head3
head1

ജീവിതച്ചെലവിന്റെ കാര്യത്തില്‍ അയര്‍ലണ്ടിന് ലോകത്തില്‍ പതിനാറാം സ്ഥാനം

ഡബ്ലിന്‍ : ജീവിതച്ചെലവിന്റെ കാര്യത്തില്‍ അയര്‍ലണ്ടിന് ലോകത്തില്‍ പതിനാറാം സ്ഥാനം. വിവിധങ്ങളായ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി 139 അന്താരാഷ്ട്ര ലൊക്കേഷനുകളിലുടനീളം നടത്തിയ വില അവലോകനത്തിനൊടുവിലാണ് വില-താരതമ്യ വെബ്‌സൈറ്റ് നമ്പിയോയുടെ റേറ്റിംഗില്‍ അയര്‍ലണ്ടിന്റെ സ്ഥാനം അടയാളപ്പെടുത്തിയത്.

പലചരക്ക് സാധനങ്ങള്‍, ഭക്ഷണ സ്ഥലങ്ങള്‍, ഗതാഗതം, യൂട്ടിലിറ്റികള്‍ എന്നിവയ്‌ക്കൊപ്പം വിവിധ ഇനങ്ങളുടെയും ദാതാക്കളുടെയും പൊതുവായ മൂല്യവും റാങ്കിംഗിന് അടിസ്ഥാനമാക്കി. ഭവന വില, വാടക, മോര്‍ട്ട്ഗേജുകളുടെ അനുബന്ധ ഫീസ് എന്നിവയൊന്നും ഇതില്‍ പരിഗണിച്ചതുമില്ല.

മൂന്ന് സ്ഥാനങ്ങള്‍ കുറഞ്ഞാണ് 2022ല്‍ അയര്‍ലണ്ട് പതിനാറാം സ്ഥാനത്തെത്തിയത്. യുകെ, യുഎസ്, ഫ്രാന്‍സ്, ന്യൂസിലാന്‍ഡ് എന്നിവയേക്കാള്‍ ചെലവേറിയതാണെന്ന് ഇപ്പോഴത്തെ ഇടം സൂചിപ്പിക്കുന്നു. എന്നിരുന്നാലും സ്വിറ്റ്‌സര്‍ലന്‍ഡ്, നോര്‍വേ, ഓസ്‌ട്രേലിയ എന്നിവയേക്കാള്‍ വിലക്കയറ്റം കുറവാണെന്നും റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു.

ലോകത്തിലെ ഏറ്റവും ചെലവേറിയ സ്ഥലം ബര്‍മുഡയാണെന്ന് റാങ്കിംഗ് പറയുന്നു. അതേസമയം പാകിസ്ഥാനാണ് ഏറ്റവും ചെലവു കുറഞ്ഞ രാജ്യം. അയര്‍ലണ്ടിന്റെ ജീവിതച്ചെലവ് സൂചിക 76.05 ആയിരുന്നു. ഇത് ന്യൂയോര്‍ക്കിനേക്കാള്‍ 24% വിലകുറവാണെന്ന് സൂചിപ്പിക്കുന്നു.

റിപ്പബ്ലിക്കിലെ പണപ്പെരുപ്പം ഇപ്പോള്‍ 5.5 ശതമാനമാണ്. 2001 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് അടുത്തിടെ പുറത്തുവിട്ട കണക്കനുസരിച്ച് ഊര്‍ജ്ജം, പാര്‍പ്പിടം, ഭക്ഷണം, ഗതാഗതം എന്നിവയെല്ലാം വളരെ ഉയര്‍ന്ന വില നിലവാരത്തിലാണെന്ന് സാക്ഷ്യപ്പെടുത്തിയിരുന്നു. ഇവയില്‍ ഭൂരിപക്ഷവും 2021ന്റെ രണ്ടാം പകുതിയിലാണ് സംഭവിച്ചത്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EWMkeqYm3IqDxMtAbZeiBG

Comments are closed.