ഡബ്ലിന്‍ : ഏറെ ജനപിന്തുണയുണ്ടായിട്ടും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാനുള്ള സാങ്കേതിക പിന്തുണ ലഭിക്കാത്തതിന്റെ പേരില്‍ മത്സര രംഗത്തു നിന്നും പുറത്തായ മരിയ സ്റ്റീനിന്റെ അനുയായികള്‍ കനത്ത പ്രതിഷേധവുമായി രംഗത്ത്. ബാലറ്റുകള്‍ അസാധുവാക്കി പ്രതിഷേധിക്കാനാണ് അവരുടെ പദ്ധതി.
അയര്‍ലണ്ടില്‍ അടുത്തിടെ നടന്ന രണ്ട് റഫറണ്ടങ്ങളിലും, നോ കാമ്പയിന് നേതൃത്വം കൊടുത്ത കമന്റേറ്ററും പ്രചാരകയുമായ മരിയ സ്റ്റീന്‍ 20 പാര്‍മെന്റംഗങ്ങളുടെ പിന്തുണ ലഭിക്കാതെ പോയതേടെ അപ്രതീക്ഷിതമായാണ് മത്സരരംഗത്തുനിന്നും പുറത്തായത്. ഗര്‍ഭച്ഛിദ്രം, വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളില്‍ തുറന്ന നിലപാടുകളുടെ പേരിലാണ് മരിയ സ്റ്റീന്‍ പ്രശസ്തയായത്. ഈ വര്‍ഷം ആദ്യമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഇവര്‍ പ്രഖ്യാപിച്ചത്. രാഷ്ട്രീയ മുഖ്യധാരയില്‍ പ്രാതിനിധ്യമില്ലാത്ത നല്ലൊരു വിഭാഗം വോട്ടര്‍മാരെ ഈ പ്രഖ്യാപനം ആവേശത്തിലാക്കി.എന്നാല്‍ രണ്ട് പാര്‍ലമെന്റംഗങ്ങളുടെ കുറവില്‍ സ്ഥാനാര്‍ഥിത്വം നഷ്ടമായി.
എന്നാല്‍ ഈ സാങ്കേതിക ഒഴിവാക്കല്‍ അംഗീകരിക്കില്ലെന്നാണ് മരിയയുടെ അനുയായികളുടെ നിലപാട്. ബാലറ്റുകള്‍ അസാധുവാക്കാനും പ്രതിഷേധമായി മരിയാ സ്റ്റീനിന്റെ പേര് ബാലറ്റില്‍ എഴുതാനുമുള്ള ഇവരുടെ ആഹ്വാനത്തിന് വന്‍ പ്രതികരണമാണ് ലഭിച്ചത്.ആയിരക്കണക്കിന് പേരുടെ പിന്തുണയാണ് ഈ ആഹ്വാനത്തിന് ചുരുങ്ങിയ സമയത്തിനുള്ളില്‍ ലഭിച്ചത്. ഒരു തത്വദീക്ഷയുമില്ലാത്ത അയര്‍ലണ്ടിലെ വലത് -ഇടത് രാഷ്ട്രീയക്കാര്‍ക്കെതിരെ പ്രതീകരിക്കാനുള്ള ഒരു ജനമുന്നേറ്റത്തിനാണ് അവര്‍ ആഹ്വാനം ചെയ്യുന്നത്.
മരിയ സ്റ്റീനിന്റെ പേര് ബാലറ്റില്‍ ചേര്‍ക്കുമെന്നുറപ്പിച്ച് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിളെല്ലാം സാധാരണ ജനങ്ങളുടെ പ്രഖ്യാപനങ്ങള്‍ ഒഴുക്കുകയാണ്..ഔദ്യോഗിക സ്ഥാനാര്‍ത്ഥികളെയൊന്നും പിന്തുണയ്ക്കില്ലെന്ന് ഇവരെല്ലാം മുന്നറിയിപ്പ് നല്‍കുന്നു.
