കൊച്ചി : മോഹന്‍ലാലിന്റെ ‘യോദ്ധാ’യ്ക്ക് ശേഷം കേരളവും നേപ്പാളും പശ്ചാത്തലമായ ഒരു മലയാള സിനിമ റിലീസിനൊരുങ്ങുന്നു; ‘തിരിമാലി’. ബിബിന്‍ ജോര്‍ജ്, ധര്‍മ്മജന്‍, ജോണി ആന്റണി എന്നിവരാണ് പ്രധാനവേഷങ്ങളില്‍. നേപ്പാളി സിനിമയിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്ന സിനിമ റാഫിയുടെ ശിഷ്യനായ രാജീവ് ഷെട്ടിയാണ് സംവിധാനം ചെയ്യുന്നത്. ‘ശിക്കാരി ശംഭു’വിനുശേഷം എസ്.കെ. ലോറന്‍സ് നിര്‍മ്മിക്കുന്ന ചിത്രമാണ് ‘തിരിമാലി’ .
ബേബി എന്ന ലോട്ടറി കച്ചവടക്കാരന്റെ വേഷത്തിലാണ് ബിബിന്‍ ജോര്‍ജ് എത്തുന്നത്. കൂട്ടുകാരനായി ധര്‍മ്മജനും നാട്ടിലെ പലിശക്കാരന്‍ അലക്സാണ്ടറായി ജോണി ആന്റണിയും വേഷമിടുന്നു. നാട്ടിലെ പ്രത്യേക സാഹചര്യത്തില്‍ മൂവര്‍ക്കും നേപ്പാളിലേക്ക് പോകേണ്ടി വരുന്നു. നായകന്റെ അച്ഛന്‍ വേഷത്തിലൂടെ ഇന്നസെന്റിന്റെ ശക്തമായ തിരിച്ചു വരവും പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. സലിംകുമാറും ഹരീഷ് കാണാരനും സുപ്രധാന വേഷങ്ങളിലുണ്ട്.
അന്ന രേഷ്മ രാജന്‍ ആണ് നായിക. അസീസ്, നസീര്‍ സംക്രാന്തി, പൗളി വത്സന്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നു. നേപ്പാളി സിനിമയിലെ സൂപ്പര്‍ നായിക സ്വസ്തിമാ കട്ക, നേപ്പാളി താരങ്ങളായ യുവനടന്‍ ഉമേഷ് തമാങ്, മാവോത്സെ ഗുരുങ്ങും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു.
നാലു പാട്ടുകളുള്ള ‘തിരിമാലി’യില്‍ ശ്രീജിത്ത് എടവനയാണ് മൂന്നു പാട്ടുകള്‍ക്ക് ഈണം നല്‍കിയത്. പ്രശസ്ത ബോളിവുഡ് ഗായിക സുനിതി ചൗഹാനാണ് ഈ ചിത്രത്തിലെ മറ്റൊരു ഗാനം ആലപിച്ചിരിക്കുന്നത്. ബിജിബാലാണ് ഈ ഗാനത്തിന്റെ സംഗീത സംവിധായകന്‍. ടൈറ്റില്‍ ഗാനം അഭിനേതാക്കളായ ബിബിനും ധര്‍മ്മജനും ജോണി ആന്റണിയും ചേര്‍ന്ന് പാടുന്നു.
നേപ്പാളിലെ ഹിമാലയന്‍ താഴ്വരയിലെ ലുക്ളയിലും പൊക്കാറയിലും കാഠ്മണ്ഡുവിലും മണാലിയിലുമാണ് സിനിമ ചിത്രീകരിച്ചത്. ക്യാമറ ഫൈസല്‍ അലിയും എഡിറ്റിങ് വി.സാജനും നിര്‍വഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – നിഷാദ് കാസര്‍കോട്. ബാദുഷയാണ് പ്രൊജക്റ്റ് ഡിസൈനര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ശ്രീകുമാര്‍ ചെന്നിത്തല. സംസ്ഥാന പുരസ്‌കാരം നേടിയ ലിജു പ്രഭാകര്‍ (കളറിസ്റ്റ്), അജിത്ത് എം. ജോര്‍ജ് (മിക്സിങ്), കലാസംവിധാനം അഖില്‍ രാജ് ചിറയിലും വസ്ത്രാലങ്കാരം ഇര്‍ഷാദ് ചെറുകുന്നും നിര്‍വഹിക്കുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EWMkeqYm3IqDxMtAbZeiBG
Comments are closed.