ഡബ്ലിന്‍ : കനത്ത മഴയും കാറ്റും ഭീഷണിയുണര്‍ത്തുന്ന – ആറ് പടിഞ്ഞാറന്‍ കൗണ്ടികളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി മെറ്റ് ഏറാന്‍.ക്ലെയര്‍, ഡോണഗേല്‍, ഗോള്‍വേ, ലെട്രിം, മയോ, സ്ലിഗോ എന്നിവിടങ്ങളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടിന് പ്രാബല്യത്തില്‍ വന്ന അലേര്‍ട്ട്, ഉച്ചയ്ക്ക് 2 മണി നിലനില്‍ക്കും.
ശക്തമായ തെക്കന്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.ഇതു മുന്‍നിര്‍ത്തി എല്ലാ ഐറിഷ് തീരങ്ങളിലും ഇന്ന് പുലര്‍ച്ചെ നാലു മുതല്‍ വൈകിട്ട് നാലു വരെ യെല്ലോ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.റിസ്‌കുണ്ടാക്കുന്ന കാര്യങ്ങളൊന്നും ചെയ്യരുതെന്ന് യെല്ലോ അലേര്‍ട്ടിലൂടെ മെറ്റ് ഏറാന്‍ ഓര്‍മ്മിപ്പിക്കുന്നു.
ഇന്ന് രാജ്യത്താകെ കാറ്റിനും മഴയ്ക്കും സാധ്യത കാണുന്നുണ്ടെന്ന് നിരീക്ഷകര്‍ പറയുന്നു.
ഉച്ചകഴിഞ്ഞ് കിഴക്കുഭാഗത്തേയ്ക്ക് മഴ മാറും. തുടര്‍ന്ന് പടിഞ്ഞാറു ഭാഗത്ത് വെയിലെത്തും.ഏറ്റവും ഉയര്‍ന്ന താപനില 14 മുതല്‍ 17 ഡിഗ്രി വരെയായിരിക്കുമെന്നും മെറ്റ് ഏറാന്‍ പറയുന്നു..
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.