ബാലറ്റില്‍ മരിയ സ്റ്റീന്‍ ഇല്ലെങ്കില്‍, എന്റെ വോട്ട് മറ്റാര്‍ക്കുമില്ലെന്ന് ഒരു സപ്പോര്‍ട്ടര്‍ എക്സില്‍ കുറിച്ചു. ഇതു തന്നെയായിരുന്നു പലരുടെയും നിലപാട്.ബാലറ്റ് പേപ്പറില്‍ ഞാന്‍ ‘മരിയാ സ്റ്റീനിന്റെ പേരെഴുതി ,ബാലറ്റ് പെട്ടിയിലിടും. എന്റെ വോട്ട് ഒരു പ്രതിഷേധമാവും. ഏത് സ്ഥാനാര്‍ത്ഥിയ്ക്ക് ലഭിക്കുന്നതിനേക്കാള്‍ വോട്ട് മരിയാ സ്റ്റീനിന് ലഭിക്കും…മറ്റൊരാള്‍ പറഞ്ഞു.
പ്രധാന പാര്‍ട്ടികളുമായോ ഉന്നത രാഷ്ട്രീയ ശൃംഖലകളുമായി ശക്തമായ ബന്ധമില്ലാത്ത സ്ഥാനാര്‍ത്ഥികളെ ഒഴിവാക്കുന്ന പ്രസിഡന്റ് നാമനിര്‍ദ്ദേശ സംവിധാനത്തോടുള്ള അതൃപ്തിയും ഇവിടെ പുറത്തുവന്നു. 20 പാര്‍ലമെന്റംഗങ്ങളുടെയോ നാല് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ പിന്തുണ ആവശ്യമാണെന്ന മാനദണ്ഡം ഉന്നതവ്യക്തികള്‍ക്കും ചിരപരിചിതരായ രാഷ്ട്രീയക്കാര്‍ക്കും വേണ്ടിയുള്ളതാണെന്ന് വിമര്‍ശനവും ശക്തമായി.
നാഷണല്‍ പ്രൊഫൈലും ആവേശഭരിതരായ നിരവധി അനുയായികളുമുണ്ടായിട്ടും വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സിസ്റ്റം മരിയയെ തടഞ്ഞുവെന്ന് അനുയായികള്‍ ആരോപിക്കുന്നു.
വോട്ടുകള്‍ അസാധുവാക്കുകയോ പ്രതിഷേധിക്കുകയോ ചെയ്യുന്നത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അപൂര്‍വ്വമായാണ് സംഭവിക്കുന്നതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.എന്നാല്‍ അസാധുവായ ബാലറ്റുകളുടെ വര്‍ദ്ധനവുണ്ടാക്കി അവയ്ക്ക് പ്രതീകാത്മക സന്ദേശം നല്‍കാന്‍ കഴിയുമെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു. ബാലറ്റില്‍ സ്റ്റീനിന്റെ പേര് വ്യക്തമായി അടയാളപ്പെടുത്തിയാല്‍ അത് മറ്റ് സ്ഥാനാര്‍ത്ഥികളോടും നാമനിര്‍ദ്ദേശ നിയമങ്ങളോടുമുള്ള അതൃപ്തി വെളിപ്പെടുത്തുന്നതാകും. ഉടന്‍ തിരഞ്ഞെടുപ്പ് ഫലത്തില്‍ മാറ്റമുണ്ടാക്കില്ലെങ്കിലും സ്വതന്ത്രര്‍ക്ക് മത്സരത്തില്‍ എങ്ങനെ കടന്നുവരാമെന്നതിനെക്കുറിച്ചുള്ള ഭാവിയിലെ ചര്‍ച്ചകള്‍ക്കും ഇത് ആക്കം കൂട്ടുമെന്നും നിരീക്ഷകര്‍ പറയുന്നു.
