ന്യൂഡല്‍ഹി : മഹാമാരി സൃഷ്ടിച്ച ആഘാതം മറികടക്കാന്‍ കോവിഡ് നികുതി/സെസ് ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. അതിസമ്പന്നര്‍ക്കാകും നികുതി ചുമത്തുക. ഫെബ്രുവരി ഒന്നിലെ ബജറ്റില്‍ നികുതി പ്രഖ്യാപിച്ചേക്കും. കോവിഡ് കണ്‍സപ്ഷന്‍ ടാക്സ്/സെസ് എന്ന പേരിലാകും നികുതി. രാജ്യത്തെ 5-10 ശതമാനം സമ്പന്നരെയാണ് നികുതി നേരിട്ടു ബാധിക്കുക. കോവിഡ് മഹാമാരി മൂലം രാജ്യത്തെ സാമ്പത്തിക അസന്തുലിതാവസ്ഥ വന്‍തോതില്‍ വര്‍ധിച്ചതായാണ് പീപ്പിള്‍സ് റിസര്‍ച്ച് ഓണ്‍ ഇന്ത്യന്‍ കണ്‍സ്യൂമര്‍ എകണോമി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പഠനത്തില്‍ പറയുന്നത്.
അഞ്ചു വര്‍ഷത്തിനിടെ രാജ്യത്തെ ദരിദ്രരുടെ വാര്‍ഷിക വരുമാനത്തില്‍ 53% ഇടിവാണുണ്ടായത്. അതേസമയം, 20% ധനികരുടെ വാര്‍ഷിക വരുമാനത്തില്‍ 39% വര്‍ധനയുമുണ്ടായെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
വാര്‍ഷിക വരുമാനം മുപ്പത് ലക്ഷത്തില്‍ കൂടുതലുള്ളവര്‍ക്ക് ഒരു ശതമാനം സൂപ്പര്‍ റിച്ച് ടാക്സ് 1950 മുതല്‍ 2015 വരെ നിലവിലുണ്ടായിരുന്നു. 2015 ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ഇതെടുത്തു കളഞ്ഞത്. 2013-14 സാമ്പത്തിക വര്‍ഷം 1008 കോടി മാത്രമേ ഈയിനത്തില്‍ ലഭിച്ചുള്ളൂ എന്നു ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാറിന്റെ നടപടി. എന്നാല്‍ ഒരു കോടിക്ക് മുകളില്‍ സമ്പാദിക്കുന്നവര്‍ക്ക് രണ്ടു ശതമാനം സൂപ്പര്‍ റിച്ച് സര്‍ചാര്‍ജ് ജെയ്റ്റ്ലി അവതരിപ്പിച്ചിരുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EWMkeqYm3IqDxMtAbZeiBG
Comments are closed.