head3
head1

ഡബ്ലിലെ നഴ്സിംഗ് ഹോമില്‍ 93 വയസുകാരന്റെ ലൈംഗികാതിക്രമം; നഴ്സിംഗ് ഹോം 150000 യൂറോ നഷ്ട പരിഹാരം നല്‍കണം

ഡബ്ലിന്‍ :മൂന്ന് ഹെല്‍ത് കെയര്‍അസിസ്റ്റന്റുമാര്‍ക്കെതിരായ ലൈംഗികാതിക്രമം സംബന്ധിച്ച പരാതിയില്‍ നഴ്സിംഗ് ഹോമിനോട് 1,50,000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ വര്‍ക്ക് പ്ലേസ് റിലേഷന്‍സ് കമ്മീഷന്‍ (ഡബ്ല്യുആര്‍സി) ഉത്തരവിട്ടു.

നഴ്സിംഗ് ഹോമില്‍ കഴിയുന്ന അന്തേവാസിയായ 93 കാരനായ പുരുഷനാണ് മൂന്ന് കെയര്‍ വര്‍ക്കര്‍മാരെ മദ്യപിച്ചശേഷംലൈംഗികമായി ഉപദ്രവിച്ചത്. ഇതിനെതിരെ തുടര്‍ച്ചയായി പരാതിപ്പെട്ടിട്ടും നഴ്സിംഗ് ഹോം മാനേജ്മെന്റ് നടപടിയെടുത്തില്ല.മാത്രമല്ല പരാതിക്കാരെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയും ചെയ്തു. ഇതിനെതിരെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ കമ്മീഷനെ സമീപിച്ചത്.

ഓരോ കെയര്‍ വര്‍ക്കര്‍ക്കും 50000 യൂറോ വീതം നല്‍കാനാണ് ഉത്തരവ്. ലൈംഗിക പീഡനം മൂലമുണ്ടായ ദുരിതത്തിന് 30,000യൂറോയും നഴ്സിംഗ് ഹോമധികൃതരുടെ അനാവശ്യ ശിക്ഷണ നടപടികള്‍ക്ക് 20,000 യൂറോയും ചേര്‍ത്താണ് 50,000യൂറോയെന്ന നഷ്ടപരിഹാരം വിധിച്ചത്.

കെയര്‍ര്‍ വര്‍ക്കര്‍മാ ജോലിസ്ഥലത്ത് താമസക്കാരുടെ ലൈംഗിക പീഡനത്തിന് ഇരയായെന്ന് കണ്ടെത്തിയതായി ഡബ്ല്യുആര്‍സി അഡ്ജുഡിഷ്യല്‍ ഓഫീസര്‍ മാര്‍ഗുറൈറ്റ് ബക്ക്ലി വ്യക്തമാക്കി.ജീവനക്കാരുടെ അന്തസ്സ് ലംഘിക്കുന്നതും ജോലിചെയ്യാന്‍ ഭയപ്പെടേണ്ടതുമായ ജോലിസ്ഥലം അപമാനകരമാണെന്ന് ബക്ക്ലി പറഞ്ഞു

സംഭവത്തിലുള്‍പ്പെട്ട വൃദ്ധന്‍ ഡിമെന്‍ഷ്യ രോഗിയാണെന്നു പറയുന്നു. മദ്യപിച്ചാല്‍ പെരുമാറ്റ വൈകല്യമുള്ള ഇയാള്‍ ആഴ്ചയില്‍ ആറു ദിവസവും പബ്ബില്‍ പോയി കുടിച്ചിരുന്നതായി കണ്ടെത്തി. ബഡ്ഡിനടിയിലും അലമാരയിലുമെല്ലാം ഇയാള്‍ മദ്യം സൂക്ഷിച്ചിരുന്നു.ഇയാളില്‍ നിന്നും വാക്കുകൊണ്ടുള്ള മോശം പ്രയോഗങ്ങള്‍ക്കു പുറമേ ലൈംഗികാതിക്രമവും കെയര്‍ ടേക്കര്‍മാര്‍ക്ക് നേരിടേണ്ടി വന്നു. തുടര്‍ച്ചയായി പരാതിപ്പെട്ടിട്ടും നടപടിയെടുക്കാനോ അന്തേവാസിയെ നിലയ്ക്കു നിര്‍ത്താനോ നഴ്സിംഗ് ങോം മാനേജ്മെന്റ് തയ്യാറായില്ല.

കമ്മീഷന്‍ ഹിയറിംഗില്‍ ഇരകള്‍ക്കൊപ്പം മറ്റ് മൂന്ന് സഹപ്രവര്‍ത്തകരും വൃദ്ധന്റെ മോശമായ പെരുമാറ്റത്തിന് സാക്ഷ്യം പറഞ്ഞിരുന്നു.അതേസമയം,കമ്മീഷന്‍ തെളിവെടുപ്പിലും വൃദ്ധനെ സഹായിക്കുന്ന നിലപാടാണ് നഴ്സിംഗ് ഹോം സ്വീകരിച്ചത്.

ഡിമെന്‍ഷ്യ ബാധിച്ച കിടപ്പ് രോഗിയാണ് വൃദ്ധനെന്നും ഒരു ദിവസം രണ്ട് മണിക്കൂര്‍ മാത്രമാണ് വീല്‍ചെയറില്‍ ഇരിക്കുന്നതെന്നും കെയര്‍ ഹോം വ്യക്തമാക്കി. മൂന്ന് ദിവസമായി നടന്ന ഹിയറിംഗില്‍ പങ്കെടുക്കാന്‍ അനാരോഗ്യം മൂലം കഴിയില്ലെന്നു സാക്ഷ്യപ്പെടുത്തുന്ന വൃദ്ധന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അവര്‍ ഡബ്ല്യുആര്‍സിക്ക് നല്‍കിയിരുന്നു.എന്നാല്‍ ഇതെല്ലാം അടിസ്ഥാനരഹിതമാണെന്ന് കമ്മീഷന്‍ കണ്ടെത്തുകയായിരുന്നു.

2018 ജനുവരി ഏഴിനായിരുന്നു പരാതിക്കിടയാക്കിയ സംഭവമുണ്ടായത്.അന്ന് മദ്യലഹരിയില്‍ ലക്കുകെട്ട വൃദ്ധന്റെ അതിക്രമം ഭയന്ന് കെയര്‍ വര്‍ക്കര്‍മാര്‍ ക്ലിനിക്കല്‍ നഴ്‌സ് മാനേജരെ മുറിയിലേക്ക് വിളിച്ചെങ്കിലും അവരെ സഹായിക്കുന്നതിനു പകരം മൂന്നുപേര്‍ക്കുമെതിരെ നഴ്‌സിംഗ് ഡയറക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു അവര്‍ ചെയ്തത്.

മോശം പെരുമാറ്റത്തിന്റെ പേരില്‍ മൂന്നുപേരെയും 2018 ഡിസംബറില്‍ പിരിച്ചുവിടുകയായിരുന്നു പിന്നീട് സംഭവിച്ചത്.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.