ഡബ്ലിന്‍ : ഹംബര്‍ട്ടോ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കാലാവസ്ഥ കൂടുതല്‍ മോശവും അസ്ഥിരവുമായേക്കാമെന്ന് മെറ്റ് ഏറാന്‍ മുന്നറിയിപ്പ്.ഹംബര്‍ട്ടോ ചുഴലിക്കാറ്റ് നേരിട്ട് അയര്‍ലണ്ടില്‍ എത്തുന്നില്ല. എങ്കിലും ഇതിന്റെ പ്രതിഫലനങ്ങളും അലയൊലികളും രാജ്യത്തെത്തുമെന്നാണ് നിരീക്ഷണം. വരണ്ട അന്തരീക്ഷമായിരിക്കുമെങ്കിലും ചുഴലിക്കാറ്റ് രാജ്യത്തോട് അടുക്കുന്നതിനനുസരിച്ച് കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മെറ്റ് ഏറാന്‍ പറയുന്നു.
കൊടുങ്കാറ്റ് സീസണിലെ ഏറ്റവും പുതിയ ചുഴലിക്കാറ്റാണ് ഹംബര്‍ട്ടോ.നിലവില്‍ അറ്റ്ലാന്റിക് സമുദ്രത്തിലൂടെയാണിത് സഞ്ചരിക്കുന്നത്.ബെര്‍മുഡയ്ക്കും യു എസിനും ഇടയില്‍ കരയിലേക്കെത്തുന്ന ഈ കൊടുങ്കാറ്റ് അഞ്ചാം കാറ്റഗറിയില്‍ എത്തിയേക്കാമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.
അറ്റ്ലാന്റിക് സമുദ്രത്തില്‍ ഹംബര്‍ട്ടോയുടെ വരവിനെച്ചൊല്ലി അനിശ്ചിതത്വമുണ്ടെങ്കിലും അടുത്ത വെള്ളിയാഴ്ചയോടെ കാലാവസ്ഥ കൂടുതല്‍ അസ്ഥിരമാകാനിടയുണ്ടെന്ന് മെറ്റ് ഏറാന്‍ പറയുന്നു.കിഴക്കോട്ട് കനത്ത മഴയുണ്ടാകും.തുടര്‍ന്ന് വെയിലും ചാറ്റല്‍ മഴയുമുണ്ടാകുമെന്നും മെറ്റ് ഏറാന്‍ വെബ്‌സൈറ്റില്‍ പറയുന്നു. 15 മുതല്‍ 17സിവരെയാകും ഉയര്‍ന്ന താപനില.വാരാന്ത്യത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്നും നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഇന്നത്തെ കാലാവസ്ഥാ മാറ്റങ്ങള്‍
തിങ്കളാഴ്ച രാവിലെ മൂടല്‍മഞ്ഞും ഫോഗും നീങ്ങും.രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും കാലാവസ്ഥ പൊതുവില്‍ വരണ്ടതായിരിക്കും.എന്നിരുന്നാലും പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറന്‍ മേഖലകളില്‍, പ്രത്യേകിച്ച് പകല്‍ വൈകുന്നതോടെ ചിലയിടങ്ങളില്‍ നേരിയ ചാറ്റല്‍ മഴയും പ്രതീക്ഷിക്കാം.അന്തരീക്ഷം മേഘാവൃതമാകുമെങ്കിലും കിഴക്ക്, തെക്ക്, മധ്യപ്രദേശങ്ങളില്‍ തെളിഞ്ഞ കാലാവസ്ഥയും മൂടല്‍മഞ്ഞും വെയിലുമുണ്ടാകും. 14 മുതല്‍ 17സി വരെയാകും ഉയര്‍ന്ന താപനിലയെന്നും മെറ്റ് ഏറാന്‍ പറയുന്നു.
ആഴ്ചയുടെ അവസാനം, വെള്ളിയാഴ്ച വരെ സമാനമായ കാലാവസ്ഥയായിരിക്കും. എന്നിരുന്നാലും ഹംബര്‍ട്ടോയുടെ സാമീപ്യം കാലാവസ്ഥയിലുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.