പ്രൊമോഷന്‍ തന്നെ ഇത്തരത്തിലാണെങ്കില്‍ സിനിമ എങ്ങനെയാവും എന്നറിയാന്‍ പ്രേക്ഷകരും ആകാക്ഷയോടെ കാത്തിരിക്കുന്നു. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നല്‍ മുരളി’ ഡിസംബര്‍ 24ന് ഇന്ത്യന്‍ സമയം ഉച്ചക്ക് 1:30ന് പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യും.
ട്വിറ്ററില്‍ ഇനി മുതല്‍ മിന്നല്‍ മുരളി ഹാഷ്ടാഗിനൊപ്പം ‘മുരളിയുടെ’ ഇമോജിയുമുണ്ടാകും. ഇമോജിയുടെ റിലീസിന് പിന്നാലെ ട്വിറ്ററില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഗോദയ്ക്കു ശേഷം ബേസില്‍ ജോസഫും ടൊവീനോ തോമസും ഒന്നിക്കുന്ന ചിത്രമാണിത്. തിയേറ്ററില്‍ പുറത്തിറക്കാന്‍ പദ്ധതിയിട്ട് നിര്‍മിച്ച ചിത്രമാണെങ്കിലും, കോവിഡ് തീര്‍ത്ത പ്രതിസന്ധികള്‍ മൂലമാണ് ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ നിര്‍ബന്ധിതരായത്. നെറ്റ്ഫ്‌ലിക്‌സ് പോലെയൊരു പ്ലാറ്റ്‌ഫോമില്‍ എത്തുന്നതോടെ വലിയ റീച്ച് ആവും ചിത്രത്തിന് ലഭിക്കുകയെന്നത് ഉറപ്പാണ്.
ബാംഗ്ലൂര്‍ ഡേയ്‌സ്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പടയോട്ടം എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് മിന്നല്‍ മുരളി നിര്‍മിക്കുന്നത്. സമീര്‍ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം-അരുണ്‍ എ.ആര്‍, ജസ്റ്റിന്‍ മാത്യുസ്, ഗാനരചന-മനു മന്‍ജിത്, സംഗീതം-ഷാന്‍ റഹ്‌മാന്‍, സുഷിന്‍ ശ്യാം എന്നിവരാണ് . സല്‍മാന്‍ ഖാന്‍ ചിത്രം സുല്‍താന്‍ , ബഹുബലി 2 , നെറ്റ് ഫ്‌ലിക്സ് സീരിസുകളായ ലുസിഫെര്‍ എന്നീവയുടെ ആക്ഷന്‍ ഡയറക്ടര്‍ വ്‌ലാഡ് റിമംബര്‍ഗാണ് മിന്നല്‍ മുരളിയുടെയും ആക്ഷന്‍ ഡയറക്ടര്‍.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EWMkeqYm3IqDxMtAbZeiBG
Comments are closed.