കൊച്ചി : ധ്യാന്‍ ശ്രീനിവാസന്‍ കഥ, തിരക്കഥ, സംഭാഷണം എഴുതി ഷഹദ് സംവിധാനം ചെയ്യുന്ന ‘പ്രകാശന്‍ പറക്കട്ടെ’ എന്ന ചിത്രത്തിന് ക്ലീന്‍ യു സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.
ദിലീഷ് പോത്തന്‍, മാത്യു തോമസ്,അജു വര്‍ഗീസ്, സൈജുകുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍, നിഷ സാരങ്, ഗോവിന്ദ് പൈ, ശ്രീജിത്ത് രവി, സ്മിനു സിജോ, ഋതുണ്‍ജ്ഞയ് ശ്രീജിത്ത്, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ഹിറ്റ് മേക്കേഴ്സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ടിനു തോമസും, ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം, അജു വര്‍ഗീസും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.
മനു മഞ്ജിത്തിന്റെയും ഹരി നാരായണന്റെയും വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ സംഗീതം നിര്‍വഹിക്കുന്നു. ചായാഗ്രഹണം- ഗുരുപ്രസാദ്, എഡിറ്റര്‍-രതിന്‍ രാധാകൃഷ്ണന്‍, സൗണ്ട്- ഷെഫിന്‍ മായന്‍ , കല- ഷാജി മുകുന്ദ്, ചമയം-വിപിന്‍ ഓമശ്ശേരി, വസ്ത്രാലങ്കാരം -സുജിത് സി എസ്, സ്റ്റില്‍സ്-ഷിജിന്‍ രാജ് പി, പരസ്യകല-മനു ഡാവിഞ്ചി, പ്രൊജക്ട് ഡിസൈനര്‍- ദിനില്‍ ബാബു, നിര്‍മ്മാണ നിര്‍വ്വഹണം-സജീവ് ചന്തിരൂര്‍.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EWMkeqYm3IqDxMtAbZeiBG
Comments are closed.