head3
head1

രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് പാക്കേജ് ,ചൈല്‍ഡ് ബെനഫിറ്റില്‍ നേരിയ വർദ്ധനവ്

ഡബ്ലിന്‍: 17.75 ബില്യണ്‍ യൂറോ ആകെ ചെലവഴിക്കാന്‍ പദ്ധതിയിട്ടു കൊണ്ട് 2021 ലെ സര്‍ക്കാര്‍ ബജറ്റ് പുറത്തിറക്കി, രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് പാക്കേജാണ് ഇന്ന് ധനമന്ത്രി പ്രഖ്യാപിച്ചത്.

സോഷ്യല്‍ വെല്‍ഫെയര്‍ :പ്രധാന ക്ഷേമനിരക്കുകളില്‍ മാറ്റമൊന്നുമില്ല, എന്നാല്‍ തൊഴില്‍ രഹിത വേതനം വാങ്ങുന്നവരുടെയോ , താഴ്ന്ന വരുമാനക്കാരുടെയോ സംരക്ഷണത്തിലുള്ള കുട്ടികളുടെ ബെനഫിറ്റ് 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ആഴ്ചയില്‍ 2 യൂറോയും, 12 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് ആഴ്ചയില്‍ 5 യൂറോയുംവര്‍ദ്ധിക്കും.

പെന്‍ഷന്‍ പ്രായം 66 ആയി തുടരും.

പാന്‍ഡെമിക് തൊഴിലില്ലായ്മ പേയ്മെന്റിലുള്ളവരായ സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്ക് അവരുടെ പേയ്മെന്റ് നഷ്ടപ്പെടാതെ പ്രതിമാസം 480 യൂറോ വരെ ജോലി ചെയ്ത് സമ്പാദിക്കാന്‍ കഴിയും.

അസുഖ ആനുകൂല്യങ്ങള്‍ നിലവില്‍ ആറ് ദിവസത്തിനുശേഷം ലഭ്യമാവുന്നതിന് പകരം ഇനി മൂന്ന് ദിവസത്തിന് ശേഷം ലഭ്യമാകും.
പിയുപി സ്വീകരിക്കുന്നവരുള്‍പ്പെടെ ഡിസംബര്‍ വരെ നാല് മാസം വരെ ക്ഷേമ പേയ്മെന്റിന് ഒരാഴ്ചത്തെ ക്രിസ്മസ് ബോണസ് ഈ വര്‍ഷം നല്‍കും.

5000 പുതിയ തേര്‍ഡ് ലെവല്‍ സീറ്റുകള്‍

തേര്‍ഡ് ലെവല്‍ ലെവല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സഹായമായി 50 മില്ല്യണ്‍ യൂറോ

സുസി ഗ്രാന്റ് 3500 ആക്കി ഉയര്‍ത്തി

ഡബ്ലിന്‍ : തേര്‍ഡ് ലെവല്‍ ലെവല്‍ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനത്തെ സാമ്പത്തികമായി സഹായിക്കുന്നതിന് 50 മില്ല്യണ്‍ യൂറോ മാറ്റിവെച്ച് ധനകാര്യമന്ത്രി.കോവിഡ് പശ്ചാത്തലത്തില്‍ എല്ലാ കോളജുകളിലും ഓണ്‍ ലൈന്‍ ക്ലാസുകളാണ് നടക്കുന്നത്.

ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറുന്നതുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കാണ് വിദ്യാര്‍ത്ഥികള്‍ക്ക് സഹായം നല്‍കുക.ഈ ഫണ്ട് എങ്ങനെ വിനിയോഗിക്കും എന്നതിനെക്കുറിച്ച് വിശദീകരണം പിന്നീടുണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി സൈമണ്‍ ഹാരിസ് പറഞ്ഞു.

ലീവിംഗ് സെര്‍ട്ട് ഫലപ്രഖ്യാപനത്തിലെ പിഴവ് മൂലമുള്ള കോളജ് പ്രവേശന പ്രതിസന്ധി പരിഹരിക്കുന്നതിനും സര്‍ക്കാര്‍ തുക വകയിരുത്തി. 5000 പുതിയ കോളജ് സീറ്റുകള്‍ സൃഷ്ടിക്കുന്നതിനാണ് സര്‍ക്കാര്‍ തുക പ്രഖ്യാപിച്ചത്.

ലീവിംഗ് സെര്‍ട്ട് ‘മണ്ടത്തരത്തെ’ മറികടക്കാനും ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തിയതും ശ്രദ്ധേയമായി.ഗ്രേഡ് സമ്പ്രദായത്തില്‍ നിന്നുണ്ടായ അസാധാരണമായ ആവശ്യങ്ങളും ജനസംഖ്യാപരമായ കാരണങ്ങളും പരിഗണിച്ചാണ് തേര്‍ഡ് ലെവല്‍ സീറ്റുകള്‍ക്ക് ധനസഹായം നല്‍കുന്നതെന്നാണ് ബജറ്റ് ഭാഷ്യം.

ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള സുസി ഗ്രാന്റ് 3,500 യൂറോ ആയി ഉയര്‍ത്തും.1,500 യൂറോയുടെ വര്‍ധനയാണ് വരുത്തുകയെന്ന് പബ്ലിക് എക്സ്പെന്‍ഡിച്ചര്‍ മന്ത്രി മൈക്കല്‍ മഗ്രാത്ത് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഗ്രാന്റിനുള്ള യോഗ്യതാ പരിധിയും ക്രമീകരിക്കും.മാറ്റങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

മൊത്തത്തില്‍, ഉന്നത വിദ്യാഭ്യാസ വകുപ്പിന് അടുത്ത വര്‍ഷത്തേക്ക് 3.3 ബില്യണ്‍ യൂറോയാണ് അനുവദിച്ചത്.മൈനര്‍ കാപ്പിറ്റല്‍ വര്‍ക്കുകള്‍ ഏറ്റെടുക്കുന്നതിനും ഉപകരണങ്ങള്‍ വാങ്ങുന്നതിനും 15 ദശലക്ഷം യൂറോ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കും.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.