ഈ ആക്രമണങ്ങളെക്കുറിച്ച് അന്വേഷണം നടത്താന്‍ ഗാര്‍ഡ ജുവനൈല്‍ ലെയ്‌സണ്‍ ഓഫീസര്‍മാരോട് ഇടപെടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ കമ്മ്യൂണിറ്റികളുമായും യുവജന ഗ്രൂപ്പുകളുമായും ബന്ധപ്പെട്ടുവരികയാണ്.ഗാര്‍ഡാ കമ്മീഷണര്‍ ഡ്രൂ ഹാരിസും ഇന്ത്യന്‍ സമൂഹത്തെ പിന്തുണയ്ക്കാന്‍ ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ അംബാസിഡര്‍ ഗാര്‍ഡാ കമ്മീഷണര്‍ ഡ്രൂ ഹാരിസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗോള്‍വേയില്‍ അടക്കം നിരവധി സ്ഥലങ്ങളില്‍ ഇതിനകം യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
ഇന്ത്യക്കാര്‍ക്ക് നേരെ അടുത്ത കാലത്തുണ്ടായ വംശീയ ആക്രമണങ്ങളെക്കുറിച്ച് അയര്‍ലണ്ടിലെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിറ്റീസിന്റെയും അയര്‍ലണ്ട് ഇന്ത്യ കൗണ്‍സിലിന്റെയും പ്രതിനിധികളുമായി ജസ്റ്റിസ് മന്ത്രി ജിം ഒ കല്ലഗന്‍ ചര്‍ച്ച നടത്തി.ആക്രമണങ്ങളും അധിക്ഷേപങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും ജസ്റ്റിസ് വകുപ്പും മന്ത്രിയും നിസ്സംഗമായി തുടര്‍ന്നത് വിമര്‍ശനത്തിനിടയാക്കിയിരുന്നു.തുടര്‍ന്നാണ് മന്ത്രി ബന്ധപ്പെട്ടവരുമായി കൂടിക്കാഴ്ച നടത്തിയത്.
നിരപരാധികളായ ഇന്ത്യക്കാര്‍ക്കെതിരായ ആക്രമണങ്ങള്‍ തീര്‍ത്തും അസ്വീകാര്യവും അനുവദിക്കാവുന്നതുമല്ലെന്ന് മന്ത്രി ജിം ഒ കല്ലഗന്‍ പറഞ്ഞു.വംശീയമായ വേര്‍തിരിവുകളുടെ പേരില്‍ വ്യക്തികള്‍ ആക്രമിക്കപ്പെടുന്നത് റിപ്പബ്ലിക്കിന്റെ മൂല്യങ്ങള്‍ക്കെതിരാണ്.ശരിയായ കാഴ്ചപ്പാടും നല്ല ചിന്താഗതിയുമുള്ള ഏതൊരാള്‍ക്കും ഇത്തരം ആക്രമണങ്ങളെ അംഗീകരിക്കാനാകില്ല.ഈ സംഭവങ്ങള്‍ക്ക് പിന്നില്‍ യുവാക്കളാണെന്നത് ഏറെ ആശങ്കപ്പെടുത്തുന്നതാണ്.
ഈ ആക്രമണങ്ങളെക്കുറിച്ച് അന്വേഷണം നടത്താന്‍ ഗാര്‍ഡ ജുവനൈല്‍ ലെയ്‌സണ്‍ ഓഫീസര്‍മാരോട് ഇടപെടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ കമ്മ്യൂണിറ്റികളുമായും യുവജന ഗ്രൂപ്പുകളുമായും ബന്ധപ്പെട്ടുവരികയാണ്.ഗാര്‍ഡാ കമ്മീഷണര്‍ ഡ്രൂ ഹാരിസും ഇന്ത്യന്‍ സമൂഹത്തെ പിന്തുണയ്ക്കാന്‍ ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ അംബാസിഡര്‍ ഗാര്‍ഡാ കമ്മീഷണര്‍ ഡ്രൂ ഹാരിസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗോള്‍വേയില്‍ അടക്കം നിരവധി സ്ഥലങ്ങളില്‍ ഇതിനകം യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
എല്ലാ അക്രമസംഭവങ്ങളെക്കുറിച്ചും അന്വേഷിക്കാന്‍ സീനിയര്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും.വീഴ്ചയില്ലാതെ അന്വേഷണം നടത്തുമെന്നാണ് കരുതുന്നത്.ഉടന്‍ തന്നെ റിപ്പോര്‍ട്ട് ലഭിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.വിദ്വേഷ പ്രേരിത ആക്രമണങ്ങള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിന് 2024 ലെ ക്രിമിനല്‍ ജസ്റ്റിസ് (വിദ്വേഷ കുറ്റകൃത്യങ്ങള്‍) നിയമം അടുത്തിടെ ഭേദഗതി ചെയ്തിരുന്നു.അതിനാല്‍ കുറ്റവാളികളോട് ഒരുവിധ വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.
Comments are closed.