മരിയ സ്റ്റീനിന്റെ പേര് ഔദ്യോഗിക പത്രികകളിലുണ്ടാകില്ലെങ്കിലും അവരുടെ സ്വാധീനം ശക്തമാണ്. സിസ്റ്റം തള്ളിക്കളഞ്ഞ മരിയ സ്റ്റീനിന്റെ നാമനിര്‍ദ്ദേശം ബാലറ്റില്‍ മേല്‍ക്കൈ നേടിയാല്‍ അതൊരു ചരിത്രമാകും.രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും ഭരണകൂടത്തിനുമുള്ള മുന്നറിയിപ്പാകും.മരിയ സ്റ്റീന്‍ നേടുന്ന വോട്ടുകളുടെ അന്തിമ കണക്കുകള്‍ പുറത്തുവന്നാല്‍ മാത്രമേ ഇവരുടെ സ്ഥാനാര്‍ഥിത്വത്തിന്റെ ‘വലുപ്പം’ പൊതു സമൂഹത്തിന് ബോധ്യമാകൂ. അത് ബോധ്യപ്പെടുത്താനാകുമെന്നാണ് മരിയയുടെ അനുയായികളുടെ കണക്കുകൂട്ടല്‍.
വലിയ വിലയുള്ള ആ ബാഗ് :
€10,000 നും €40,000 നും ഇടയില്‍ വിലയുള്ള ഒരു ഹാന്‍ഡ്ബാഗ് മരിയാ സ്റ്റീന്‍ കൊണ്ടുനടന്നതിനെതിരെ രാഷ്ട്രീയക്കാര്‍ വലിയ പരിഹാസം ഉയര്‍ത്തിയിരുന്നു.എന്നാല്‍ അത് ‘മനഃപൂര്‍വ്വം’ ആണെന്നായിരുന്നു മരിയ സ്റ്റീനിന്റെ മറുപടി..ദരിദ്രരെ സ്‌നേഹിക്കാത്ത ഇടതുപക്ഷത്തിന്റെ കപടത തുറന്നുകാട്ടാന്‍ ഞാന്‍ ആഗ്രഹിച്ചു; ‘അവര്‍ സമ്പന്നരെ വെറുക്കുന്നു അവര്‍ ആരുടേയും നന്മ ആഗ്രഹിക്കുന്നില്ല.,’ അവര്‍ പറഞ്ഞു. ഹെര്‍മീസ് കെല്ലി ഹാന്‍ഡ്ബാഗിനോട് സാമ്യമുള്ളതിനാലാണ് അവരുടെ നീല ഹാന്‍ഡ്ബാഗ് ചര്‍ച്ചാ വിഷയമായത്.ഒരു പുരുഷന്റെ കാറിന്റെയോ സ്യൂട്ടിന്റെയോ വിലയെക്കുറിച്ച് ആരും ഒരിക്കലും ചോദ്യം ചെയ്യില്ല , അല്ലെങ്കില്‍ അയാള്‍ വിലയേറിയ വാച്ച് ധരിക്കുന്നുണ്ടോ എന്നാരും നോക്കാറില്ല.,പക്ഷേ ഒരു സ്ത്രീ വിലയേറിയ ഹാന്‍ഡ്ബാഗ് കൊണ്ടുപോകുമെങ്കില്‍ അതാണ് വാര്‍ത്ത,’ അവര്‍ പറഞ്ഞു, പ്രസിഡണ്ടിന്റെ ഒരു ജോലിയ്ക്ക് പ്രചാരണത്തിന് ഇറങ്ങുമ്പോള്‍ ഏറ്റവും ഉത്തമയായി കാണപ്പെടുക എന്നതില്‍ തെറ്റൊന്നുമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു
അഞ്ച് കുട്ടികളുടെ അമ്മയായ ബാരിസ്റ്ററും ആര്‍ക്കിടെക്റ്റുമായ മരിയാ സ്റ്റീന്‍ ഈ ആഴ്ച പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടം നേടുന്നതിനെ എല്ലാ പരമ്പരാഗത രാഷ്ട്രീയപാര്‍ട്ടികളും സംഘം ചേര്‍ന്ന് എതിര്‍ക്കുകയായിരുന്നു. ആവശ്യമായ 20 നോമിനേഷനുകളില്‍ വെറും രണ്ട് നോമിനേഷനുകളുടെ കുറവിലാണ് അവര്‍ക്ക് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കാതായത്.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.