head3
head1

സമ്പാദിച്ച്, അയര്‍ലണ്ടിലെ ബാങ്കിലിട്ട് പലിശ വാങ്ങി, ജീവിതം ധന്യമാക്കാമെന്ന പ്രതീക്ഷ വേണ്ട !

ഡബ്ലിന്‍ : കഷ്ടപ്പെട്ട് പണമുണ്ടാക്കി ബാങ്കിലിട്ട് നല്ല പലിശ വാങ്ങി ജീവിതം ധന്യമാക്കാമെന്ന പ്രതീക്ഷയൊന്നും വേണ്ട, അയര്‍ലണ്ടില്‍ അത് നടക്കില്ല. കാരണം ഇത്തരം നിക്ഷേപങ്ങളില്‍ ലഭിക്കാവുന്ന പലിശയ്ക്ക് പരിധി പ്രഖ്യാപിച്ചിരിക്കുകയാണ് കോംപറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ (CCPC). ഇതു പ്രകാരം പ്രതിമാസം 500 യൂറോ മാറ്റിവെക്കുന്ന നിക്ഷേപകന് ഒരു വര്‍ഷത്തേയ്ക്ക് പലിശയായി 1.63 യൂറോ മാത്രമേ ലഭിക്കൂ. നിലവില്‍ ഒരു സാധാരണക്കാരന് അക്കൗണ്ടിന്റെ സ്വഭാവമനുസരിച്ച് അയാളുടെ സമ്പാദ്യത്തിന്മേല്‍ ഓരോ മാസവും 1.63 യൂറോയ്ക്കും 8.13 യൂറോയ്ക്കും ഇടയിലുള്ള പലിശയാണ് ലഭിക്കുന്നത്. ഈ സംവിധാനമാണ് കമ്മീഷന്‍ അഴിച്ചുപണിതിരിക്കുന്നത്.

ക്രെഡിറ്റ് കാര്‍ഡുകള്‍, കറന്റ് അക്കൗണ്ടുകള്‍, മോര്‍ട്ട്ഗേജുകള്‍ എന്നിവയുള്‍പ്പെടെയുള്ളവയുടെ ഫീസും ആനുകൂല്യങ്ങളുമെല്ലാം ഉപഭോക്താക്കള്‍ക്കായി കമ്മീഷന്റെ വെബ്സൈറ്റില്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കിയിട്ടുണ്ട്.

പണം കടം വാങ്ങുന്ന ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കളില്‍ നിന്നും 13.8 മുതല്‍ 26.6% വരെ മാത്രമേ ആനുവല്‍ പെര്‍സെന്റേജ് നിരക്ക് (എപിആര്‍) ഈടാക്കാനാകൂവെന്ന് കമ്മീഷന്‍ പറയുന്നു.

വ്യക്തിഗത കറന്റ് അക്കൗണ്ടുടമകളില്‍ നിന്നും അക്കൗണ്ട് മെയിന്റനന്‍സ് ഫീസായി ഓരോ പാദത്തിലും 18 യൂറോ നിരക്ക് വരെ ഈടാക്കാനും കമ്മീഷന്‍ അനുവദിക്കുന്നു. കൂടാതെ അക്കൗണ്ടുകളെ ആശ്രയിച്ച് പണം പിന്‍വലിക്കുന്നതിന് രണ്ട് യൂറോ വരെ ഈടാക്കാനുമാകും.

ഉപഭോക്താക്കള്‍ അവരുടെ ഫിനാന്‍ഷ്യല്‍ സര്‍വ്വീസുകളെക്കുറിച്ചറിയുന്നതിന് സിസിപിസിയില്‍ നിന്നുള്ള ഇംപാര്‍ഷ്യല്‍ മണി ടൂള്‍സ് ഉപയോഗിക്കണമെന്ന് ഡിജിറ്റല്‍ ആന്‍ഡ് കമ്പനി റഗുലേഷന്‍ മന്ത്രി റോബര്‍ട്ട് ട്രോയ് പറഞ്ഞു. സിസിപിസിയുടെ വെബ്‌സൈറ്റ്, ccpc.ie സന്ദര്‍ശിക്കണം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉപഭോക്താക്കള്‍ക്ക് ഗണ്യമായ തുക ലാഭിക്കാന്‍ കഴിയുന്ന വളരെ ഉപയോഗപ്രദമായ ഈ ടൂളുകള്‍ സൈറ്റിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EWMkeqYm3IqDxMtAbZeiBG

Comments are closed.