ഡബ്ലിന്‍ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കുന്നതായി ധനമന്ത്രി പാസ്‌കല്‍ ഡോണ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള പ്രധാനസമീപനമാണ് റിമോട്ട് വര്‍ക്കിംഗ് അല്ലെങ്കില്‍ വര്‍ക്ക് ഫ്രം ഹോമെന്നും മന്ത്രി പറഞ്ഞു.
ഇതിനാല്‍, റിമോട്ട് വര്‍ക്കിംഗിനും റിമോട്ട് ഡെലിവറിക്കുമായി പുതിയ ഒരു പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിക്കും.
നിലവില്‍, റിമോട്ട് വര്‍ക്കിംഗ് പ്രോത്സാഹിപ്പിക്കാന്‍ ഒരു ഇന്റര്‍ ഡിപ്പാര്‍ട്ട്‌മെന്റല്‍ ഗ്രൂപ്പ് ഇതിനകം രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം, വീട്ടിലിരുന്ന ജോലി ചെയ്യുന്നവര്‍ക്ക് 3.20 യൂറോ വരെ അധിക ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഡോണ പറഞ്ഞു.
തൊഴിലുടമയുടെ ഭാഗത്ത് നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍ യൂട്ടിലിറ്റി ചെലവുകള്‍ക്ക് തൊഴിലാളിക്ക് നികുതിയിളവ് അവകാശപ്പെടാം.
ഇതിനുപുറമെ ബ്രോഡ്ബാന്‍ഡിന്റെ വിലയും ഇതില്‍ ഉള്‍പ്പെടുത്താമെന്ന് റവന്യൂ കമ്മീഷണര്‍മാര്‍ അറിയിച്ചു.
ഐറിഷ് മലയാളി ന്യൂസ്
Comments are closed.