head3
head1

ഉരുള്‍പൊട്ടലിന്റെ ഭീകരത കാണിക്കുന്ന വേറിട്ട സര്‍വൈവല്‍ ത്രില്ലറുമായി ഫഹദ്; ‘മലയന്‍കുഞ്ഞ്’ ട്രെയിലര്‍ കാണാം..

യോദ്ധയ്ക്ക് ശേഷം എ.ആര്‍ റഹ്മാന്‍ സംഗീതം നല്‍കുന്ന മലയാള ചിത്രം.

ഫഹദ് ഫാസില്‍ നായകനായെത്തുന്ന വേറിട്ട സര്‍വൈവല്‍ ത്രില്ലറായ ‘മലയന്‍കുഞ്ഞി’ന്റെ (Malayankunju) ട്രെയ്‌ലര്‍ പുറത്തിറങ്ങി. നവാഗതനായ സജിമോന്‍ പ്രഭാകറാണ് സംവിധാനം , ഉരുള്‍പൊട്ടലിന്റെ ഭീകരത കാണിക്കുന്ന കഥാപരിസരവുമായാണ് ചിത്രമെത്തുന്നതെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും മഹേഷ് നാരായണനാണ്. ഫാസിലാണ് ചിത്രം നിര്‍മിക്കുന്നത്.

രജിഷ വിജയന്‍ നായികയാവുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ദീപക് പറമ്പോല്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൂന്ന് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം എ.ആര്‍. റഹ്‌മാന്‍ മലയാളത്തില്‍ സം?ഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് മലയന്‍കുഞ്ഞ്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EWMkeqYm3IqDxMtAbZeiBG

Comments are closed.