കൊച്ചി: സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ്, ലെന, മീര നന്ദന്‍ ഗായത്രി അരുണ്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ‘ലൗ ജിഹാദ്’ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു.
ബാഷ് മുഹമ്മദാണ് സംവിധായകന്‍. പൂര്‍ണമായും ദുബായില്‍ ചിത്രീകരിച്ച സിനിമയില്‍ നവാഗതരായ അമൃത, ജോസ് കുട്ടി , സുധീര്‍ പറവൂര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ബാഷ് മുഹമ്മദ്, ശ്രീകുമാര്‍ അറക്കല്‍ എന്നിവരുടേതാണ് തിരക്കഥ.
അലിഗ്രാറ്റോ സിനിമയുടെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഷീജ ബാഷ് ആണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സന്തോഷ് കൃഷ്ണന്‍, ഛായാഗ്രഹണം- പ്രകാശ് വേലായുധന്‍, എഡിറ്റിങ് – മനോജ്, സംഗീതം- ഷാന്‍ റഹ്‌മാന്‍, ഗാനരചന- ഹരിനാരായണന്‍, സൗണ്ട് ഡിസൈന്‍- ശ്രീജേഷ് നായര്‍, ഗണേശ് മാരാര്‍. അസോസിയേറ്റ് ഡയറക്ടര്‍- പാര്‍ത്ഥന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- അജി കുറ്റിയാനി, ലൈന്‍ പ്രൊഡ്യൂസര്‍- ഹാരിസ് ദേശം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിന്നി ദിവാകര്‍, കോസ്റ്റ്യൂം- ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ് – സജി കാട്ടാക്കട, സ്റ്റില്‍സ് – പ്രേംലാല്‍, വി എഫ് എക്സ് കോക്കനട്ട് ബഞ്ച്. ചിത്രം 2022 മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തും.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EWMkeqYm3IqDxMtAbZeiBG
Comments are closed.