head3
head1

പ്രശസ്ത നടന്‍ ജി.കെ പിള്ള അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സിനിമാ- സീരിയല്‍ നടന്‍ ജി കെ പിള്ള അന്തരിച്ചു. 97 വയസായിരുന്നു. മുന്നൂറിലധികം സിനിമകളില്‍ അഭിനയച്ചിട്ടുണ്ട്. 65 വര്‍ഷമായി അഭിനയരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം മൂന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിച്ചതിലൂടെ മലയാള മനസ്സില്‍ ഇടം പിടിച്ച നടനാണ് പിള്ള. നായര് പിടിച്ച പുലിവാല്‍, ജ്ഞാന സുന്ദരി, സ്ഥാനാര്‍ത്ഥി സാറാമ്മ എന്നിവയാണ് പ്രമുഖ സിനിമകള്‍.

കര്‍ഷകനായ ഗോവിന്ദപിളളയുടെയും ജാനകിയമ്മയുടെയും മകനായി 1925-ല്‍ തിരുവനന്തപുരത്ത് ചിറയിന്‍കീഴിലായിരുന്നു ജനനം. പതിനാറാംവയസ്സില്‍ പട്ടാളത്തില്‍ ചേര്‍ന്ന ജി കെ പിള്ള പതിമൂന്ന് വര്‍ഷം സൈനിക സേവനം അനുഷ്ഠിച്ചു. ഇതിന് ശേഷമാണ് അഭിനയ രംഗത്തേക്ക് വരുന്നത്. 1954ല്‍ പുറത്തിറങ്ങിയ സ്‌നേഹസീമ ആണ് ആദ്യചിത്രം.

കൂടപ്പിറപ്പ്, മന്ത്രവാദി, പട്ടാഭിഷേകം, ഉമ്മിണിത്തങ്ക, എഴുതാത്ത കഥ, ആരോമലുണ്ണി, തച്ചോളി അമ്പു, കൊച്ചിന്‍ എക്‌സ്പ്രസ്, വല്യേട്ടന്‍, കാര്യസ്ഥന്‍ എന്നിവയാണ് മറ്റു പ്രധാന ചിത്രങ്ങള്‍. സ്വപ്നം, അമ്മമനസ്സ്, കുങ്കുമപ്പൂവ് അടക്കം നിരവധി ടിവി പരമ്പരകളിലും അഭിനയിച്ചു. അഭിനയത്തിനൊപ്പം കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലും സജീവമായിരുന്നു. 2011-ല്‍ പ്രേംനസീര്‍ അവാര്‍ഡ് ലഭിച്ചു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EWMkeqYm3IqDxMtAbZeiBG

Comments are closed.