80 മില്യണ്‍ യൂറോ ചെലവില്‍ വിപുലീകരിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ഇത്രയും ഒഴിവുകള്‍ വന്നത്.മെഡ്‌ടെക് കമ്പനികളും വിവിധ ഒഴിവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
യു എസ് കംപ്യൂട്ടര്‍ ചിപ്പ് സ്ഥാപനമായ അനലോഗ് ഡിവൈസസ് ലിമെറികിലെ യൂറോപ്യന്‍ ആസ്ഥാനത്ത് 630 മില്യണ്‍ യൂറോ നിക്ഷേപത്തിന്റെ ഭാഗമായി 600 പുതിയ തസ്തികകളും പ്രഖ്യാപിച്ചു.
ഈ മാസം ആദ്യം യു എസ് സ്ഥാപനമായ ഡെക്‌സ്‌കോമാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് ജോലി നല്‍കുന്നത്.ഗോള്‍വേയിലെ ഏഥന്റിയില്‍ പുതിയ ഗ്ലോബല്‍ മാനുഫാക്ചറിംഗ് സെന്റര്‍ തുറക്കുന്നതിന്റെ ഭാഗമായാണ് ഈ ഒഴിവുകള്‍ വന്നത്.ഈ മേഖലയില്‍ 1,000 തൊഴിലവസരങ്ങള്‍ ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.
ബോസ്റ്റണ്‍ സയന്റിഫിക് 400ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കമ്പനി പറയുന്നു. ക്ലോണ്‍മലിലെ ഓഫീസിലും നിര്‍മ്മാണ സ്ഥലത്തും ജീവനക്കാരുടെ എണ്ണം കൂടും.ക്ലോണ്‍മെല്‍, ഗോള്‍വേ, കോര്‍ക്ക് എന്നിവിടങ്ങളിലെ സൈറ്റുകളിലായി 6,500 ഓളം ആളുകള്‍ ഈ മെഡിക്കല്‍ ഡിവൈസസ് ഗ്രൂപ്പില്‍ ജോലി ചെയ്യുന്നുണ്ട്. ലോകമെമ്പാടുമായി 45,000 തൊഴിലാളികളാണ് സ്ഥാപനത്തിനുള്ളത്.
ഡബ്ലിനില്‍ ഫാസ്റ്റ് ഫാഷന്‍ റീട്ടെയിലര്‍ ഷെയ്ന്‍ 30 പുതിയ ജോലികളും പ്രഖ്യാപിച്ചു.അതിനിടെ, ഡബ്ലിനില്‍ ഫാസ്റ്റ് ഫാഷന്‍ റീട്ടെയിലര്‍ ഷെയ്‌നിന്റെ ഇ എം ഇ എ ആസ്ഥാനം തുറക്കുന്നതിനെ പിന്തുണച്ചതിന്റെ പേരില്‍ എന്റര്‍പ്രൈസ് മന്ത്രി സൈമണ്‍ കോവനേയ്ക്കെതിരെ വിമര്‍ശനം ഉയര്‍ന്നു.
പുതിയ തൊഴിലവസരങ്ങളുടെ പ്രഖ്യാപനത്തെ പ്രധാനമന്ത്രി ലിയോ വരദ്കര്‍ സ്വാഗതം ചെയ്തു.ഏപ്രിലില്‍ 1,280 ജോലികളും മാര്‍ച്ചില്‍ 470 ജോലികളുമാണ് ഐ ഡി എ പ്രഖ്യാപിച്ചത്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.